ജാസ്മിനെ അന്ന് കുറ്റം പറഞ്ഞ അർജുന്‍ ഇപ്പോള്‍ എന്താണ് കാണിക്കുന്നത്? ഇതെല്ലാം സ്വാഭാവികമാണോ?
ഗബ്രി പുറത്ത് പോയതിന് ശേഷമുള്ള ദിനങ്ങളില്‍ അത്ര സജീവമല്ലാത്ത ജാസ്മിനെയാണ് ബിഗ് ബോസ് വീടിനുള്ളില്‍ കണ്ടിരുന്നത്. ഒരു ഘട്ടത്തില്‍ ഗബ്രിയെ തിരികെ കൊണ്ടുവന്നില്ലെങ്കില്‍ താന്‍ ക്വിറ്റ് ചെയ്യും എന്നുവരെ ജാസ്മിന്‍ പറഞ്ഞിരുന്നു. എന്നാല്‍ പതിയെ കാര്യങ്ങള്‍ മാറിയെന്നതാണ് സത്യം. ഇപ്പോള്‍ കൂടുതല്‍ സജീവമായ ജാസ്മിന്‍ അർജുനുമായി പുതിയ കോംമ്പോ പിടിക്കുന്നുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്.
പ്രേക്ഷകർ പറയുന്നു എന്നതിന് അപ്പുറത്തേക്ക് വീടിനുള്ളില്‍ തന്നെ ചിലർ അത്തരമൊരു സംസാര രീതിയുണ്ട്. ശ്രീതുവും റസ്മിനും ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം സംസാരിക്കുകയും ചെയ്തിരുന്നു. പതിവ് പോലെ പുതിയ കോംമ്പോ രൂപപ്പെടുന്നതിന് മുമ്പ് തന്നെ പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വിമർശനവും തുടങ്ങിയിട്ടുണ്ട്. ഏറ്റവും ശ്രദ്ധേയം. ജാസ്മിന്‍-ഗബ്രി കോംമ്പോയെ വിമർശിച്ച അർജുന്‍ തന്നെ ഇങ്ങനെ ചെയ്തല്ലോയെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

ജാസ്മിനും അർജുനും കോംമ്പോ രൂപപ്പെടുത്തുന്നുണ്ടോ ഇല്ലയോ എന്ന് വ്യക്തമല്ലെങ്കിലും ഇരുവർക്കിടയിലും ഒരു കൂട്ടുകെട്ട് രൂപപ്പെട്ടിട്ടുണ്ട്. ബിഗ് ബോസ് എന്ന ഗെയിമില്‍ മുന്നോട്ട് പോകാന്‍ ഇത്തരം കൂട്ടുകെട്ടുകള്‍ രൂപപ്പെടുന്നുണ്ടെങ്കില്‍ അത് നല്ലതാണെന്നാണ് മറ്റൊരു വിഭാഗം പ്രേക്ഷകർ പറയുന്നത്. അത്തരത്തിലുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...
അർജുന് ഒരുപാട് ആരാധകർ ഉണ്ടെന്നത് സത്യമാണ്. അത് വോട്ടിങ്ങില്‍ കണ്ടതുമാണ്. അദ്ദേഹം ഇത്രയും നാൾ നോമിനേഷൻ ന്ന് രക്ഷപ്പെട്ടതും അദ്ദേഹത്തിന് ആരാധകർ ഉള്ളതുകൊണ്ട് തന്നെയാണ്. ഒരു ദിവസം സിജോയും അർജുൻ തമ്മിലുള്ള ഒരു സംഭാഷണം ബിഗ് ബോസ് എപ്പിസോഡിൽ വന്നിരുന്നു. അന്ന് സിജു അർജുനോട് പറയുകയാണ് "എൻഗേജ്മെന്റ് കഴിഞ്ഞ പെൺകുട്ടിയാണ് ജാസ്മിൻ എന്നിട്ട് അവൾ ഇവിടെ വന്നു കാണിക്കുന്നത് എന്താണ് ഇതൊക്കെ കാണുന്ന അവന്റെ ചെക്കന് പൊളിയത്തില്ലേ" എന്ന്.
"പിന്നില്ലേ ഉറപ്പായിട്ടും പൊളിയും അവൾ എന്തൊക്കെയാണ് കാണിക്കുന്നത്" എന്നായിരുന്നു അർജുന്‍ സിജോയ്ക്ക് നല്‍കിയ മറുപടി. എല്ലാം കഴിഞ്ഞു ഗബ്രി ഔട്ടായി ഇപ്പോൾ അർജുൻ ജാസ്മിന്റെ ഒപ്പം കാണിക്കുന്നത് എന്താണ്?. ഇപ്പോൾ അർജുൻ കാണിക്കുന്നത് തെറ്റ് ആണെങ്കിൽ അർജുനെ സപ്പോർട്ട് ചെയ്ത നിങ്ങളും തെറ്റുകാരല്ലേ...?
