Get Updates
Get notified of breaking news, exclusive insights, and must-see stories!

'ശ്രീതുവിന്റെ ആ സ്വഭാവം ഇഷ്ടമല്ല', നടിയുമായി ഇപ്പോൾ ഡേറ്റിങിൽ ആണോ?; മറുപടി പറഞ്ഞ് അർജുൻ

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച താരമാണ് അർജുൻ ശ്യാം. ഷോയിൽ രണ്ടാം സ്ഥാനം നേടാൻ അർജുന് സാധിച്ചു. ഷോയിലൂടെ സിനിമയിലേക്കുള്ള അവസരവും താരത്തിന് ലഭിച്ചു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ മോഹൻലാൽ ചിത്രത്തിലൂടെയാണ് അർജുൻ തന്റെ സിനിമ അരങ്ങേറ്റം കുറിക്കുക.

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ ആഘോഷിച്ചിരുന്നു. 'ശ്രീജുൻ' എന്ന പേരിലായിരുന്നു ഈ കോമ്പോ ചർച്ച ചെയ്യപ്പെട്ടത്. അതേസമയം ഈ കൂട്ടുകെട്ടിന് ചില വിമർശനങ്ങളും നേരിടേണ്ടി വന്നു. ഷോയിൽ നിലനിന്ന് പോകാൻ വേണ്ടിയുള്ള തന്ത്രം മാത്രമായിരുന്നു ഇതെന്ന തരത്തിലായിരുന്നു ചിലർ കുറ്റപ്പെടുത്തിയത്. എന്നാൽ ഇപ്പോഴിതാ അത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് അർജുൻ. ഗലാട്ട തമിഴ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അർജുന്റെ പ്രതികരണം. ഷോയിലെ തന്റെ അനുഭവങ്ങളും താരം പങ്കിട്ടു.

arjun-sreethu

' ബിഗ് ബോസിന് ശേഷം ഞാൻ നല്ലൊരു മനുഷ്യനായി എന്ന തോന്നൽ ഉണ്ട്. അവിടെ നടന്നത് ഒരു ക്ലൻസിങ് ആയിരുന്നു. കമ്മ്യൂണിക്കേഷനിലൂടെ ടാസ്കിലൂടെ അങ്ങനെ ബിഗ് ബോസിലെ ഓരോ കാര്യങ്ങളിലൂടെയും നമ്മൾ ഓരോ കാര്യങ്ങൾ പഠിക്കുകയാണ്. ബിഗ് ബോസിന് ശേഷം എവിടെ ചെന്നാലും നമ്മൾ സർവൈവ് ചെയ്യും. കുക്കിങ് ഒക്കെ ഞാൻ അവിടെ പോയതിന് ശേഷമാണ് കൂടുതലായി പഠിച്ചത്. ബിഗ് ബോസിലെ ഏറ്റവും വിഷമിപ്പിച്ച നിമിഷം ശ്രീതുവിന്റേയും സിജോയുടേയും എവിക്ഷനായിരുന്നു.

ശ്രീതു ടോപ് 5 ൽ എന്റെ കൂടെ ഉണ്ടാകുമെന്നായിരുന്നു ഞാൻ പ്രതീക്ഷിച്ചത്. എന്നാൽ പെട്ടെന്ന് അവൾ പോയപ്പോൾ വിഷമമായി. ഞങ്ങൾ ഒന്നിക്കണമെന്ന് ആഗ്രഹിക്കുന്ന തരത്തിലുള്ള കുറെ വീഡിയോകൾ കണ്ടു. എന്നാൽ ഞങ്ങൾ ശരിക്കും അങ്ങനെയൊന്നും ചിന്തിച്ചേയില്ല. ഷോ കഴിഞ്ഞപ്പോൾ പല വീഡിയോസും കണ്ടു. പലതും തമാശയായി തോന്നി. എന്റെ ഉയർച്ച താഴ്ചയിൽ ഒപ്പം നിന്നയാളാണ് ശ്രീതു. അവളെ ഞാൻ ഡേറ്റ് ചെയ്യുന്നൊന്നും ഇല്ല. ഞങ്ങൾ സുഹൃത്തുക്കളാണ്. ഞങ്ങൾക്ക് പല കാര്യങ്ങളിലും സാമ്യത ഉണ്ട്.

ഞങ്ങൾ ചെയ്യുന്ന പല കാര്യങ്ങളും ഒരുപോലെയായിരുന്നു. ലിവിങ് റൂമിലിരിക്കുമ്പോൾ, ബാത്ത്റൂം ഏരിയയിൽ അവിടെ വെച്ച് ചെയ്യുന്ന മാനറിസം എല്ലാം ഞങ്ങൾ ഒരുപോലെയായിരുന്നു കാണിച്ചത്. പുറത്ത് വന്നപ്പോഴാണ് അതൊക്കെ കണ്ടത്. ശ്രീജുൻ എന്ന പേര് പുറത്ത് ചർച്ചയായെന്ന് വൈൽഡ് കാർഡ് വന്നപ്പോഴാണ് മനസിലായത്. കണ്ടന്റിന് വേണ്ടിയായിരുന്നെങ്കിൽ ഞങ്ങൾക്ക് ആദ്യ ദിവസങ്ങളിൽ തന്നെ കൂട്ടാകാമായിരുന്നു. പക്ഷെ വളരെ സ്വാഭാവികമായി സംഭവിച്ചൊരു കൂട്ടുകെട്ടായിരുന്നു അത്. ബിഗ് ബോസിന് ശേഷവും ശ്രീതുവുമായി അതേ സൗഹൃദവും ബോണ്ടും ഞങ്ങൾ സൂക്ഷിക്കുന്നുണ്ട്. റീൽസൊക്കെ ഞങ്ങൾ പരസ്പരം അയക്കാറുണ്ട്.

ശ്രീതു നമ്മുക്ക് വിശ്വസിക്കാൻ പറ്റുന്നൊരാളാണ്. എന്നെ കുറിച്ച് ആരെന്ത് കുറ്റം പറഞ്ഞാലും അതൊന്നും അവൾ ആരോും പറഞ്ഞ് നടക്കില്ല. അവളിൽ ഇഷ്ടപ്പെടാത്ത കാര്യം അവൾ സംസാരിക്കുമ്പോൾ ആടിക്കൊണ്ടിരിക്കുന്നതാണ്. അത് ക്യൂട്ടാണ്. പക്ഷെ മാറ്റണം എന്ന് പറഞ്ഞിരുന്നു.

ലക്ഷ്യബോധമുള്ള മനുഷ്യൻ എന്നാണ് ഞാൻ എന്നെ വിശേഷിപ്പിക്കുക. പല തവണ ഞാൻ ബിഗ് ബോസിലേക്ക് അപേക്ഷിച്ചിരുന്നു. ഒടുവിലാണ് എനിക്ക് കിട്ടിയത്. ലക്ഷ്യത്തിന് വേണ്ടി എത്ര വേണമെങ്കിലും കഷ്ടപ്പെടാൻ ഞാൻ തയ്യാറാണ്. സ്വപ്നങ്ങൾക്ക് പിറകെ പോകുന്നൊരാളാണ് ഞാൻ. ബിഗ് ബോസ് കഴിഞ്ഞാൽ മറ്റൊരു സ്വപ്നം ഉണ്ടെനിക്ക്. എന്റെ കൂടെ പങ്കാളിയായി വരുന്നയാളേയും കൂടെ ചേർത്ത് നിർത്തും, ഒരു ഘട്ടത്തിലും വിടില്ല', അർജുൻ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+