'അതായിരുന്നു ശ്രീതുവിന്റെ അമ്മയുടെ മൂവ്.. ഞങ്ങള്‍ പക്ഷെ....,' തുറന്ന് പറഞ്ഞ് അര്‍ജുന്റെ സഹോദരി
ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാന ലാപ്പിലേക്ക് അടുക്കുകയാണ്. അതിനിടെ മത്സരാര്‍ത്ഥികളുടെ കുടുംബങ്ങള്‍ ബിഗ് ബോസ് ഹൗസിനുള്ളിലേക്ക് എത്തുന്ന സെഗ്മെന്റ് നടന്നിരുന്നു. ഇതില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത് അര്‍ജുന്റേയും ശ്രീതുവിന്റേയും കുടുംബങ്ങള്‍ ബിഗ് ബോസ് ഹൗസിലേക്ക് എത്തിയതായിരുന്നു. രണ്ട് പേരുടേയും കുടുംബങ്ങള്‍ ഏറെക്കുറെ ഒരേ സമയത്തായിരുന്നു ഹൗസിനുള്ളിലേക്ക് എത്തിയത്.
ബിഗ് ബോസ് ഹൗസിനുള്ളിലും പുറത്തും ഏറെ ക്ലിക്കായ കോംബോയാണ് അര്‍ജുന്റേതും ശ്രീതുവിന്റേതും. സമാനമായി ഇരുവരുടേയും കുടുംബങ്ങള്‍ വീട്ടിനുള്ളിലേക്ക് എത്തിയപ്പോഴും എല്ലാവരും ഏറ്റെടുത്തിരുന്നു. അതിനിടെ ശ്രീതുവിന്റെ അമ്മ ഈ കോംബോ തകര്‍ക്കാന്‍ ശ്രമിച്ചു എന്ന തരത്തില്‍ ചില സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ചര്‍ച്ചയുണ്ടായിരുന്നു. ഇപ്പോഴിതാ ആ സംഭവത്തെ കുറിച്ചും അര്‍ജുനെകുറിച്ചും മനസ് തുറക്കുകയാണ് അര്‍ജുന്റെ സഹോദരി അശ്വിനി.

ശ്രീതുവും അര്‍ജുനും നല്ല സുഹൃത്തുക്കളാണ് എന്നാണ് അശ്വിനി പറയുന്നത്. ബിഹൈന്‍ഡ്‌വുഡ്‌സ് ഐസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അശ്വിനിയുടെ പ്രതികരണം. ഒരു അമ്മ തന്റെ മകള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങള്‍ എന്ന നിലക്ക് അതിനെ കണ്ടാല്‍ മതിയെന്നും അതില്‍ കൂടുതല്‍ ഒന്നുമില്ല എന്നും അശ്വിനി പറയുന്നു. അശ്വിനിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...
'ശ്രീതുവുമായുള്ള കോംബോ എനിക്കും കുടുംബത്തിനും തോന്നിയത് അവര്‍ തമ്മില്‍ നല്ല സുഹൃത്തുക്കളാണ് എന്നാണ്. ഓള്‍റെഡി അര്‍ജുന്‍ അതിനകത്ത് അത് പറഞ്ഞിട്ടുമുണ്ട്. നിനക്ക് കംഫര്‍ട്ടിബിള്‍ ആണോ എന്ന് ശ്രീതുവിനോട് ചോദിച്ചിട്ടുമുണ്ട്. പുറത്തിറങ്ങിയാല്‍ ഞാന്‍ കാരണം എന്തെങ്കിലും ഇഷ്യൂസ് ഉണ്ടാകുമോ എന്ന് ചോദിച്ചിട്ടുണ്ട്. അപ്പോഴും ശ്രീതു അങ്ങനെ ഇല്ലല്ലോ എന്നാണ് അര്‍ജുനോട് പറഞ്ഞത്.
ശ്രീതുവിന്റെ മമ്മി അവരുടെ മകളെ കാണാന്‍ വന്നതാണ്. അതിന് അനുസരിച്ച് അവര്‍ മൂവ് ചെയ്തു. നമ്മളുടേതിന് അനുസരിച്ച് നമ്മളും മൂവ് ചെയ്തു. റാങ്കിംഗില്‍ ടാസ്‌കിന് അര്‍ജുന് ഫസ്റ്റ് തന്നെ കൊടുക്കാവുന്നതാണ്. കാരണം അവന്‍ ഭയങ്കര ജനുവിനായിട്ടാണ് അവിടെ നില്‍ക്കുന്നത്. പിന്നില്‍ നിന്ന് കുത്തലോ ആരോടെങ്കിലും വ്യക്തിപരമായ പക വെച്ച് സംസാരിക്കുകയോ ചെയ്യുന്നില്ല.
മറ്റ് ലൂസ്‌ടോക്കിംഗ് ഒന്നുമില്ല. ഞങ്ങള്‍ക്ക് അറിയുന്ന അര്‍ജുന്‍ തന്നെയാണ് അതിന് അകത്തും ഉള്ളത്. എനിക്ക് വെളിയില്‍ ഇറങ്ങിയാല്‍ നാട്ടില്‍ ജീവിക്കാന്‍ പറ്റുമോ എന്ന് അവന്‍ ചോദിച്ചിരുന്നു. അവനോട് പ്രൌഡ് ഓഫ് യൂ എന്ന് പറഞ്ഞിട്ടാണ് ഞാനിറങ്ങിയത്. അവന് കുറച്ച് പോസിറ്റിവിറ്റി കിട്ടി എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവന്‍ പെട്ടെന്ന് ഡെസ്പാകും. ഒരു ഫ്രണ്ട്ഷിപ്പോ സപ്പോര്‍ട്ടോ ഇല്ലാതെ മത്സരാര്‍ത്ഥികള്‍ക്ക് നില്‍ക്കാന്‍ പറ്റില്ല.
അങ്ങനെയാണ് എനിക്ക് ഫീല്‍ ചെയ്തത്. ഞങ്ങള്‍ അവിടെ ചെന്നപ്പോഴും അവിടെ പല മത്സരാര്‍ത്ഥികള്‍ തമ്മിലും നല്ല ബോണ്ടിംഗ് ഉള്ളതായി തോന്നിയിരുന്നു. ടാസ്‌ക് വരുന്ന സമയത്തുള്ള അടിയും ഇടിയുമൊക്കയെ ഉള്ളൂ. ഞങ്ങള്‍ അവിടെ ചെന്ന് കഴിഞ്ഞപ്പോഴാണ് ഒരു എനര്‍ജി ഫീല്‍ ചെയ്തത്. ശ്രീതുവിന്റെ അമ്മ മകളോട് സംസാരിക്കേണ്ട രീതിയില്‍ ആണ് സംസാരിച്ചത്. ഓവര്‍ കെയര്‍ കൊടുത്തതായിരിക്കും. അതിനെ മറ്റൊരു രീതിയില്‍ കാണേണ്ടതില്ല'












Click it and Unblock the Notifications