Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയ വിവാഹങ്ങള്‍ മൊത്തം പ്രശ്നമാണോ? അപ്സര പറഞ്ഞത് പിന്തിരപ്പന്‍ ആശയം, ഫാമിലി വോട്ട് നേടാനോ?

തന്റെ ആദ്യ വിവാഹത്തെക്കുറിച്ചും കുടുംബത്തേയുമൊക്കെ കുറിച്ചുള്ള ബിഗ് ബോസ് താരം അപ്സരയുടെ തുറന്ന് പറച്ചില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. തന്റെ ആദ്യ വിവാഹം വലിയൊരു മണ്ടത്തരമായിരുന്നുവെന്നായിരുന്നു സ്വാന്തനം സീരിയല്‍ താരം കൂടിയായ അപ്സരയുടെ തുറന്ന് പറച്ചില്‍. അപ്സരയുടെ ഈ തുറന്ന് പറച്ചിലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ബിഗ് ബോസ് പ്രേക്ഷകരാണ് രംഗത്ത് വന്നിരിക്കുന്നത്.

അനേകം ആളുകള്‍ക്ക് പ്രചോദനം നല്‍കുന്നതാണ് അപ്സരയുടെ ജീവിത കഥയെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോള്‍ അല്‍പം പിന്തിരിപ്പന്‍ ആശയമാണ് താരം പങ്കുവെച്ചതെന്ന അഭിപ്രായം ഉള്ളവരുമുണ്ട്. 'കഴിഞ്ഞ ദിവസം ബിഗ്‌ബോസിൽ അപ്സര തന്റെ ജീവിത കഥ പറഞ്ഞത് വളരെ അധികം പ്രചോദനമായി തോന്നി.. സ്വന്തം ഇഷ്ട്ടത്തിന് തിരഞ്ഞെടുക്കുന്ന ജീവിതത്തിലും അല്ലാതെ വീട്ടുകാരുടെ ഇഷ്ട്ടപ്രകാരം ഉണ്ടാകുന്ന വിവാഹബന്ധങ്ങളിലും ഗാർഹിക പീഡനം ഇന്ന് ഒരു നിത്യസംഭവം ആണ്. താൻ സ്വന്തം ഇഷ്ട്ടപ്രകാരം അങ്ങനെ ഒരു ജീവിതം തിരഞ്ഞെടുത്തു എന്നും മാനസികവും, ശാരീരികവുമായ പീഡനങ്ങൾ ആ ബന്ധത്തിൽ നിന്നും നേരിട്ടു എന്നും അപ്സര പറയുന്നു.. ഒരു ഘട്ടം എത്തിയപ്പോ വളരെ ധൈര്യപൂർവ്വം അപ്സര ആ ബന്ധത്തിൽ നിന്ന് ഇറങ്ങി വരുന്നു.' എന്നാണ് താരത്തെ അഭിനന്ദിച്ചുകൊണ്ട് ഒരാള്‍ കുറിച്ചത്.

apsara-

250 രൂപ മാത്രം ആ സമയത്തു ബാങ്ക് ബാലൻസ് ഉണ്ടായിരുന്ന ഒരാൾ ആയിരുന്നു താനെന്നും ആത്മഹത്യയെ ക്കുറിച്ചു പലതവണ ചിന്തിച്ചിരുന്നു എന്നും അതിനെയെല്ലാം അതിജീവിച്ചു കൊണ്ടാണ് താൻ ഇന്ന് ഇവിടെ നിൽക്കുന്നത് എന്നും അപ്സര പറയുന്നു. സ്വന്തം ഇഷ്ട്ടപ്രകാരം തിരഞ്ഞെടുത്ത ജീവിതം ആയിട്ട് കൂടി നീ ഇറങ്ങി വരൂ നിന്റെ കൂടെ ഞങ്ങളുണ്ട് എന്ന് പറഞ്ഞ വീട്ടുകാർ തീർച്ചയായും കയ്യടികൾ അർഹിക്കുന്നു..ഇത് പോലെയുള്ള ഓരോ അപ്സരമാരും ഗാർഹിക പീഡനത്തിലൂടെ കടന്നു പോകുന്ന ഓരോ പെൺകുട്ടികൾക്കും പ്രചോദനമാണ്.

അപ്സരയുടെ മാതാപിതാക്കളെ പോലെയുള്ളവർ നീ അവിടെ നിൽക്കു കുടുബജീവിതം ആകുമ്പോൾ അഡ്ജസ്റ്റ് ചെയ്യണം എന്ന് പറയുന്ന മാതാപിതാക്കൾക്കുള്ള തിരുത്തും മാതൃകയും ആണ്.. ഇനിയും നമ്മുടെ പെൺകുട്ടികൾക്ക് കണ്ടു പഠിക്കാൻ ഇത് പോലെയുള്ള അപ്സരമാർ ഉണ്ടാകട്ടെയെന്നും അവർ കൂട്ടിച്ചേർക്കുന്നു.

