Get Updates
Get notified of breaking news, exclusive insights, and must-see stories!

അങ്ങനെ ഒന്നില്ലായിരുന്നുവെങ്കിൽ അർജുൻ ബിഗ് ബോസ് സീസൺ 6 വിജയി ആയേനെ; കാരണം പറഞ്ഞ് കുറിപ്പ്

ബിഗ് ബോസ് മലയാളം സീസൺ 6ൽ തുടക്കം മുതൽ ശ്രദ്ധിക്കപ്പെട്ട താരമാണ് അർജുൻ ശ്യാം. മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കവെയാണ് അർജുൻ ബിഗ് ബോസിൽ എത്തിയത്. സീസൺ 6 ലെ ആദ്യ ക്യാപ്റ്റൻ കൂടിയായിരുന്നു അർജുൻ. മറ്റ് മത്സരാർത്ഥികളെ പോലെ വലിയ ബഹങ്ങൾ ഉണ്ടാക്കിയല്ല അർജുൻ ഹൗസിൽ നിൽക്കാറുള്ളത്. അനാവശ്യമായി എല്ലാ കാര്യങ്ങളിലും ഇടപെടാറുമില്ല. കഴിഞ്ഞ സീസണിലെ റിനോഷ് ജോർജ് ആണ് അർജുൻ എന്നായിരുന്നു ചില ആരാധകർ താരത്തെ വിശേഷിപ്പിച്ചത്. ഇപ്പോഴിതാ പിആര്‍ ഇല്ലായിരുന്നെങ്കില്‍ ഈ സീസൺ വിജയിക്കാൻ തന്നെ കഴിയുമായിരുന്ന താരമാണ് അർജുൻ എന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. കുറിപ്പിന്റെ പൂർണരൂപം വായിക്കാം

അർജുൻ- ഒറ്റ പിആർ പോലും ഇല്ലാതെ ജെനുവിൻ ആയി ജനങ്ങളിൽ ഒരാൾ ആയി നിന്നാൽ സപ്പോർട്ട് ചെയ്യാൻ ജനം ഉണ്ടാവും എന്ന്, അടുത്ത വര്ഷം മുതൽ വരുന്ന കോണ്ടെസ്റ്റന്റ്സ്ന് നെഞ്ചിൽ കൈ വെച്ച് വിശ്വസിച്ചു കേറി വരാൻ നീ ഒരു പ്രചോദനം ആണ്....( സംശയം ഉള്ളവർക്കും ഏഷ്യാനെറ്റിന്റെ അർജുന്റെ വിഡിയോസിനു കിട്ടുന്ന റീച്ചും അതിനെ താഴെ വരുന്ന കംമെന്റ്സും അതിശയിപ്പിക്കുന്നത് ആണ്.. അതാണ് ഒഫീഷ്യൽ കറന്റ് വോട്ടിംഗ് സ്റ്റാറ്റസ്, അല്ലാതെ പിആറുകൾ നടത്തുന്ന അൺ ഒഫീഷ്യൽ പോളുകൾ അല്ല ).

arjunman-1

മാനിപ്പുലേറ്റഡ് പോൾ ഇട്ട് ജനങ്ങളെ വിഡ്ഢി ആക്കുന്ന യൂട്യൂബ് റിവ്യൂവേഴ്സിനെ പേ ചെയ്യേണ്ട,.സിമ്പതി പോസ്റ്റ്, മിനിറ്റിന് ഇട്ട്, തുമ്മുന്ന കണ്ടന്റ് പോലും പോസ്റ്റ് ചെയുന്ന PR ടീൻസിനും പേ ചെയ്യേണ്ട, പകരം കിട്ടുന്ന ടാസ്ക് ഭംഗി ആയി ചെയുക, ആവശ്യം ഉള്ള ജെനുവിൻ കാര്യങ്ങളിൽ ഇടപെടുക, ഏതു റിലേഷൻ ആയാലും ആര് വന്ന് മാനിപ്പുലേറ്റ് ചെയ്താലും ജെനുവിൻ ആയി നിൽക്കുക, കാണുന്നവർക്ക് ഒരു പോസിറ്റീവ് വൈബ് കൊടുക്കുക.. ഇതൊക്കെ തന്നെ ആണ് അർജുനെ കാണാൻ സപ്പോർട്ട് ചെയ്യാൻ ആളുകൾ ലൈവിൽ കയറുന്നത്.

പെയിഡ് യൂട്യൂബ് റിവ്യൂവേഴ്‌സിന്റെയും, പിആര്‍ വര്‍ക്കേഴ്‌സിന്റെയും പോസ്റ്റുകള്‍ കണ്ട് ഇന്‍ഫ്‌ളുവന്‍സ് ആവുന്ന നിഷ്പക്ഷ ജനവിഭാഗം, ദയവു ചെയ്തു അതില്‍ ഒന്നും ഇന്‍ഫ്‌ളുന്‍സ ആവാതെ എപ്പിസോഡും ലൈവ് കണ്ടു താങ്കളുടെ ഇഷ്ട മത്സാരാര്‍ത്ഥികള്‍ക്കു വോട്ട് ചെയ്യാം', എന്നാണ് പോസ്റ്റിൽ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+