ശ്രീതുവിനോട് 'ഐ ലവ് യു' പറഞ്ഞ് അർജുന്, എടുത്തു പൊക്കി: മറുപടി ആ ഒറ്റ വാക്കിലൊതുക്കി ശ്രീതു
ബിഗ് ബോസ് മലയാളം സീസണ് 6 ലെ ഏറ്റവും മികച്ചതും പ്രേക്ഷക പ്രീതി നേടിയതുമായ കോംമ്പോയായിരുന്നു അർജുന്-ശ്രീതു. മറുവശത്ത് ജാസ്മിന്-ഗബ്രി കോംമ്പോ ബിഗ് ബോസിന് അകത്തും പുറത്തും ഒരു പോലെ വിമർശിക്കപ്പെടുമ്പോഴായിരുന്നു അർജുനും ശ്രീതുവും ആളുകള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കിയത്.
ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം ഇരുവരും തങ്ങളുടെ റിലേഷനില്‍ വ്യക്ത വരുത്തുകയും ചെയ്തിരുന്നു. ഞങ്ങള്‍ തമ്മില്‍ പ്രണയമൊന്നും ഇല്ല, സുഹൃദ് ബന്ധം മാത്രമാണ് എന്നായിരുന്നു അർജുനും ശ്രീതുവും പറഞ്ഞത്. എങ്കിലും തങ്ങളുടെ പ്രിയപ്പെട്ട ശ്രീജുന്‍ ജോഡികളെ ഒരുമിച്ച് കാണാനാണ് പല പ്രേക്ഷകർക്കും ഇഷ്ടം. ഇപ്പോഴിതാ പ്രേക്ഷകരുടെ ആഗ്രഹം പോലെ അവർ ഒന്നിച്ചിരിക്കുകയാണ്. ജീവിതത്തില്‍ അല്ല, ഒരു അവാർഡ് ഷോയിലാണെന്ന് മാത്രം.

ബിഹൈന്‍ഡ് വുഡ്സിന്റെ അവാർഡ് നിശയിലാണ് അർജുനും ശ്രീതുവും ഒരുമിച്ച് എത്തിയത്. ഗോള്‍ഡ് ഐക്കണ്‍സ് അവാർഡായിരുന്നു ഇരുവർക്കും ലഭിച്ചു. അവാർഡ് സ്വീകരിച്ചതിന് പിന്നാലെ മനോഹരമായ ഡാന്‍സ് പ്രകടനവും ഇരുവരും വേദിയില്‍ കാഴ്ചവെച്ചു. ഡാന്‍സിന് ഇടയില്‍ ശ്രീതുവിനെ അർജുന് എടുത്ത് പൊക്കുകയും ചെയ്തു.
ഡാന്‍സിന് ശേഷം അർജുന് വാരണം ആയിരം സിനിമയിലെ പാട്ടിന്റെ പശ്ചാത്തലത്തില്‍ ശ്രീതുവിനെ പ്രപ്പോസ് ചെയ്തിട്ടുണ്ട്. പ്രപ്പോസലിന് എന്താണ് മറപടി കൊടുക്കാന്‍ പോകുന്നതെന്ന് അവതാരക നിരന്തരം ചോദിച്ചിട്ടുണ്ടും ഒരു യെസ് പറയാതെ നന്ദിയെന്ന് മാത്രം പറഞ്ഞതും സദസ്സില്‍ ചിരി പടർത്തി.
അതേസമയം, ഞങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്ന് ഇരുവരും വ്യക്തമാക്കി. ഇത്തരമൊരു അവാർഡ് തന്നതിന് ബിഹൈന്‍ഡ് വുഡ്സിനും പിന്നെ ഞങ്ങളെ പിന്തുണച്ച പ്രേക്ഷകർക്കും ഒരുപാട് നന്ദി. പ്രേക്ഷകർ കാരണമാണ് ഇവിടെ എത്തിയത്. ശ്രീജുന്‍ എന്ന ഹാഷ്ടാഗില് അവർ ഒരുപാട് വീഡിയോ ചെയ്തു. അത്തരമൊരു പിന്തുണ ലഭിച്ചതുകൊണ്ടാണ് ഈ നേട്ടം സ്വന്തമായതെന്ന് ശ്രീതു പറഞ്ഞു.
എൻ്റെ ജീവിതത്തിലെ ആദ്യത്തെ അവാർഡാണ് ഇതെന്നായിരുന്നു അർജുന്റെ പ്രതികരണം. ശ്രീതുവിനോടൊപ്പം തന്നെ അതി നേടാന്‍ സാധിച്ചതില്‍ അഭിമാനവും സന്തോഷവും ഉണ്ടെന്നും അർജുന് വ്യക്തമാക്കി.
അതേസമയം, പുറത്ത് ഞങ്ങളുടെ കോംമ്പോയ്ക്ക് നല്ല പിന്തുണ ലഭിച്ചതില്‍ സന്തോഷമുണ്ടായിരുന്നു ഒരു അഭിമുഖത്തില്‍ ശ്രീതു കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ശ്രീജുന്‍ എന്ന പേരില്‍ ആളുകള്‍ എഡിറ്റ് ചെയ്ത് തയ്യാറാക്കിയ ചില വീഡിയോകളൊക്കെ കണ്ടിരുന്നു. ഞങ്ങള്‍ തമ്മില്‍ നല്ല സുഹൃത്തുക്കളാണ്. അത്തരമൊരു ബോണ്ട് ഇരുവർക്കും ഇടയിലുണ്ട്. പുറത്ത് അത് എങ്ങനെ പോകുന്നുവെന്ന് അറിയില്ലായിരുന്നു. പുറത്ത് നിന്ന് നോക്കുമ്പോള്‍ അങ്ങനെ തോന്നുകയും ചെയ്യുമെന്നും താരം വ്യക്തമാക്കി.
ഞാനും അർജുനും നല്ല സുഹൃത്തുക്കളാണ്. അല്ലതെ ഞങ്ങള്‍ തമ്മില്‍ പ്രണയ ബന്ധമോ റിലേഷന്‍ഷിപ്പോ ഇല്ല. വെറും സുഹൃത്തുക്കള്‍ മാത്രം. പുറത്ത് എങ്ങനെയാണോ അത് പോലെ തന്നെയാണ് അകത്തും പെരുമാറിയത്. അവിടെ ദേഷ്യം വരുമ്പോള്‍ ദേഷ്യപ്പെട്ടിട്ടുണ്ട്. എന്നുവെച്ച് എല്ലാ വിഷയങ്ങളിലും കയറി ഇടപെടാറില്ല. ഞാനുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് പ്രതികരിക്കാറുള്ളതെന്നും ശ്രീതു വ്യക്തമാക്കി.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications