''റോബിന്‍ പറഞ്ഞത് പോലെ അല്ല, ഉറപ്പിച്ചത് ലാലേട്ടന്‍ തന്നെ.. അര്‍ജുന്‍ അതവിടെ തെളിയിച്ചു തന്നു''
ബിഗ് ബോസ് മലയാളം സീസണ്‍ 6 ന് ജിന്റോയുടെ കിരീടധാരണത്തോടെ അവസാനമായിരിക്കുകയാണ്. ഏറെക്കുറെ എല്ലാവരും ഉറപ്പിച്ചതായിരുന്നു ജിന്റോ ആയിരിക്കും ജേതാവാകുക എന്ന്. ജിന്റോ അല്ലെങ്കില്‍ ജാസ്മിന്‍ എന്നായിരുന്നു എല്ലാവരും മനസില്‍ ഉറപ്പിച്ച ഫൈനലിസ്റ്റുകള്‍. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് ജാസ്മിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി അര്‍ജുന്‍ ഫൈനലിലേക്ക് എത്തിയത്.
അവസാന രണ്ട് ദിവസത്തെ വോട്ടിംഗ് നിലയാണ് കാര്യങ്ങള്‍ തകിടം മറിച്ചത്. അതിനിടെ അര്‍ജുന്‍ രണ്ടാം സ്ഥാനത്തിന് അര്‍ഹനല്ല എന്ന തരത്തില്‍ നിരവധി പേര്‍ വിലയിരുത്തിയിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു നിരീക്ഷണമാണ് നജിന്‍ വര്‍ഗീസ് എന്ന പ്രേക്ഷകന്റേതായി പുറത്ത് വന്നിരിക്കുന്നത്. വലിയ കോലാഹലങ്ങളിലില്ലാതേയും ബിഗ് ബോസില്‍ നേട്ടങ്ങള്‍ കൊയ്യാം എന്നാണ് അര്‍ജുന്‍ തെളിയിച്ചിരിക്കുന്നത് എന്ന് നജിന്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പ്
'അര്‍ജുന്‍ രണ്ടാമത് എത്തിയതില്‍ പേഴ്‌സണലി നല്ല സന്തോഷം ഉണ്ട്. ബിബി എന്ന് പറഞ്ഞാല്‍ അടിപിടിയും ബഹളം വെക്കലും നെഗറ്റീവ് കണ്ടന്റും മാത്രമാണ് എന്നുള്ള തെറ്റായിട്ടുള്ള ധാരണയുണ്ട്. ബിബി എന്ന് പറഞ്ഞാല്‍ സൊസൈറ്റിയുടെ ഒരു വളരേ ചെറിയ ഒരു മിനിയേച്ചര്‍ ഫോം ആണ്. അതില്‍ ഒട്ടു മിക്ക എല്ലാ സ്വഭാവക്കാരും ഉണ്ടാകും. എക്‌സ്‌ട്രോവേര്‍ട്ട്, ഇന്‍ട്രോവേര്‍ട്ട് തുടങ്ങിയ എല്ലാ ഗണത്തില്‍ പെട്ടവരെയും നമുക്ക് അതില്‍ കാണാന്‍ സാധിക്കും.
അള്‍ട്ടിമേറ്റ്‌ലി ഇതൊരു സര്‍വൈവല്‍ ഗെയിം മാത്രമാണ്. അതിന് സ്ട്രാറ്റജി ഉപയോഗിക്കാം അല്ലെങ്കില്‍ നിങ്ങള്‍ നിങ്ങളായി തന്നെ നില്‍ക്കുക. കുറച്ച് ഭാഗ്യവും ജനങ്ങളുടെ സപ്പോര്‍ട്ടും ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് മുന്നില്‍ എത്താം. അര്‍ജുന്‍ ഒരു ഇന്‍ട്രോവേര്‍ട്ട് ആണ്. അധികം ബഹളം വെക്കാന്‍ താല്പര്യം ഇല്ലാത്ത, സൗമ്യനായി പെരുമാറുന്ന, വളരേ അടുത്തുള്ള ആളുകളോട് മാത്രം ഫ്രീ ആയി ഇടപെടുന്ന, വളരേ ലെയ്ഡ് ബാക്ക് ആയി നില്‍ക്കുന്ന ഒരു യുവാവ്.
