Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാവരും ഒറ്റപ്പെടുത്തിയപ്പോഴും ശ്രീതുവിനെ കൈവിടാതെ അർജുൻ; 'സിജോ ഇത് ചീപ്പായിപ്പോയി'

ബി​ഗ് ബോസ് മലയാളം സീസൺ 6 പതിനൊന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഇനി തീപാറുന്ന പോരാട്ടമായിരിക്കും. സൗഹൃദവും ​ഗ്രൂപ്പ് ​ഗെയിമുകളുമൊക്കെ ഇനി മാറ്റിപ്പിടിക്കും ഒറ്റയക്ക് എങ്ങനെ മുന്നേലക്ക് എത്താം എന്നായിരിക്കും ഓരോരുത്തരും ശ്രദ്ധിക്കുക. ഇപ്പോൾ റാങ്കിം​ഗ് ടാസ്ക്കാണ് ബി​ഗ് ബോസിൽ നടക്കുന്നത്.

സ്വന്തം സ്ഥാനം എത്ര എന്ന് സ്വയം നിർണ്ണയിക്കുന്ന ടാസ്ക് ആണ് റാങ്കിം​ഗ് ടാസ്ക്ക്. ഓരോ സംഖ്യ രേഖപ്പെടുത്തിയ പോഡിയങ്ങൾക്ക് പിന്നിൽ വന്നുനിന്ന് എന്തുകൊണ്ടാണ് ആ സ്ഥാനത്തേക്ക് താൻ സ്വയം നോമിനേറ്റ് ചെയ്യുന്നു എന്നതിന്റെ കാരണം വ്യക്തമാക്കണം. ഒരു സ്ഥാനത്തിന് വേണ്ടി ഒന്നിലധികം ആളുകൾ അവകാശം ഉന്നയിക്കും. ആർക്കാണ് പറഞ്ഞ് ജയിക്കാൻ പറ്റുന്നത് അവർക്ക് ആ സ്ഥാനം സ്വന്തമാകും.

sree

ഒന്നാം സ്ഥാനത്തിന് വേണ്ടി തർക്കം ഉണ്ടാവുമെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. ജിന്റോയും നന്ദനയും തർക്കിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ആറാം സ്ഥാനത്തിന് വേണ്ടിയും തർക്കം നടക്കുകയാണ്. സായിയും ശ്രീതുവുമാണ് ആറാം സ്ഥാനത്തിന് വേണ്ടി നിൽക്കുന്നത്. ഇതിൽ ആരാണ് ആ സ്ഥാനത്ത് അർഹതയുള്ള ആളെന്ന് വ്യക്തമാക്കണം. സായിയും ശ്രീതുവും തങ്ങളുടെ ഭാ​ഗം പറയുന്നു. തീരുമാനത്തിൽ എത്താതായതോടെ ഭൂരിപക്ഷം നോക്കി തീരുമാനിക്കാമെന്ന അഭിപ്രായത്തിൽ എത്തുകയാണ്.

സിജോ ആണ് ശ്രീതുവിനെതിരെ രൂക്ഷമായി സംസാരിക്കുന്നത്. സായി ആണ് ആ സ്ഥാനത്ത് വേണ്ടതെന്നും സിജോ പറയുന്നു. അർജുനും റെസ്മിനും ഒഴികെ എല്ലാവരും സായി ആണ് ആറാം സ്ഥാനത്ത് നിൽക്കേണ്ടത് എന്നുപറയുന്നു. സിജോയ്ക്കെതിരെ വിമർശനങ്ങൾ ലൈവിൽ കമന്റായി വരുന്നുണ്ട്. ഫ്രണ്ട്ഷിപ്പ് നോക്കിയാണ് സിജോ കളിച്ചത് എന്നാണ് പറയുന്നത്. എന്തായാലും ഏത് പ്രതിസന്ധി വന്നാലും ശ്രീതുവിനൊപ്പം ഉറപ്പായും അർജുൻ ഉണ്ടാകുമെന്ന് ഇതിലൂടെ വ്യക്തമായെന്നാണ് ഫാൻസ് പറയുന്നത്.

അർജുൻ - ശ്രീതു കോമ്പോയ്ക്ക് ധാരാളം ആരാധകരുണ്ട്. ​ഗബ്രിയും ജാസ്മിനും തമ്മിലുള്ള കോമ്പോ ആയിരുന്നില്ല അർജുനും ശ്രീതുവും തമ്മിലുള്ള കോമ്പോയായിരുന്നു ചർച്ചയാവേണ്ടിയിരുന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത്. ശ്രീതുവിനോട് തനിക്ക് പ്രത്യേക സ്നേഹമുണ്ടെന്ന് അർജുൻ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ശ്രീതു അതിന് കാര്യമായ മറപടി കൊടുത്തിരുന്നില്ല.

ശ്രീതുവിന്റെ അമ്മ വന്നപ്പോൾ അർജുനുമായുള്ള അടുപ്പം തനിക്ക് ഇഷ്ടമല്ല എന്ന് സൂചന ശ്രീതുവിന് നൽകുന്നുണ്ട്. ഇതിന് പിന്നാലെ അർജുനും ശ്രീതുവും തമ്മിലുള്ള കോമ്പോ പൊളിഞ്ഞെന്ന വിഷത്തിലായിരുന്നു ആരാധകർ. എന്നാൽ ഇന്ന് ശ്രീതുവിനൊപ്പം നിൽക്കുന്ന അർജുനെ കണ്ടപ്പോൾ ഈ കോമ്പോ ഇനിയും ഹിറ്റാവാൻ സാധ്യതയുണ്ടെന്ന പ്രതീക്ഷിയിലാണ് ആരാധകർ.

അതേ സമയം ഒന്നാം സ്ഥാനത്തിന് വേണ്ടി നന്ദനയും ജിന്റോയും തമ്മിൽ വാശിയാണ്. സിജോയാണ് ജിന്റോയെ എതിർക്കുന്നത്. നന്ദനയ്ക്കെതിരെ പറയുന്നത് അപ്സരയും ജാസ്മിനുമാണ്. വീട് വേണമെന്ന ആ​ഗ്രഹം കൊണ്ടാണ് താൻ ഇവിടെ വന്നതെന്നും അത് താൻ നേടുമെന്ന് ഉറപ്പുള്ളത് കാെണ്ടാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നതെന്നും ആണ് നന്ദന പറയുന്നത്. ഇതിനെ ജാസ്മിൻ എതിർക്കുന്നണ്ട്. അതല്ല കാരണമായി പറയേണ്ടതെന്നാണ് ജാസ്മിനുൾപ്പെടെ ഉള്ളവർ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+