ഞാൻ ആദ്യമേ തൊട്ടു പറയുന്ന കാര്യം ഇതുതന്നെയാണ് മനുഷ്യൻ ആണ്. വായു ഇല്ലാത്ത ഉറവിടം ഉണ്ടെങ്കിൽ അങ്ങോട്ടേക്ക് വായു ഇടിച്ചുകേറും എന്നതുപോലെ തന്നെ നമുക്ക് ഉചിതമായ കാര്യങ്ങൾ സന്ദർഭത്തിന് അനുയോജിച്ചു ചെയ്യുക. അത് മാത്രമേ ജീവിതത്തിൽ മുന്നോട്ടു പോകാൻ നിവൃത്തിയുള്ളൂ. അതിന് ആളുകൾ എങ്ങനെ കാണും വീട്ടമ്മമാർ എന്ത് മൈൻഡിൽ കരുതും എന്നൊക്കെ ആലോചിച്ചാൽ എവിടെയാണോ നിൽക്കുന്നത് അവിടെ തന്നെ ഇരിക്കത്തെ ഉള്ളൂ.
ആളുകൾ ജാസ്മിനെ കുറ്റപ്പെടുത്തും. ഗബ്രി പോയപ്പോൾ അടുത്ത പണി, ഇത് ഇവളുടെ തൊഴിലാണ് ഇവൾ മോശപ്പെട്ടവൾ ആണ് എന്നൊക്കെ പറയുന്നു. ജാസ്മി എന്ത് ചെയ്യണം വർഷങ്ങളായി ബിഗ് ബോസിൽ കയറാൻ വേണ്ടി പ്രയത്നിച്ചു. അവസാനം ബിഗ് ബോസിൽ കയറിപ്പറ്റി അവിടെനിന്ന് പരിചയപ്പെട്ട ഒരു വ്യക്തി അമ്പത്തി അഞ്ചാം ദിവസം പുറത്തായി എന്നും പറഞ്ഞ് കുത്തിയിരുന്ന് കരയണോ.
ഒരു കോമ്പിനേഷൻ ഒപ്പിക്കാതെ ജാസ്മിൻ അവിടെ നിന്ന് പുറത്ത് ആകുകയാണെങ്കിൽ നിങ്ങൾ നാളെ ജാസ്മിനെ കുറ്റപ്പെടുത്തില്ലേ. ധൈര്യമില്ല ഗബ്രിയില്ലാണ്ട് കളിക്കാൻ പറ്റത്തില്ല എന്നൊക്കെയായിരിക്കും പറയുക.അതിന് ഒരു പക്ക ഉദാഹരണമാണ് സിബിന്‍. സിബിൻ നിന്നപ്പോൾ എന്തൊരു ഫാൻസ് ആയിരുന്നു. ഇപ്പോൾ സിബിന് ചങ്കൂറ്റം ഇല്ല, ആണത്തമില്ല ജാസ്മിനെ പറ്റി എപ്പോഴും കുറ്റം പറയുകയല്ലേ എന്നൊക്കെ പറഞ്ഞ് അവനെ പുകഴ്ത്തിയ നിങ്ങൾ തന്നെ കളിയാക്കുകയല്ലേ.
ഈ മേഖലയിൽ ഇറങ്ങി തിരിച്ചാൽ ഉള്ള കുഴപ്പം ഇതാണ്. നെഗറ്റീവ് ഒരുപാട് ഉണ്ടാകും. അത് മൈൻഡ് ചെയ്യാതെ മുന്നോട്ടു പോകുന്നവനാണ് വിജയിക്കുന്നത്. റിയാസിന് അന്നും ഇന്നും ഒരുപാട് നെഗറ്റീവ് ഉണ്ട്. പക്ഷേ റിയാസ് അത് മൈൻഡ് ചെയ്യുന്നില്ല. അവന്റെ വേഷം, വസ്ത്രധാരണം, അവൻ താമസിക്കുന്ന വീട്, ഉപയോഗിക്കുന്ന ഫോൺ, അവന് സോഷ്യൽ മീഡിയയിലൂടെ എത്ര സമ്പാദിക്കുന്നു, എന്നൊക്കെ നോക്കിയാല്‍ ആ ചെക്കന്റെ റേഞ്ച് നിങ്ങൾക്ക് മനസ്സിലാകും.
ഒന്നുമാത്രം ആലോചിക്കുക, ഇത്രയും ജനങ്ങൾ ജാസ്മിനെ കുറ്റം പറയുന്നുണ്ട്. എന്നിട്ടും നിങ്ങളുടെ ആണോ ജാസ്മിന്റെ ജീവിതരീതി ആണോ സാമ്പത്തികമായി മുന്നിൽ നിൽക്കുന്നത് എന്ന് മാത്രമാണ് ആലോചിക്കുക. അവളെ പിന്തുണയ്ക്കുന്നവരും നിരവധിയുണ്ട്. അതും അവളുടെ വിജയമാണ്.












Click it and Unblock the Notifications