എന്നാല്‍ ഏത് ഫിസിക്കല്‍ ടാസ്‌ക് ആയാലും എന്റര്‍ടൈന്‍മെന്റ് ടാസ്‌ക് ആയാലും ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്ന ഒരാളും കൂടിയാണ് അര്‍ജുന്‍. അത് പോലെ നിലപാടുമുണ്ട് കൃത്യമായ നിരീക്ഷണപാടവവുമുണ്ട്. ലൈവ് കണ്ടവര്‍ക്ക് അറിയാം അത്. അവസാന ദിനം ആയപ്പോള് രതീഷിനോട് അര്‍ജുന്‍ പറയുന്ന ഒരു ഡയലോഗ് ഉണ്ട് 'ഞാന്‍ രണ്ടില്‍ അധികം വട്ടം നോമിനേറ്റ് ചെയ്തവര്‍ എല്ലാം പുറത്തായി.
അഭിഷേക് എസ് ഒഴികെ. ഞാന്‍ ജിന്റോ, ഋഷി, ജാസ്മിന്‍ എന്നിവരെ കൂടുതല്‍ നോമിനേറ്റ് ചെയ്തിട്ടില്ല കാരണം അവരെ ജനങ്ങള്‍ നിലനിര്‍ത്തും എന്നെനിക്കറിയാം. അതുകൊണ്ട് എന്റെ വോട്ട് പാഴാക്കാന്‍ ഞാന്‍ നോക്കിയിട്ടില്ല' ചുരുക്കി പറഞ്ഞാല്‍ ആര്‍ട്ടിഫിഷ്യല്‍ ആയി വെറുപ്പിക്കുന്ന കണ്ടന്റ് അര്‍ജുന്‍ ഉണ്ടാക്കാന്‍ തുനിഞ്ഞിട്ടില്ല എന്ന് മാത്രമല്ല തന്റെ കഴിവ് മാക്‌സിമം ഷോ കേസ് ചെയ്യാനുള്ള ഒരു പ്ലാറ്റ്‌ഫോം ആയിട്ടാണ് അയാള്‍ ബിബിയെ കണ്ടത്.
അതിനുള്ള ഫലം അയാള്‍ക്ക് കിട്ടുകയും ചെയ്തു. ജിത്തു ജോസഫ് മോഹന്‍ലാല്‍ സിനിമയില്‍ അര്‍ജുന് അവസരം. (ഇത് പണ്ടത്തെ രാജാവ് റോബിന്‍ പറഞ്ഞ പോലെത്തെ അല്ല.. മോഹന്‍ലാല്‍ തന്നെ നേരിട്ട് പറഞ്ഞ ഒരു കാര്യമാണെന്ന് ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കണം). അയാള്‍ ആഗ്രഹിച്ചതും ആ ബിഗ് സ്‌ക്രീന്‍ ആണ്.
അര്‍ജുന്‍ ഒരു പ്രചോദനം ആണ്. അലറി കൂവി കാറി കണ്ടന്റ് ഉണ്ടാക്കുന്നവര്‍ക്ക് മാത്രമുള്ളതല്ല ബിബി. മറിച്ച് കഴിവും അത് ഷോ കേസ് ചെയ്യാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കാനുള്ള മനസുമുണ്ടെങ്കില്‍ ആര്‍ക്കും ട്രൈ ചെയ്യാം. ആഗ്രഹം സഫലീകരിക്കാം'












Click it and Unblock the Notifications