Get Updates
Get notified of breaking news, exclusive insights, and must-see stories!

'നിങ്ങള്‍ക്കുമില്ലേ കുടുംബം? ഇങ്ങനെയൊന്നും പറയരുത്'; കേണപേക്ഷിച്ച് അപ്സരയുടെ ഭര്‍ത്താവ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാന ആഴ്ചകളിലേക്ക് കടക്കാനിരിക്കുകയാണ്. ഇപ്പോള്‍ മത്സരാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ ബിഗ് ബോസ് വീട്ടിനുള്ളിലേക്ക് എത്തുന്ന സെഗ്മെന്റാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഈ സീസണിലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായാണ് അപ്‌സര അറിയപ്പെടുന്നത്. കഴിഞ്ഞ ദിവസം അപ്‌സരയുടെ അമ്മയും ഭര്‍ത്താവ് ആല്‍ബി ഫ്രാന്‍സിസുമാണ് ബിഗ് ബോസ് ഹൗസിലേക്ക് എത്തിയിരുന്നത്.

വലിയ ആവേശത്തോടെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഇരുവരേയും സ്വീകരിച്ചത്. എല്ലാവരുമായും നന്നായി ഇടപഴകിയ ഇവര്‍ പിന്നീട് പുറത്തിറങ്ങുകയും ചെയ്തു. എന്നാല്‍ മത്സരാര്‍ത്ഥികളോടുള്ള ഇവരുടെ പെരുമാറ്റം ഫേക്കാണ് എന്നും അപ്‌സരയെ പോലെ തന്നെ ഫേക്കാണ് കുടുംബവും എന്ന തരത്തില്‍ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരണവുമായി എത്തിയിരുന്നു.

bigg boss

ഇപ്പോഴിതാ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് അപ്‌സരയുടെ ഭര്‍ത്താവ് ആല്‍ബി ഫ്രാന്‍സിസ്. അപ്‌സരയും കുടുംബവും ഫേക്കാണ് എന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളും കമന്റുകളും ഏറെ വേദനിപ്പിക്കുന്നതാണ് എന്നും ഇത് അവസാനിപ്പിക്കണം എന്നുമാണ് ആല്‍ബി പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആല്‍ബിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'ഏറെ വേദനയോടെയാണ് ഇതെഴുതുന്നത്. കഴിഞ്ഞ ദിവസം ഞാനും അമ്മയും കൂടി ബിഗ് ബോസ് ഹൗസില്‍ ഉണ്ടായിരുന്നത് എല്ലാവരും കണ്ടതാണ്. ഞങ്ങളും അപ്‌സരയും ഫേക്കാണ്, ഇതു ഫേക്ക് ഫാമിലിയാണ് എന്ന തരത്തില്‍ പലവിധ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടു. അതെന്നെ ഏറെ വേദനിപ്പിക്കുന്നു. ഈ പോസ്റ്റിട്ടവര്‍ക്കും, കമന്റിട്ടവര്‍ക്കും ഫാമിലി ഉണ്ടാവില്ലേ. നിങ്ങളുടെ കുടുംബത്തെക്കുറിച്ച് ഇതുപോലെ മറ്റുള്ളവര്‍ പറഞ്ഞാല്‍ എന്താണ് നിങ്ങള്‍ക്കുണ്ടാവുക.

അതേ വിഷമം തന്നെയാണ് ഞങ്ങള്‍ക്കും ഉണ്ടാകുന്നതെന്ന് മനസ്സിലാക്കണം. എന്റെ ഒരപേക്ഷയാണ്. ഫേക്ക് ഐഡികളില്‍ നിന്ന് വന്നാണ് ഞങ്ങള്‍ ഫേക്കാണെന്ന് പലരും പറയുന്നത് എന്നതാണ് സത്യം. അല്ലാത്തവരോടും പറയട്ടെ, ഞങ്ങള്‍ സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്ന കുടുംബമാണ്. ഞങ്ങളെ നേരിട്ടറിയാത്ത നിങ്ങള്‍ കുടുംബത്തെക്കുറിച്ച് ഇങ്ങിനെയൊക്കെ പറയുമ്പോള്‍ ഒരുപാട് സങ്കടമുണ്ട്.

Please. എന്റെ കുടുംബത്തെ പറയരുത്. പ്രത്യേകിച്ച് ഞങ്ങളുടെ അമ്മയെ. എല്ലാവര്‍ക്കും അമ്മയും കുടുംബവും തന്നെയാണ് വലുത്. നിങ്ങളെപ്പോലെത്തന്നെ എനിക്കും,' എന്നാണ് ആല്‍ബി പറയുന്നത്. ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസം ആല്‍ബി ഫേസ്ബുക്ക് പോസ്റ്റ് പങ്ക് വെച്ചിരുന്നു. അമ്മ അഭിഷേകിനോട് കാണിച്ച സ്‌നേഹം ഫേക്കാണ് എന്ന തരത്തിലുള്ള കമന്റുകള്‍ക്കെതിരായിട്ടായിരുന്നു ആ പോസ്റ്റ്.

'കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ അപ്‌സരക്കെതിരെ അനാവശ്യമായി കുറെയധികം മോശം പോസ്റ്റുകളും കമന്റുകളും തുടര്‍ച്ചയായി വരുന്നുണ്ട്. ബിഗ് ബോസില്‍ ഉള്ള ലേഡി കണ്ടസ്റ്റുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയ അറ്റാക്ക് സ്ഥിരമായി വരുന്നുണ്ട്. ഇന്ന് ഈ വീഡിയോയില്‍ വന്ന കമന്റുകള്‍ കണ്ടപ്പോള്‍ സന്തോഷം അമ്മ ആദ്യമായാണ് ഇത്തരം ഒരു ഷോയില്‍ വന്നത്.

ഇന്നേവരെ സോഷ്യല്‍ മീഡിയ എന്താണെന്നറിയാത്ത, നെറ്റില്ലാത്ത ഒരു ഫോണാണ് അമ്മ ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ടിവി.യില്‍ വരുന്ന 1 മണിക്കൂര്‍ എപ്പിസോഡ് മാത്രം കാണും. ഒരു വിധം ബിപി, സുഗര്‍, കൊളസ്‌ട്രോള്‍ എല്ലാം ആവശ്യത്തിലധികം ഉള്ളതു കൊണ്ട് എപ്പിസോഡ് തുടങ്ങുമ്പോഴേ പലപ്പോഴും ഉറങ്ങിപ്പോകും.അമ്മക്ക് ഇവിടെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളോ വോട്ടിംഗ് റിസള്‍ട്ടോ ഒന്നും അറിയില്ല.

എല്ലാം കാണും, ചിരിക്കും. എല്ലാവരെയും ഇഷ്ടാണെന്ന് പറയും. വഴക്കിടുന്നതും, കരയുന്നതും കാണുമ്പോള്‍ ഈ മക്കള്‍ക്കിതെന്തു പറ്റി എന്ന് ചോദിക്കും. അവര്‍ 100% നിഷ്‌കളങ്കമായാണ് എല്ലാവരോടും സംസാരിച്ചത്. എന്നിട്ടും ചിലര്‍ പറയുന്നു ഗെയിം പഠിച്ച് വന്ന് പറഞ്ഞതാണ്. അതാണ് അഭിഷേകിനെ ഉമ്മ വെച്ചത് എന്നൊക്കെ. അഭിഷേകിന്റെ അമ്മക്കുള്ള കത്ത് വായിക്കുന്നത് കണ്ട് ഒരു ദിവസം കരഞ്ഞയാളാണ് അമ്മ.

രാവിലെ അപ്‌സരയുമായി വഴക്കിട്ട ജാസ്മിനെ അടുത്ത് വിളിച്ചിരുത്തി അമ്മ പറഞ്ഞത് കേട്ടായിരുന്നോ. ഞാനും എന്റെ ചേച്ചിയോട് വഴക്കിടാറുണ്ട്. അത് ഇഷ്ടം കൊണ്ടാ.. കുറച്ച് കഴിഞ്ഞാ മാറുമെന്ന്. ഒരു നാട്ടിന്‍ പുറത്ത് ജനിച്ചു വളര്‍ന്ന അമ്മക്ക് ഞാനടക്കമുള്ള എല്ലാവരെയും 'മക്കളേ' എന്നേ വിളിക്കാനാവൂ. അല്ലാതെ ഇത് ഒരു അഭിനയമാണെന്ന് പല സ്ഥലത്തും കമന്റ് കണ്ട് സങ്കടപ്പെട്ടിരിക്കുകയായിരുന്നു ഞാന്‍.

പക്ഷേ, ഇവിടെ അമ്മയെക്കുറിച്ച് നല്ല ഒരുപാട് കമന്റ്‌സ് കണ്ടു. സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു പോയി. എന്നെയും, അപ്‌സരയെയും ഒരു കാര്യവുമില്ലാതെ സോഷ്യല്‍ മീഡിയയില്‍ ചീത്ത വിളിക്കുന്നവരുണ്ട്. വിളിച്ചോ. അപ്‌സരയുടെ ഗെയിം ഇഷ്ടമാണെങ്കില്‍ മാത്രം വോട്ട് ചെയ്താലും മതി. പക്ഷേ, അമ്മ അഭിഷേകിന്റെയടുത്തും, റിഷിയുടെയടുത്തും, മറ്റുള്ളവരുടെയടുത്തും അഭിനയിക്കുകയായിരുന്നുവെന്ന് മാത്രം പറയരുത്. അതെനിക്ക് സഹിക്കാനാവില്ല. അമ്മയുടെ വാക്കിന്റെ വില അറിയാവുന്നവര്‍ക്ക് ഇത് മനസ്സിലാകും,' എന്നായിരുന്നു ആല്‍ബി പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+