Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാം ജാസ്മിനും അഫ്സലും ചേർന്നുള്ള ഗെയിമോ? ഉപ്പ പറഞ്ഞത് കേട്ടോ? അവസാനം ജാസ്മിന്റെ അന്വേഷണവും

ജാസ്മിന്റെ ഉപ്പ ജാഫറും ഉമ്മ താഹിലയും ബിഗ് ബോസില്‍ എത്തിയതിന് ശേഷം നാടകീയമായപല കാര്യങ്ങളാണ് ബിഗ് ബോസ് വീടിനുള്ളില്‍ നടന്നത്. ഗബ്രി, അഫ്സല്‍ തുടങ്ങിയവരുടെ പേരുകളും ഇതോടെ വീണ്ടും ചർച്ചാ വിഷയമായി. അഫ്സല്‍ നേരത്തെ അയച്ച് നല്‍കിയ ടെഡി ബിയറുമായിട്ടായിരുന്നു ജാസ്മിന്റെ ഉപ്പയും ഉമ്മയും വീട്ടിലേക്ക് എത്തിയത്.

വീട്ടിലേക്ക് എത്തിയ ഉപ്പയും ഉമ്മയും ഗബ്രി നല്‍കിയ മാല അഴിച്ച് മാറ്റുകയും ജാസ്മിന്റെ ബെഡ്ഡിന് അരികില്‍ വെച്ചിരുന്ന ഗബ്രിയുടെ ഫോട്ടോ എടുത്ത് മാറ്റുകയും ചെയ്തു. ഇതിന് ഇടയിലാണ് ജാസ്മിനുമായി വിവാഹം ഉറപ്പിച്ച് വെച്ചിരുന്ന അഫ്സലിനെക്കുറിച്ച് ഉപ്പ ജാസ്മിനോട് സംസാരിക്കുന്നത്. ബിഗ് ബോസുമായി ബന്ധപ്പെട്ട ചില വിവാദങ്ങളെ തുടർന്ന് നേരത്തെ പ്രതികരണവുമായി അഫ്സല്‍ എത്തുകയും ചെയ്തിരുന്നു.

jasmin-afsal

ജാസ്മിനുമായി അഫ്സല്‍ പൂർണ്ണമായി അകന്നു എന്ന രീതിയിലൊക്കെയായിരുന്നു പുറത്തെ സംസാരം. എന്നാല്‍ അഫ്സലും മുന്‍ ബിഗ് ബോസ് മത്സരാർത്ഥിയുമായ ദിയ സനയുമാണ് തങ്ങളെ വിമാനത്താവളത്തില്‍ കൊണ്ടുവിട്ടതെന്നതായിരുന്നു ഉപ്പ പറഞ്ഞത്. എല്ലാവരും മോളുടെ കൂടെ തന്നെയുണ്ടെന്നും വേറെ ഒന്നും ആലോചിക്കാതെ കളിക്കണമെന്നും ഉപ്പ മകളോടായി വ്യക്തമാക്കി.

ഉമ്മയും ഉപ്പയും പോകാന്‍ നേരം അഫ്സലിക്കാനോട് അന്വേഷിച്ചെന്ന് പറയാന്‍ പറയണമെന്നും ജാസ്മിന്‍ ഉമ്മനോട് പറയുന്നുണ്ട്. ജാസ്മിന്റെ ഉമ്മയും ഉപ്പയും ഉമ്മയും വന്നതിന് ശേഷം നടന്ന കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും വലിയ രീതിയില്‍ ചർച്ചാ വിഷയമായിട്ടുണ്ട്. ഏതൊരു രക്ഷിതാക്കളും ചെയ്യുന്ന കാര്യമാണ് ജാസ്മിന്റെ ഉപ്പയും ഉമ്മയും ചെയ്തതെന്നാണ് വലിയൊരു വിഭാഗം വ്യക്തമാക്കുന്നത്.

അതേസമയം തന്നെ മറുവശത്ത് ഇതെല്ലാം ജാസ്മിനും അഫ്സലുമെല്ലാം ചേർന്ന് നടത്തുന്ന നാടകമാണോയെന്ന രീതിയിലുള്ള സംശയങ്ങളും പ്രേക്ഷകരും ഉയർത്തുന്നു. ജാസ്മിനുമായുള്ള റിലേഷന്‍ അവസാനിപ്പിച്ചെന്ന രീതിയില്‍ സോഷ്യല്‍ മീഡിയിലൂടെ വ്യക്തമാക്കിയ അഫ്സല്‍ ജാസ്മിന്റെ ഉപ്പയേയും ഉമ്മയേയും കൊണ്ടുവിടാന്‍ എയർപോർട്ടിലേക്ക് പോയതിനെയാണ് ഇവർ ചോദ്യം ചെയ്യുന്നത്.

'ജാസ്മ‌ിൻ, അഫ്‌സൽ, വിവി, ദിയ സന ഇവരുടെ ഒരു മാസ്റ്റർ പ്ലാൻ ആണ് ജാസ്മിൻ ബിഗോ ബോസില്‍ ഇന്നേവരെ കാണിച്ച ഡ്രാമ എന്നാണ് എനിക്ക് തോന്നുന്നത്' എന്നാണ് ഒരു പ്രേക്ഷകന്‍ കുറിക്കുന്നത്. ആദ്യം ഋഷിയെ നോക്കി, ആ ചെക്കൻ ജീവനും കൊണ്ട് ഓടി, പിന്നെ വന്നു പെട്ടത് ഗബ്രി. പിന്നെ അങ്ങോട്ട് ഫ്രണ്ട്സ് എന്ന രീതിയിൽ കാണിച്ചു കൂട്ടിയ കാര്യങ്ങൾ. പുറത്തു വിവി യുടെ പ്ലാൻ ഇൽ ഉള്ള ഇന്റർവ്യൂ, ജാസ്‌മിനെ കുറ്റം പറച്ചിൽ. അങ്ങനെ ജാസ്‌മിൻ എവിടെയും ശ്രദ്ധിക്കപ്പെടുന്നുവെന്നും അദ്ദേഹം പറയുന്നു.

ദിയ സന കുറെ സ്ത്രീ പക്ഷ എഴുത്തുകാരെയും ഇൻസ്റ്റ യിൽ റീൽസ് ഇടുന്ന എല്ലാരേയും സംഘടിപ്പിച്ച് ജാസ്‌മിന് കരുത്തയായ സ്ത്രീ എന്ന ഇമേജ് വരുത്തുന്നു. ഇവരുടെ ഒക്കെ മുൻ സീസണിൽ സപ്പോർട്ട് ചെയ്‌ത ആൾക്കാരെ നോക്കിയാൽ തന്നെ അറിയാം ദിയ സനയുമായി കണക്ട‌് ആയിരിക്കും എന്നത്.

ജാഫർ വളരെ കൃത്യമായി തന്നെ പറയുന്നുണ്ട് ഇനി നീ അഫ്സലിനെ ഓർക്കണം എന്ന്, അഫ്സൽ കൊടുത്ത പാവയും അദ്ദേഹം കൊടുക്കുന്നു. കൂടാതെ ആയാളും ദിയ സനയുമാണ് എയർപോർട്ടിൽ വിട്ടത് എന്ന് പറയുന്നു. എന്തയാലും എയർപോർട്ടിൽ വച്ചു വെറുതെ കാണുന്ന ഒരാളെ ഓർത്ത് ഇരിക്കാൻ ഒരു അച്ഛൻ മകളോട് പറയില്ലല്ലോയെന്നും പ്രേക്ഷകർ ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+