ശ്രീതു എന്ത് സുന്ദരിയാണെന്ന് അർജുന്‍; തിരിച്ച് ശ്രീതുവിനും പറയാനുണ്ട്: വീണ്ടും ഒന്നിച്ച് പ്രിയ ജോഡികള്‍
ഏത് സീസണില്‍ ആയാലും ബിഗ് ബോസ് ഷോ ആണെങ്കില്‍ അതില്‍ കോംമ്പോ പിടിച്ച് മുന്നോട്ട് പോകുന്ന ചില മത്സരാർത്ഥികളുണ്ടാകും. ബിഗ് ബോസ് സീസണ്‍ 6 ഉം ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നില്ല. പ്രധാനമായും രണ്ട് കോംമ്പോയാണ് സീസണ്‍ 6 ല്‍ ഉണ്ടായിരുന്നത്. ജാസ്മിന്‍ - ഗബ്രി കോംമ്പോയും അർജുന്‍ - ശ്രീതു കോംമ്പോയും.
ജാസ്മിന്‍ - ഗബ്രി കോംമ്പോ ബിഗ് ബോസ് ഷോയ്ക്ക് അകത്തും പുറത്ത് വലിയ തോതില്‍ ചർച്ചാ വിഷയമാകുകയും നിരവധി വിവാദങ്ങള്‍ വിളിച്ച് വരുത്തുകയും ചെയ്തിരുന്നു. ഇരുവരേയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതിലേക്ക് വരെ പലപ്പോഴും വിമർശനങ്ങള്‍ നീണ്ടു. എന്നാല്‍ ഇപ്പോഴും ജാസ്മിനും ഗബ്രിയും അടുത്ത സുഹൃത്തുക്കളായി മുന്നോട്ട് പോകുന്നു.

അർജുന്‍ - ശ്രീതു കോംമ്പോയെക്കുറിച്ച് പറയുകയാണെങ്കില്‍ ഒരു സൈഡില്‍ കൂടെ ഏറെക്കുറെ നിശബ്ദമായി പോകുകയായിരുന്നു. എന്നാല്‍ കണ്ടന്റ് കൊടുക്കേണ്ട സമയത്തൊക്കെ കൃത്യമായി കണ്ടന്റ് കൊടുക്കുകയും ചെയ്തു. സീസണിലെ മുന്നോട്ട് പോക്കില്‍ ഇരുവർക്കും അത് അനുഗ്രഹമായി.
ബിഗ് ബോസിന് ശേഷവും തങ്ങളുടെ ബന്ധം അതുപോലെ തന്നെ നിലനിർത്തുന്ന ഇരുവരും വിവാഹത്തിലൂടെ ഒന്നിക്കണമെന്ന് ആഗ്രഹിക്കുന്ന പ്രേക്ഷകരും നിരവധിയാണ്. പല പ്രേക്ഷകരും തങ്ങളുടെ ആഗ്രഹം പരസ്യമായി തന്നെ പറയുകയും ചെയ്തിട്ടുണ്ട്. ചിലപ്പോഴൊക്കെ ഇത്തരം ചോദ്യം നേരിടേണ്ടി വന്നപ്പോള്‍ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്നായിരുന്നു അർജുന്റേയും ശ്രീതുവിന്റേയും മറുപടി.
ഇപ്പോഴിതാ ഏഷ്യാനെറ്റിന്റെ ടെലിവിഷന്‍ അവാർഡ് നിശയില്‍ സ്പെഷ്യല്‍ പെർഫോമന്‍സുമായി എത്തുകയാണ് ഇരുവരും. ഷാജി മാസ്റ്ററുടെ കീഴില്‍ തമിഴ് മെഡലി പെർഫോമന്‍സാണ് ഞങ്ങള്‍ അവതരിപ്പിക്കുന്നതെന്നാണ് ഇരുവരും പറയുന്നത്. താന്‍ നേരത്തെ തന്നെ ഏഷ്യാനെറ്റിന്റെ ഇത്തരം വേദികളില്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ടെന്ന് ശ്രീതു പറയുമ്പോള്‍ എന്നെ സംബന്ധിച്ച് ജീവിതത്തില്‍ ആദ്യമാണ് ഇതുപോലെയുള്ള പരിപാടികള്‍ എന്നാണ് അർജുന്റെ പ്രതികരണം.
കഴിഞ്ഞ തവണ അവാർഡൊക്കെ കിട്ടിയിരുന്നു. ബിഗ് ബോസ് കാരണമാണ് ഇത്തവണ ഈ അവസരം ലഭിച്ചത്. ബിഗ് ബോസിന് അകത്ത് മികച്ച പിന്തുണ എല്ലാവരും നല്‍കി. അതുകൊണ്ട് മാത്രമാണ് അത്രയും ദിവസം അവിടെ നില്‍ക്കാന്‍ സാധിച്ചത്. അതിന് പ്രത്യേക നന്ദി. പിന്നെ ഞങ്ങളുടെ പെർഫോമന്‍സ് എല്ലാവരും കാണണെന്നും ശ്രീതു പറയുന്നു.
ഏഷ്യനെറ്റിന്റെ പ്രമോയുടെ ഭാഗമായി ചെറിയ ടാസ്കും ഇരുവർക്കും കൊടുത്തിരുന്നു. അതായത് പരസ്പരം പുകഴ്ത്തി സംസാരിക്കുക എന്നതായിരുന്ന ആ ടാസ്ക്. 'ശ്രീതു നല്ല സുന്ദരിയാണ്, ശോഭന കഴിഞ്ഞാല്‍ പിന്നെ ദക്ഷിണേന്ത്യയില്‍ ഏറ്റവും നന്നായി ഡാന്‍സ് കളിക്കുന്നത് ശ്രീതുവാണ്" എന്നായിരുന്നു അർജുന്‍ പറഞ്ഞത്. അർജുനും സുന്ദരനാണ്, ഡാന്‍സ് ഒന്നും അറിയില്ലെന്ന് പറയുമെങ്കിലും പക്ഷെ പഠിപ്പിച്ച് കൊടുത്താല്‍ നല്ല രീതിയില്‍ കളിക്കുമെന്നും ചിരിച്ചുകൊണ്ട് ശ്രീതുവും പറഞ്ഞു.












Click it and Unblock the Notifications