Get Updates
Get notified of breaking news, exclusive insights, and must-see stories!

'അതോടെ എനിക്ക് പനി കൂടി, മോഹൻലാൽ സാർ വന്ന് ചെയ്തത് ഇതാണ്'; നടന്നതിനെ കുറിച്ച് അർജുൻ ശ്യാം

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഞെട്ടിച്ച താരം ആരെന്ന് ചോദിച്ചാൽ ഒരുപക്ഷെ അർജുൻ ശ്യാം എന്ന് പറയേണ്ടി വരും. കാരണം മറ്റ് മത്സരാർത്ഥികളിൽ നിന്ന് വ്യത്യസ്തമായി വലിയ ബഹളങ്ങളോ തർക്കങ്ങളോ ഇല്ലാതെ ഹൗസിൽ 100 ദിവസം തുടർന്ന് ഒടുവിൽ രണ്ടാം സ്ഥാനവും കൊണ്ടാണ് അർജുൻ പടിയിറങ്ങിയത്. അർജുന് ആരാധകരുടെ വലിയ പിന്തുണയാണ് ലഭിച്ചത്. പല എപ്പിസോഡിലും വമ്പൻ വോട് നേടാനും താരത്തിന് സാധിച്ചിരുന്നു.

ഇപ്പോഴിതാ വിജയത്തിൽ സന്തോഷം പങ്കിടുകയാണ് അർജുൻ. തന്റെ ബിഗ് ബോസ് യാത്രയെ കുറിച്ചും അർജുൻ പ്രതികരിച്ചു. ബിഹൈൻ വുഡ്സ് ഫാൻ മീറ്റപ്പിലാണ് ഓഡിഷന് ലഭിച്ചത് എങ്ങനെയെന്നതടക്കമുള്ള കാര്യങ്ങൾ അർജുൻ പങ്കുവെച്ചത്. താരത്തിന്റെ വാക്കുകളിലേക്ക്

arjun-mohanlal-

'ബിഗ് ബോസിൽ പോയി വന്നതിന് ശേഷം ലഭിച്ച പിന്തുണയിൽ വളരെ സന്തോഷമുണ്ട്. ആളുകളുടെ സ്നേഹം കാണുമ്പോൾ എനിക്ക് വട്ടായതാണോ അതോ നാട്ടുകാർക്ക് വട്ടായതാണോ എന്ന അവസ്ഥയിലാണ് ഞാൻ. എനിക്ക് വലിയ അഭിമാനം തോന്നുന്നു. ഞാൻ പല സീസണിലേക്കും ശ്രമിച്ചിരുന്നു. വൈൽഡ് കാർഡ് എൻട്രിയായിട്ടും ശ്രമിച്ചിരുന്നു. ക്രൂ തന്നെ എന്നെ കണ്ട് മടുത്തിട്ടുണ്ട്.

സീസൺ 3യിലാണ് ഞാൻ ആദ്യമായി ഓഡിഷൻ അറ്റന്റ് ചെയ്യുന്നത്. ഞാനൊരു മോഡലാണ് എനിക്ക് ഒന്നും ആകാൻ പറ്റുന്നില്ല, എന്ന് ഞാൻ പറഞ്ഞിരുന്നു. 4 ലും 5 ലും ഓഡിഷന് ഇത് തന്നെയാണ് പറഞ്ഞത്. സീസൺ 6 ൽ എന്റെ ഇല്ലായ്മ പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസിലായി. ഓഡിഷൻ കിട്ടാൻ ഒരു വർഷം ഞാൻ മെനക്കെട്ടു. അപ്പിയറൻസ് മാറ്റി. എന്റെ യുഎസ്പി എന്താണെന്ന് ഞാൻ തിരിച്ചറിഞ്ഞു. അതോടെ അവസരങ്ങൾ കിട്ടി.

