ഇതിന് മരുന്നില്ല, കൃത്യമായ ചികിത്സയും ഇല്ല, ജീവിതം അവസാനിപ്പിച്ചു കളഞ്ഞാലോ എന്ന് തോന്നി: അർജുൻ
ബിഗ് ബോസ് മലയാളം സീസൺ 6 വിജയകരമായി മുന്നോട്ടുപോവുകയാണ്. മത്സരാർത്ഥികൾ തങ്ങളുടെ ജീവിത കഥ പറയുകയാണ് ഇപ്പോൾ. അർജുൻ ശ്യാം പങ്കുവെച്ച തന്റെ ജീവിത കഥയാണ് ആരാധകർക്കിടയിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ബി ഗ് ബോസ്സിൽ എത്തുന്നതിന് മുമ്പ് തന്നെ അർജുൻ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
അർജുന്റെ ട്രാൻസ്ഫോർമേഷൻ വീഡിയോ നമ്മളും കണ്ടുകാണും. വളര തടിയുണ്ടായിരുന്നു അർജുൻ തടി കുറച്ച് ഫിറ്റാവുകയായിരുന്നു. ഇന്ന് മോഡലിംഗിൽ തിളങ്ങുന്ന താരമാണ് അർജുൻ. ചെറുപ്പം മുതൽ നല്ല തടിയുള്ള ആളായിരുന്നു താൻ എന്നാണ് അർജുൻ പറയുന്നത്. പ്രായത്തിൽ കൂടുതൽ പൊക്കവും വണ്ണവും ഉണ്ടായിരുന്നു. ധരിക്കുന്ന ഷർട്ടൊക്കെ വളരെ ടൈറ്റായിരുന്നു.

നീ ഏത് റേഷൻ കടയിൽ നിന്നാണ് അരി വാങ്ങുന്നത് എന്നൊക്കെ ചോദിച്ച് കൂട്ടുകാർ കളിയാക്കും അപ്പോൾ അതെല്ലാം കേട്ടുചിരിക്കുമായിരുന്നെങ്കിലും വീട്ടിൽ വിന്നിരുന്ന് കരയും. അങ്ങനെ പോകുമ്പോഴാണ് അമ്മ തന്നെ ജിമ്മിൽ ചേർക്കുന്നതെന്നും പതിമൂന്നാം വയസ്സിൽ ജിമ്മിലെത്തി പതിനഞ്ചാമത്തെ വയസ്സിൽ മിസ്റ്റർ കോട്ടയവുമായി എന്ന് അർജുൻ പറയുന്നു.
തനിക്ക് വന്ന ഹിരയാമ എന്ന അസുഖത്തെക്കുറിച്ചും സംസാരിക്കുന്നതിനിടിയിൽ അർജുൻ പറഞ്ഞു. എന്റെ ശരീരത്തിന്റെ വലത് ഭാഗം തളർന്ന് പോകുന്ന അവസ്ഥയാണ്. നോക്കിയാൽ കാണാം എന്റെ വലത് കൈയ്ക്ക് വലുപ്പം കുറവാണ്. അതൊരു വല്ലാത്ത സ്റ്റേജ് ആയിരുന്നു.
ബന്ധുകളൊക്കെ സഹതാപത്തോടെ വീട്ടിൽ വന്ന് കയ്യിൽ കാശ് വെച്ച് തന്ന് പോകും. കരയണോ ചിരിക്കണോ എന്നറിയില്ല. ഡിപ്രഷൻ ആണോ എന്നൊന്നും തിരിച്ചറിയാനുള്ള പ്രായമായിരുന്നില്ല. ജീവിതം തന്നെ വെറുത്ത് തുടങ്ങിയ സ്റ്റേജ് ആയിരുന്നു അതെന്നും അർജുൻ പറയുന്നു. ഇതിന്റെ ഒരു പ്രശ്നം എന്താണെന്ന് വെച്ചാൽ ഇതിന് മരുന്നില്ല. കൃത്യമായ ചികിത്സയുമില്ല.
അതൊക്കെ ആയപ്പോൾ ജീവിതം അവസാനിപ്പിച്ചു കളഞ്ഞാലോ എന്ന് തോന്നി. ആ ഒരു ഘട്ടം വരെ എത്തിയിരുന്നു. പക്ഷേ എന്റെ വില തിരിച്ചറിഞ്ഞത് ജീവിതത്തിലേക്ക് തിരിച്ചറിഞ്ഞപ്പോഴാണ്. യെസ് ഞാനോരു സൂപ്പർ ഹീറോ ആണെന്ന് സ്വയം വിശ്വസിച്ചത്, അതിന് ശേഷം ഫിസിയോ തെറാപ്പി ചെയ്യാൻ തുടങ്ങി. അതോടെയാണ് മാറ്റം വന്നത്, അർജുൻ പറഞ്ഞു.
ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിന് ശേഷം മോഡലിംഗ് ചെയ്യാൻ തുടങ്ങിയെന്നും ഈ അസുഖം വെച്ച് മിസ്റ്റർ കേരളയാവാൻ സാധിച്ചുവെന്നും അർജുൻ പറഞ്ഞു. ഇപ്പോൾ ഇത് പറയുന്നത് വോട്ട് കിട്ടാനോ സിംപതിക്കോ അല്ലെന്നും തന്നെ പോലെ ഇത്തരം സാഹചര്യങ്ങൾ നേരിടുന്നവർക്ക് ഒരു അതിജീവനം ഉണ്ടാവാനാണ് എന്നും അർജുൻ പറഞ്ഞു.












Click it and Unblock the Notifications