അതേസമയം, തന്നെ കുറെ പെൺകുട്ടികൾ ഇൻഡിപെൻഡന്റ് ആവാൻ ശ്രമിക്കുന്ന ഈ കാലത്തിൽ, വീണ്ടും മാതാപിതാക്കളിലേക്ക് അവരെ കൊളുത്തി ഇടാൻ ശ്രമിക്കുന്നപോലെ തോന്നിയെന്ന അഭിപ്രായവുമുണ്ട്. '21 ആം വയസ്സിൽ ഇഷ്ടമുള്ള ഒരാളിന്റെ കൂടെ ഇവർ ഇറങ്ങി പോയി. അവനൊരു സാഡിസ്റ്റ് ആയിരുന്നു. ഇവളെ സ്ഥിരമായി ബെൽറ്റ്‌ കൊണ്ട് അടിക്കുകയും ഷൂസ് കൊണ്ട് ചവിട്ടുകയും ഒക്കെ ചെയ്യുമായിരുന്നു. എന്നിട്ട് 7 മാസം കഴിഞ്ഞപ്പോൾ ഇവൾ അവിടുന്ന് ഇറങ്ങി. ആത്മഹത്യക്ക് ശ്രമിച്ചു. പിന്നെ അമ്മ ഇവളെ തിരിച്ചു വീട്ടിൽ കയറ്റി.' പ്രേക്ഷകർ കുറിക്കുന്നു.

പിന്നീട്, ഇപ്പോൾ വിവാഹം ചെയ്ത ആൽബി ഇവളെ പ്രൊപ്പോസ് ചെയ്യുകയും, അമ്മ ആ കല്യാണത്തിന് സമ്മതിക്കാൻ 3 കൊല്ലം കാത്തിരിക്കുകയും ചെയ്തു എന്നാണ് പറഞ്ഞത്. എല്ലാ പെൺകുട്ടികളും വീട്ടുകാർ നടത്തി തരുന്ന കല്യാണം മാത്രമേ കഴിക്കാവൂ എന്നും, സ്വന്തം ആയിട്ട് തീരുമാനങ്ങൾ എടുത്താൽ തെറ്റിപോയെക്കും എന്നും പറയാതെ പറഞ്ഞു.

പിന്നെ, നിങ്ങൾ ഇഷ്ടപ്പെട്ടു വിവാഹം ചെയ്താലും, വീട്ടുകാർ പിടിച്ചു കെട്ടിച്ചാലും, ഒരിക്കലും അവിടെ സഹിച്ചു നിൽക്കേണ്ട. വീട്ടുകാർ അങ്ങനെ പറയരുത് എന്നും അപ്സര കൂട്ടിച്ചേർത്തു. വീട്ടുക്കാർ തിരഞ്ഞു കൊണ്ട് കൊടുത്ത കല്യാണങ്ങൾ തന്നെയായിരുന്നു വിസ്മയയും ഉത്തരയുമൊക്കെ. നിങ്ങൾ ആദ്യം സ്നേഹിച്ചു കെട്ടി ഫ്ലോപ്പ് ആയി. അങ്ങനെ ഫ്ലോപ്പ് ആകാത്തവർ ഉണ്ട്. അതുപോലെ, വീട്ടുക്കാർ കെട്ടിച്ചിട്ട് ഫ്ലോപ്പ് ആയിട്ട്, പിന്നീട് ലവ് മാരിയേജ് ചെയ്ത് സന്തോഷമായി ജീവിക്കുന്നവരും ഉണ്ടെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

ഒളിച്ചോടിയാലും വീട്ടുകാർ കെട്ടിച്ചാലും, പെണ്ണ് തിരിച്ചു വരുമ്പോൾ വീട്ടുകാർ അവളെ സ്വീകരിക്കണം എന്ന മെസ്സേജ് കൊടുക്കുന്നതിന്റെ കൂടെ, ലവ് ആണെങ്കിൽ പോലും വീട്ടുകാർ സമ്മതിച്ചാൽ മാത്രമേ കെട്ടാവൂ എന്നൊരു പിന്തിരിപ്പൻ ആശയം കൂടെ അവർ കൊടുക്കുന്നുണ്ട്. ഫാമിലി വോട്ടുകൾ ധാരാളം വീഴും. പ്രത്യേകിച്ച്, കല്യാണ പ്രായമായ പെൺകുട്ടികൾ ഉള്ള വീട്ടിലെ അച്ഛനമ്മമാർ വോട്ടുകൾ വാരി എറിയും.

വീട്ടുകാരുടെ സമ്മതം വാങ്ങിച്ചു അല്ല ഒരാളെ സ്നേഹക്കേണ്ടതും ജീവിക്കേണ്ടതും. അതിനൊക്കെ ഒരു സ്വന്തം തീരുമാനം വേണം. നിലപാട് വേണം. ഒരു കല്യാണമോ പ്രണയമോ വർക്ക്‌ ഔട്ട്‌ ആയില്ലെങ്കിൽ, വീട്ടുകാരെ ആശ്രയിച്ചല്ല ഒരു പെണ്ണ് നിൽക്കണ്ടത്. സ്വന്തം കാലിൽ നിൽക്കണം. സ്വന്തമായി ഒരു ജോലി ഒക്കെ കിട്ടിയിട്ട് മതി കല്യാണവും ഒളിച്ചോട്ടവുമൊക്കെ, അതല്ലാതെ വീട്ടുകാരുടെ അടിമ ആവാൻ അങ്ങോട്ട് തിരിച്ചു കയറിച്ചെല്ലുക അല്ല വേണ്ടത്. വലിയ വുമൺ എമ്പവർമെന്റ് ആന്നെന്നു വിചാരിച്ചു ആശാത്തി പറഞ്ഞത് മുഴുവൻ ശുദ്ധ പിന്തിരിപ്പൻ ആശയങ്ങൾ ആണെന്നും ലോറന്‍സെന്ന പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+