സീസൺ 6 ലേക്ക് വന്നപ്പോൾ അവർ ഇംപ്രസ്ഡ് ആയത് ഞാൻ മുൻപ് ഓഡിഷൻ കൊടുത്ത രീതിയും ഇത്തവണത്തെ രീതിയും വ്യത്യസ്തമായിരുന്നുവെന്നാണ്. ഡയറ്റൊക്കെ എടുത്ത് അപ്പിയറൻസ് ഒക്കെ മാറ്റിയിരുന്നു. ഞാൻ കണ്ടന്റ് ഉണ്ടാക്കാൻ കാര്യമായി ഒന്നും ചെയ്തിട്ടില്ല. പക്ഷെ സംഭവിക്കാനുള്ളത് സംഭവിക്കും, എനിക്കുള്ളത് എനിക്ക് വരുമെന്ന് അറിയാമായിരുന്നു. അത്രയും എഫേർട്ട് പുറത്തിട്ടിട്ടാണ് ഞാൻ വന്നത്.

മോഹൻലാൽ സാർ എന്റെ ദൈവമാണ്. വീക്കെന്റ് എപ്പിസോഡിൽ ഒരു പ്രിൻസിപ്പൽ വരുന്ന ഫീലാണ്. എന്നാലും കാണാനുള്ള എക്സൈറ്റ്മെന്റിലാകും. പുള്ളിക്കാരൻ വരുന്നു ,ചിരിക്കുന്നു കളിക്കുന്നു. ലാൽ സാറുമായുള്ള ഇന്ററാക്ഷൻ ആയിരുന്നു ഏറ്റവും വലിയ മൊമന്റ്. വിഷുവിന്റെ അന്ന് എനിക്ക് പനിയായിരുന്നു. ലാൽ സാർ വന്ന് എന്നെ തൊട്ട് നോക്കി പനി കുറഞ്ഞോ ചോദിച്ചു, അപ്പു എന്ന് വിളിച്ചു.അപ്പോൾ എന്റെ പനി കൂടുകയാണ് ചെയ്തത്. കുറച്ചൂടെ ടെൻഷനായി', അർജുൻ പറഞ്ഞു.

ലിഫ്റ്റിങ് സ്റ്റാർ എന്ന പരിഹാസത്തിനും അർജുൻ മറുപടി നൽകി. പുറത്ത് പോയവർ തിരിച്ചുവന്നപ്പോഴാണ് ആര് വീണാലും എടുത്ത് കൊണ്ടുപോകുന്നത് ഞാനാണെന്ന് മനസിലായത്. ഞാൻ നോക്കുമ്പോൾ ശരിയാണ്, ശ്രീരേഖ ചേച്ചി വീണപ്പോഴും ജാൻമണി വീണപ്പോഴും നന്ദൂട്ടൻ വീണപ്പോഴുമൊക്കെ ഞാൻ ആണ് കൊണ്ടുപോയത്. നമ്മുടെ മുന്നിൽ ഒരാൾ വീഴുമ്പോൾ ഓടിച്ചെന്ന് കൊണ്ടുപോകില്ലേ, അങ്ങനെ ചെയ്തത് മാത്രമാണ്', അർജുൻ പറഞ്ഞു.

ബിഗ് ബോസിൽ അർജുന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പെർഫോമൻസ് നോറയായുള്ള പകർന്നാട്ടമായിരുന്നു. നോറയെ പോലെ യഥാർത്ഥത്തിൽ ഞെട്ടിച്ച പെർഫോമൻസ് ആയിരുന്നു അർജുന്റേത്. കൺഫെഷൻ റൂമിൽ പോയി നോറ ബിഗ് ബോസിനോട് സംസാരിക്കുന്നതടക്കം അതുപോലെ പകർത്താൻ അർജുന് സാധിച്ചിരുന്നു. എങ്ങനെയാണ് നോറയെ ഇത്രയും ഒബ്സർവ് ചെയ്തത് എന്ന ചോദ്യത്തിന് തനിക്ക് അഭിനയിക്കാൻ ഇഷ്ടമാണെന്നും അതൊക്കെ സ്വാഭാവികമായി വന്നതാണെന്നുമാണ് അർജുൻ പറഞ്ഞു. 'നോറ കൺഫെഷൻ റൂമിൽ ചെയ്യുന്നത് എന്താണെന്ന് അറിയില്ല. എങ്ങനെയൊക്കെയോ അതൊക്കെ അങ്ങനെ വന്ന് പോയി', അർജുൻ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+