അന്ന് ലാലേട്ടന് ഏറ്റവും പിന്നില്‍, പിന്നെ ചേർത്ത് പിടിച്ചു: വൈറലായി അർജുന്റെ ആ പഴയ പരസ്യം
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലൂടെ മലയാളി പ്രേക്ഷകർക്കിടയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയ താരമാണ് അർജുന്‍ ശ്യാം. തുടക്കത്തില്‍ ആരും അത്ര പ്രതീക്ഷ കല്‍പ്പിക്കാതിരുന്ന താരമാണ് അർജുന്‍ എന്നതാണ് ശ്രദ്ധേയം. എന്നാല്‍ പതിയെ ആരാധർക്കിടയില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ അർജുന് സാധിച്ചു.
ഒരു വശത്ത് ജാസ്മിന്‍ ഗബ്രി കോംമ്പോ വലിയ വിമർശനങ്ങള്‍ക്ക് ഇടയാക്കിക്കൊണ്ടിരിക്കുമ്പോള്‍ ശ്രീതുവുമായി മികച്ച കോംമ്പോ ഉണ്ടാക്കിയെടുക്കാനും അതിന് പ്രേക്ഷകർക്കിടയില്‍ സ്വീകാര്യമാക്കി മാറ്റാനും അർജുന് സാധിച്ചു. ഷോയുടെ അവസാന നാളുകളിലാണ് അർജുന്‍ തന്റെ മികച്ച അദ്ദേഹം കാഴ്ചവെച്ച് തുടങ്ങിയത്.

ഒരുഘട്ടത്തില്‍ ജിന്റോയെ മറികടന്ന് അർജുന്‍ ബിഗ് ബോസ് വിന്നറായി മാറിയേക്കുമെന്ന തരത്തിലേക്ക് വരെ എത്തിയിരുന്നു സോഷ്യല്‍ മീഡിയയിലെ പിന്തുണ. അത്തരത്തിലായിരുന്നു അവസാന ആഴ്ചകളിലെ അർജുന്റെ പ്രകടനം. കപ്പ് ഉയർത്താന്‍ സാധിച്ചില്ലെങ്കിലും സീസണിലെ ഫസ്റ്റ് റണ്ണറപ്പായി അർജുന്‍ മടങ്ങി.
ബിഗ് ബോസിലൂടെ മോഹന്‍ലാല്‍ എന്ന മഹാനടന്റെ അടുത്ത് നില്‍ക്കാനും കെട്ടിപ്പിടിക്കാനും സാധിച്ചത് വലിയ ഭാഗ്യമായതായി അർജുന്‍ തന്നെ വ്യക്തമാക്കിയിരുന്നു. വലിയൊരു മോഹന്‍ലാല്‍ ആരാധകന്‍ കൂടിയാണ് അദ്ദേഹം. അതായത് ഇപ്പോഴും തന്റെ മുറിയില്‍ മോഹന്‍ലാലിന്റെ ഫോട്ടോ വെച്ച് അദ്ദേഹം ആരാധിക്കുന്നു.
എന്നാല്‍ ബിഗ് ബോസിന് മുമ്പ് തന്നെ മോഹന്‍ലാലും അർജുനും തമ്മില്‍ ഒരു ചെറിയ ബന്ധമുണ്ട്. അതായത് ഒരു പ്രമുഖ മൊബൈല്‍ ബ്രാന്‍ഡിന്റെ പരസ്യത്തില്‍ മോഹന്‍ലാലിനൊപ്പം അർജുനും അഭിനയിച്ചിരുന്നു. ഒപ്പമെന്ന് പറഞ്ഞാല്‍ ആ പരസ്യത്തില്‍ അർജുനും ഉണ്ടായിരുന്നുവെന്ന് മാത്രം. ഏറ്റവും പുറകിലായിട്ടായിരുന്നു അദ്ദേഹം നിന്നത്.
പരസ്യത്തില്‍ ഏറ്റവും പുറകിലായിരിക്കും നില്‍ക്കേണ്ടി വരിക എന്ന് അറിഞ്ഞിട്ടും മോഹന്‍ലാല്‍ എന്ന ഒറ്റപ്പേര് കാരണമാണ് ആ പരസ്യത്തില്‍ അഭിനയിക്കാന്‍ പോയതെന്നാണ് അർജുന്‍ വ്യക്തമാക്കുന്നത്. ആ പര്യസവും അർജുന്റെ ഇപ്പോഴത്തെ വീഡിയോയും വെച്ചുകൊണ്ടുള്ള റീലുകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നുണ്ട്.
