Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ് ബോസിലേക്ക് പോയത് ജാസ്മിന്റെ ഉപ്പയുടെ ക്വട്ടേഷൻ വാങ്ങി?'; സായ് കൃഷ്ണയുടെ മറുപടി

ബിഗ് ബോസിൽ പോകുന്നതിന് ജാസ്മിന്റെ ഉപ്പയും സായ് കൃഷ്ണയും തമ്മിൽ നടത്തിയൊരു ഫോൺ സംഭാഷണത്തിന്റെ റെക്കോഡ് പുറത്തുവന്നിരുന്നു. ഗബ്രിയുമായുള്ള ബന്ധത്തിൽ വീട്ടുകാർക്കുള്ള എതിർപ്പ് അവളെ അറിയിക്കമെന്നത് അടക്കമുള്ള കാര്യങ്ങളാണ് ജാസ്മിന്റെ ഉപ്പ ഗബ്രിയോട് പറഞ്ഞത്. ഹൗസിൽ എത്തിയപ്പോൾ ഇക്കാര്യങ്ങളൊക്കെ ഗബ്രി പറയുകയും ചെയ്തിരുന്നു. ഇതോടെ ജാസ്മിന്റെ ഉപ്പയുടെ ഏജന്റായിട്ടാണ് സായ് കൃഷ്ണ ഹൗസിലേക്ക് പോയതെന്നും ജാസ്മിന് കപ്പ് വാങ്ങി കൊടുക്കുകയായിരുന്നു സീക്രട്ട് ഏജന്റ് എന്ന് അറിയപ്പെടുന്ന സായിയുടെ ലക്ഷ്യമെന്നുമൊക്കെയുള്ള വിമർശനങ്ങൾ ആരാധകർക്കിടയിൽ ശക്തമായിരുന്നു. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് സായ്. പുറത്ത് വന്നപ്പോൾ യുട്യൂബ് ചാനലുകളോടാണ് പ്രതികരണം.

'ജാസ്മിന്റെ ഉപ്പയാണെന്ന് പറഞ്ഞില്ലല്ലോ. കോൾ വിവാദമായെന്നൊക്കെ കണ്ടിരുന്നു. പക്ഷേ കൂടുതലായി നോക്കിയിട്ടില്ല. ജാസ്മിന്റെ ഏജന്റ് ആണെന്ന് പറയുന്നതൊക്കെ ഓരോരുത്തർ പറയുന്നതല്ലേ. നമ്മൾ അവിടെ ഉണ്ടാകുമ്പോൾ ഓരോരുത്തരും പല രീതിക്ക് നമ്മളെ ഓഡിറ്റ് ചെയ്യും. ഇന്ന രീതിയിൽ ആവണമെന്ന് നമ്മുക്ക് പറയാൻ പറ്റില്ലല്ലോ. ജാസ്മിൻ എനിക്ക് അന്നും ഇന്നും ഫ്രണ്ടാണ്. പ്രത്യേകിച്ച് മാറ്റമൊന്നുമില്ല. ഗബ്രി-ജാസ്മിൻ കോമ്പോയൊക്കെ പുറത്ത് നിന്നുള്ളവർക്ക് മനസിലാകില്ല. തനിച്ചൊരു സ്ഥലത്ത് കൊണ്ടിടുമ്പോൾ നമ്മൾ എങ്ങനെ പെരുമാറുമെന്ന് പറയാനാവില്ല. ഞാൻ പറഞ്ഞിട്ടുണ്ട് എനിക്ക് അറിയുന്ന ജാസ്മിൻ പല രീതിയിലും അങ്ങനെയൊക്കെ തന്നെയാണ്. മാറ്റങ്ങളൊന്നും ഇല്ല. എല്ലാവരോടും ഇടപ്പെട്ട് സംസാരിക്കുന്നതൊക്കെ ഓരോരുത്തരുടേയും ക്യാരക്ടർ ആണ്.

jas

ഞാൻ ഉദ്ദേശിച്ചതിനേക്കാൾ മികച്ച നിലയിലാണ് അവർ പെർഫോം ചെയ്തത്. ഞാൻ കൃത്യമായ പ്ലാനോട് കൂടിയാണ് അവിടെ പോയത്. പുറത്ത് വരുന്ന ഒര മത്സരാർത്ഥിയും എനിക്ക് അവിടെ പ്ലാൻ ഉണ്ടായിരുന്നില്ലെന്ന് പറയില്ല. അതൊക്കെ പുറത്തേക്ക് എത്തിയോ അറിയില്ല. അതൊക്കെ ഷോയുടെ നറേഷനാണ്.

ഇത്തവണ ആര് വിജയിക്കുമെന്ന് പറയാനാകില്ല. കാരണം ഈ സീസണിൽ ഒരു രാജാവും രാജ്ഞിയും ഇല്ല. വോട്ടിംഗ് ക്ലോസ് ആകുന്നതിന്റെ ഒരു മണിക്കൂർ മുൻപ് വേണമെങ്കിൽ വിജയം മാറി മറിയാം. ആരും കപ്പടിച്ചേക്കാം. ഫാൻ പവർ വോട്ടായാലേ വിജയിക്കൂ. ബിഗ് ബോസിൽ പോയപ്പോൾ വിമർശനങ്ങൾ നേരിടേണ്ടി വരുമെന്ന് എനിക്ക് അറിയാമായിരുന്നു. എന്റെ വ്യക്തി ജീവിതത്തിൽ ഇതൊന്നും ബാധിക്കാൻ പോകുന്നില്ല.

വ്യക്തി ജീവിതത്തിലേക്ക് ഇനി ഞാൻ 'സീക്രട്ട് ഏജന്റിനെ'കയറ്റില്ല. മരണം വരേയും ഞാൻ ഈ റിയാലിറ്റിയാണ്. എനിക്ക് കുറ്റബോധം ഇല്ല. മറ്റ് ചിലർ ചെയ്യുന്നതെന്താണ് ഒരു മുഖം മൂടി വലിച്ചിട്ട് പുറത്തേക്ക് വരുമ്പോൾ അത് തുടരാൻ പറ്റാതെ അത് പൊട്ടിത്തകർന്ന് അടുത്ത സീസൺ തുടങ്ങുമ്പോഴേക്കും ആ രാജാവ് ചത്ത് കുത്തിയിരിക്കുന്നുണ്ടാകും', താരം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+