Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീതുവുമായി പ്രണയമോ സൗഹൃദമോ? ഒടുവിൽ ഉത്തരവുമായി അർജുൻ; 'ഞാനും എല്ലാ ഫീലിങ്സും ഉള്ള ആളല്ലേ'

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ തുടക്കത്തിൽ വളരെ പതിഞ്ഞെ താളത്തിൽ ഗെയിം കളിച്ചയാളാണ് അർജുൻ ശ്യാം. ഹൗസിലെ തർക്കങ്ങളിലൊന്നും അർജുൻ ഇടപെട്ടിരുന്നില്ല. അതേസമയം ഗെയിമുകളിലെല്ലാം മികച്ച പെർഫോമൻസ് ആയിരുന്നു കാഴ്ചവെച്ചത്.

സീസൺ 6 ൽ അർജുനൊപ്പം എപ്പോഴും ചേർത്ത് വെച്ചിരുന്ന പേര് നടി ശ്രീതുവിന്റേതായിരുന്നു. ഇരുവരും ഹൗസിൽ നല്ല സൗഹൃദമായിരുന്നു പുലർത്തിയിരുന്നത്. ഈ കൂട്ടുകെട്ടിന് പുറത്തും ആരാധകർ ഏറെയായിരുന്നു. ശ്രീജുൻ എന്ന പേരിലാണ് ഈ കോമ്പോ ആഘോഷിക്കപ്പെട്ടത്. ഇരുവരുടേയും സൗഹൃദ നിമിഷങ്ങളും സംസാരങ്ങളും ചെറിയ കുറുമ്പുകളും ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം ശ്രീജുൻ എന്ന പേരിൽ റീലുകളായി ബിഗ് ബോസ് ഗ്രൂപ്പുകളിൽ നിറഞ്ഞു.

arjun-sreethu-relation-

ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നായിരുന്നു പുറത്തെ ചർച്ചകൾ. എന്നാൽ ഒരിക്കൽ പോലും ഹൗസിൽ വെച്ച് ഇക്കാര്യത്തെ കുറിച്ച് ശ്രീതുവോ അർജുനോ സംസാരിച്ചിരുന്നില്ല. ഇപ്പോഴിതാ ബിഗ് ബോസ് ഹൗസിന് പുറത്തിറങ്ങിയപ്പോൾ ശ്രീതുവുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയാണ് താരം. തന്റെ കുടുംബത്തെ കുറിച്ചും ചേച്ചിയുമായുള്ള അടുപ്പത്തെ കുറിച്ചുമെല്ലാം അർജുൻ സംസാരിച്ചു. ബിഹൈൻ വുഡ്സിന്റെ ഫാൻ മീറ്റിലായിരുന്നു താരത്തിന്റെ പ്രതികരണം.

'എന്റെ കുടുംബം തന്നെയാണ് എനിക്ക് പ്രയോറിറ്റി. അച്ഛനും അമ്മയ്ക്കും നല്ലൊരു റിട്ടയർമെന്റ് ലൈഫ് കൊടുക്കണം എന്നതാണ് എന്റെ ആഗ്രഹം. അവർ കാരണമാണ് ഞാൻ ഇവിടെ എത്തിയത്. എന്റെ അമ്മയാണ് എല്ലാം. അച്ഛൻ സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. ഞങ്ങൾ തമ്മിൽ നല്ല സുഹൃത്തുക്കളാണ്. അദ്ദേഹം പലപ്പോഴും എന്റെ വസ്ത്രം ധരിച്ച് പോകാറുണ്ട്.

സ്കൂളിലും ഡിഗ്രിക്കുമൊക്കെ പഠിക്കുമ്പോൾ
റിലേഷൻഷിപ്പൊക്കെ ഉണ്ടായിട്ടുണ്ട്. എല്ലാ ഫീലിങ്സും ഉള്ളയാളല്ലേ ഞാൻ. ഇപ്പോൾ സിംഗിളാണ്. എന്റെ ഫീലിങ്സ് അങ്ങനെ ഷെയർ ചെയ്യുന്നയാളല്ല ഞാൻ.പുറത്തിറങ്ങിയപ്പോഴാണ് ശ്രീതു-അർജുൻ കോമ്പോയെ കുറിച്ചൊക്കെ അറിയുന്നത്. ശ്രീജുൻ എന്ന പേര് അറിയുന്നത് വൈൽഡ് കാർഡ് വന്നപ്പോഴാണ് അറിയുന്നത്. ശ്രീതു എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. ശ്രീജു എനിക്ക് നമ്മുടെ ഒരു റീൽസ് അയച്ച് തന്നിരുന്നു. അതുകണ്ട് ഞങ്ങൾ ചിരിക്കുകയായിരുന്നു.

ശ്രീതുവിന്റെ അമ്മ വന്ന് സംസാരിച്ചത് എന്നെ ബാധിച്ചിട്ടൊന്നുമില്ല. ഒരുപക്ഷെ ഞാൻ ഒരു അച്ഛനായിരുന്നെങ്കിൽ സഹോദരനായിരുന്നുവെങ്കിൽ മറ്റൊരു രീതിയിൽ കണ്ടന്റ് പുറത്തേക്ക് വന്നാൽ അത് കണ്ട് വിഷമിക്കും. അവർക്കും അത് തന്നെയെ തോന്നിയിട്ടുണ്ടാകൂ. അതൊക്കെ എനിക്ക് മനസിലാകും', അർജുൻ വ്യക്തമാക്കി.

സീസൺ 6 ൽ അർജുനൊപ്പം ഹിറ്റായ ആളാണ് അർജുന്റെ ചേച്ചി. ഫാമിലി വീക്കിൽ ഹൗസിലെത്തി ആരാധകരെ കൈയ്യിലെടുത്താണ് താരം മടങ്ങിയത്. ഫാൻ മീറ്റിൽ അർജുനെ കുറിച്ച് ചേച്ചിയും മനസ് തുറന്നു. 'അർജുൻ വളരെ അധികം സൗഹൃദം ഉള്ള ആളല്ല. ഔട്ടിങ്ങും കറക്കമൊന്നുമില്ല. വിളക്ക് കത്തിക്കും മുൻപ് വീട്ടിൽ കയറും. എന്റെ വിവാഹം കഴിഞ്ഞ് ഞങ്ങൾ വയനാട് സെറ്റിലായ സമത്ത് എനിക്ക് മറക്കാനാവാത്ത ഒരു കാര്യം ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. എന്നെ വിളിച്ച് കരയുകയായിരുന്നു. എടി എനിക്ക് ആരുമില്ല, എനിക്ക് നിന്നെ കാണണമെന്ന് പറഞ്ഞു. ഞങ്ങൾ ഒരുപാട് കെട്ടിപിടിച്ചിരുന്ന് സ്നേഹിക്കുന്നവരൊന്നുമല്ല. എന്റെ ജീവിതത്തിൽ എന്റെ അച്ഛനാണ് എന്റെ ബെസ്റ്റ്. പിന്നെ എന്റെ ഭർത്താവാണ്. ആ സംഭവത്തോടെയാണ് എനിക്ക് മനസിലായത് അവന് ഞാൻ വേണം എന്നത്. അവിടുന്നങ്ങോട്ട് ഞാൻ അവനെ കുറച്ചുകൂടി ശ്രദ്ധിക്കാൻ തുടങ്ങിയിട്ടുണ്ട്. അടുത്ത ദിവസം അവൻ വീട്ടിൽ വന്നു', ചേച്ചി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+