'അർജുനെ ശ്രീതു കെട്ടിപ്പിടിച്ചപ്പോൾ ചിത്ര ചേച്ചിക്ക് നാണംവന്നൂ'; വീഡിയോ ആഘോഷമാക്കി ആരാധകർ
ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ ആരാധകരെ ലഭിച്ച കോമ്പോയാണ് അർജുൻ- ശ്രീതു കോമ്പോ. മത്സരം അവസാന ഘട്ടത്തിലേക്ക് എത്തിയ സമയത്താണ് ഇവരുടെ കോമ്പോ ഹിറ്റായത്. ധാരാളം ആരാധകരും ഈ കോമ്പോയ്ക്കുണ്ട്. അർജുനും ശ്രീതുവും പ്രണയത്തിലാണ് എന്ന തരത്തിലാണ് ഫാൻസ് ആഘോഷമാക്കിയതെങ്കിലും തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നാണ് അർജുനും ശ്രീതുവും പുറത്ത് വന്നതിന് ശേഷം പറയുന്നത്.
ഇപ്പോൾ ഇരുവരും ഒരുമിച്ച് ഐഡിയ സ്റ്റാർ സിംഗറിൽ എത്തിയതിന്റെ പ്രൊമോ വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. വന്ദനം എന്ന സിനിമയിലെ ഒരു സീൻ ആണ് രണ്ട് പേരും അഭിനയിച്ച് കാണിക്കുന്നത്. എന്നോട് കെട്ടിപ്പിടിച്ച് ഐ ലവ് യൂ പറ എന്ന് പറയുമ്പോൾ ശ്രീതു അർജുനെ കെട്ടിപ്പിടിക്കുന്നുണ്ട്. ഈ സമയത്ത് കെ എസ് ചിത്ര നാണം കൊണ്ട് ചിരിക്കുന്ന വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്.

നിരവധി പേരാണ് ഈ വീഡിയോയ്ക്ക കമന്റുമായി എത്തിയിരിക്കുന്നത്. പല റൊമാൻ്റിക് സിനിമകളേക്കാളും മികച്ചതാണ് ഈ യാത്ര. ശരിക്കും ഒരു ശ്രീജുൻ സുപ്രമസി ശരിക്കും മാന്ത്രികം എന്നാണ് ഒരു കമന്റ്, ചിത്രചേച്ചി ശ്രീജുൻ ഫാൻ ആണോ. ഇത് കാണുന്ന ശ്രീജുൻ ഫാൻസിന്റെയും എക്സ്പ്രഷൻ ഇതായിരിക്കുമല്ലോ എന്നാണ് മറ്റൊരു കമന്റ്.
അതേ സമയം അർജുനും ശ്രീതുവും അർജുന്റെ വീട്ടുകാരുമൊക്കെ പറയുന്നത് ഇരുവരും പ്രണയത്തിൽ അല്ലെന്നാണ്. നല്ല സുഹൃത്തുക്കാളാണെവന്ന് അർജുന്റെ അമ്മയും സഹോദരിയും പറഞ്ഞിരുന്നു. ബിഗ് ബോസ് ലൈവ് 24 മണിക്കൂറും കണ്ടിരുന്നുവെന്നും
എന്നാൽ അർജുനും ശ്രീതുവും പ്രണയത്തിലാണെന്ന് തോന്നിയില്ലെന്നും അർജുന്റെ വീട്ടുകാർ പറഞ്ഞിരുന്നു.
അതേ സമയം, അർജുൻ നല്ല സുഹൃത്താണെന്നും നല്ല ഒരു മനുഷ്യനാണെന്നുമാണ് ശ്രീതു പറഞ്ഞത്. അതേ സമയം തന്റെ ബിഗ് ബോസ് യാത്രയിൽ ശ്രീതുവിന് വലിയ പങ്കുണ്ടെന്നാണ് അർജുൻ പറയുന്നത്. ബിഗ് ബോസിലെ തന്റെ അപ്‌സ് ആന്റ് ഡൗൺസിൽ കൂടെ ഉണ്ടായ ആളാണ് ശ്രീതുവെന്നും അർജുൻ പറയുന്നുണ്ട്. ശ്രീതു തനിക്ക് സ്‌പെഷ്യൽ ഫ്രണ്ടാണെന്നും അർജുൻ പറഞ്ഞിരുന്നു.
സോഷ്യൽ മീഡിയയിൽ അർജുൻ - ശ്രീതു വീഡിയോകൾ വൈറലായതിനെക്കുറിച്ച് ചോദിച്ചപ്പോൾ അങ്ങനെയൊക്കെ ഉണ്ടെന്ന് മനസ്സിലായത് വൈൽഡ് കാർഡ് വന്നപ്പോഴാണെന്നും തന്റെയും ശ്രീതുവിന്റെയും വീഡിയോകൾ ഇപ്പോൾ കണ്ടുവെന്നും കാണാൻ നല്ല ഭംഗിയുണ്ട് ഇഷ്ടമായി എന്നുമാണ് അർജുൻ പറഞ്ഞത്.
ബിഗ് ബോസ് ഫാമിലി വീക്കിൽ ശ്രീതുവിന്റെ അമ്മ ബിഗ് ബോസ് വീട്ടിലെത്തിയപ്പോൾ അർജുനമായുള്ള സൗഹൃദത്തിൽ ഉള്ള താല്പര്യക്കേട് പ്രകടിപ്പിച്ചതാണ്. ഇതിന് പിന്നാലെ രൂക്ഷ വിമർശനം ഉയർന്ന് വന്നിരുന്നു. എന്നാൽ അർജുനുമായുള്ള സൗഹൃദം ശ്രീതു തുടരുകയായിരുന്നു. ഇവരുടെ കോമ്പോ ഹിറ്റാവുകയും അർജുന്റെ ആരാധകരുടെ എണ്ണം കൂടുകയും ചെയ്തിരുന്നു. ഫൈനൽ ഫൈവിൽ എത്താൻ ശ്രീതുവിന് കഴിഞ്ഞല്ല. ആറാമതായി പുറത്താവുകയായിരുന്നു.












Click it and Unblock the Notifications