'ബിഗ് ബോസ് എന്ന് പറഞ്ഞാൽ അടിപിടിയും ബഹളം വെക്കലും നെഗറ്റീവ് കണ്ടന്റ് മാത്രമാണ് എന്നുള്ള തെറ്റായിട്ടുള്ള ധാരണയുണ്ട്. ബിഗ് ബോസ് എന്ന് പറഞ്ഞാൽ സൊസൈറ്റിയുടെ ഒരു വളരേ ചെറിയ ഒരു മിനിയേച്ചർ ഫോം ആണ്. അതിൽ ഒട്ടു മിക്ക എല്ലാ സ്വഭാവക്കാരും ഉണ്ടാകും. എക്സട്രോവേട്ടും ഇന്‍ട്രോവേട്ടും തുടങ്ങിയ എല്ലാ ഗണത്തിൽ പെട്ടവരെയും നമുക്ക് അതിൽ കാണാൻ സാധിക്കും. അള്‍ട്ടിമേറ്റിലി, ഇതൊരു സർവൈവല്‍ മാത്രമാണ്. അതിന് സ്ട്രാറ്റർജി ഉപയോഗിക്കാം അല്ലെങ്കിൽ നിങ്ങൾ നിങ്ങളായി തന്നെ നിൽക്കുക. കുറച്ച് ഭാഗ്യവും ജനങ്ങളുടെ സപ്പോർട്ടും ഉണ്ടെങ്കിൽ നിങ്ങൾക്ക് മുന്നിൽ എത്താം. അവിടെയാണ് അർജുന്‍ ശ്രദ്ധേയനാകുന്നത്' എന്നാണ് ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്.
അർജുൻ ഒരു introvert ആണ്. അധികം ബഹളം വെക്കാൻ താല്പര്യം ഇല്ലാത്ത, സൗമ്യനായി പെരുമാറുന്ന, വളരേ അടുത്തുള്ള ആളുകളോട് മാത്രം ഫ്രീ ആയി ഇടപെടുന്ന, വളരേ ലെയിഡ് ബാക്ക് ആയി നിൽക്കുന്ന ഒരു യുവാവ്. എന്നാൽ ഏത് ഫിസിക്കൽ ടാസ്ക് ആയാലും എന്റർടെയിമെന്റ് ടാസ്ക് ആയാലും ആത്മാർത്ഥമായി പരിശ്രമിക്കുന്ന ഒരാളും കൂടിയാണ് അർജുൻ. അത് പോലെ നിലപാടുമുണ്ട് കൃത്യമായ നിരീക്ഷണപാടവവുമുണ്ട്. ലൈവ് കണ്ടവർക്ക് അറിയാം അത്.
അവസാന ദിനം ആയപ്പോള് രതീഷിനോട് അർജുൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട് "ഞാൻ രണ്ടിൽ അധികം വട്ടം നോമിനേറ്റ് ചെയ്തവർ എല്ലാം പുറത്തായി. അഭിഷേക് S ഒഴികെ. ഞാൻ ജിന്റോ, ഋഷി, ജാസ്മിൻ എന്നിവരെ കൂടുതൽ നോമിനേറ്റ് ചെയ്തിട്ടില്ല കാരണം അവരെ ജനങ്ങൾ നിലനിർത്തും എന്നെനിക്കറിയാം. അതുകൊണ്ട് എന്റെ വോട്ട് പാഴാക്കാൻ ഞാൻ നോക്കിയിട്ടില്ല"
ചുരുക്കി പറഞ്ഞാൽ ആർട്ടിഫഷ്യല്‍ ആയി വെറുപ്പിക്കുന്ന കണ്ടന്റ് അർജുൻ ഉണ്ടാക്കാൻ തുനിഞ്ഞിട്ടില്ല എന്ന് മാത്രമല്ല തന്റെ കഴിവ് മാക്സിമം ഷോ കേസ് ചെയ്യാനുള്ള ഒരു പ്ലാറ്റ് ഫോം ആയിട്ടാണ് അയാൾ ബിബിയെ കണ്ടത്. അതിനുള്ള ഫലം അയാൾക്ക് കിട്ടുകയും ചെയ്തു. ജിത്തു ജോസഫ് മോഹൻലാൽ സിനിമയിൽ അർജുന് അവസരം. (ഇത് പണ്ടത്തെ രാജാവ് റോബിൻ പറഞ്ഞ പോലെത്തെ അല്ല.. മോഹൻലാൽ തന്നെ നേരിട്ട് പറഞ്ഞ ഒരു കാര്യമാണെന്ന് ഇതിന്റെ കൂടെ ചേർത്ത് വായിക്കണം). അയാൾ ആഗ്രഹിച്ചതും ആ ബിഗ് സ്ക്രീൻ ആണെന്നും പ്രേക്ഷകർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications