Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ സന്തോഷം പങ്കിട്ട് അർജുന്റെ സഹോദരി അശ്വിനി; 'ശ്രീതുവിനെ കുറിച്ച് ചോദിച്ചപ്പോൾ അർജുൻ പറഞ്ഞത് ഇതാണ്'

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ലെ ഫാമിലി ടാസ്കിൽ അതിഥിയായി എത്തി ബിബി പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച വ്യക്തിയാണ് അർജുൻ ശ്യാമിന്റെ സഹോദരിയായ അശ്വനി രാജീവ്. ആടിയും പാടിയും കൂട്ടുകൂടിയും എല്ലാവരേയും ചേർത്ത് നിർത്തിയും അശ്വനി ഹൗസിനേയും പ്രേക്ഷകരേയും ഒരുപോലെ കൈയ്യിലെടുത്തു. അശ്വിനി യഥാർത്ഥത്തിൽ ഒരു ബിഗ് ബോസ് മെറ്റീരിയലാണെന്നായിരുന്നു പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെട്ടത്.

എപ്പിസോഡ് കഴിഞ്ഞപ്പോഴേക്കും അശ്വിനി മാത്രമായിരുന്നു ബിഗ് ബോസ് ഗ്രൂപ്പിലെ ചർച്ച. താരം മുൻപ് അഭിനയിച്ച സീരിയലുകളിലെ രംഗങ്ങളടക്കം പങ്കുവെച്ച് കൊണ്ടാണ് ചില ആരാധകർ അശ്വിനിയോടുള്ള സ്നേഹം പ്രകടപ്പിച്ചത്. എന്തായാലും സഹോദരൻ സീസൺ 6 ൽ രണ്ടാം സ്ഥാനം നേടിയപ്പോൾ ചേച്ചിയെ തേടിയും എത്തിയിരിക്കുകയാണ് ഇപ്പോൾ കൈനിറയെ അവസരങ്ങൾ. വൺ ഇന്ത്യ മലയാളത്തോട് അശ്വനി പങ്കുവെച്ച വിശേഷങ്ങൾ വായിക്കാം. ബിഗ് ബോസ് ‌ ഷോയെ കുറിച്ചും അർജുനെ കുറിച്ചും ശ്രീതുവിനെ കുറിച്ചുമെല്ലാം അശ്വിനി പ്രതികരിച്ചു.

aswini-rajeev-bigg-boss-

'കഴിഞ്ഞ 9 വർഷത്തോളമായി കുടുംബം കുട്ടികൾ, പഠനം ഇതൊക്കെയായി ഒതുങ്ങിക്കഴിയുകയായിരുന്നു. ബിഗ് ബോസിൽ വന്നതോടെ പഴയ കാര്യങ്ങളൊക്കെ ചർച്ചയായി. ഞാൻ സീരിയയിൽ അഭിനയിച്ചതിനെ കുറിച്ചൊക്കെയുള്ള കാര്യങ്ങൾ വൈറലായി. ഇപ്പോഴിതാ വീണ്ടും സീരിയലിൽ നിന്നും എനിക്ക് അവസരം ലഭിച്ചിരിക്കുകയാണ്.

സൂര്യ ടിവിയിലാണ്, കോൺസ്റ്റബിൾ മഞ്ജു എന്ന സീരിയിലാണ് വേഷം ലഭിച്ചത്. ഏഷ്യാനെറ്റിലും സീ കേരളത്തിലുമൊക്കെ അവസരം വന്നിരുന്നു. സിനിമയിൽ നിന്നൊക്കെ അവസരം ലഭിക്കുന്നുണ്ട്. എത്രത്തോളം അതൊക്കെ വിശ്വസിക്കാനാകുമെന്ന് അറിയില്ല, സിനിമയുടെ കാര്യമാണല്ലോ. ഭാഗ്യം ഉണ്ടെങ്കിൽ നടക്കും. സീരിയലലിൽ തന്നെ വീണ്ടും വരണമെന്ന് ഞാൻ കരുതിയിരുന്നില്ല. നമ്മുക്ക് ഉള്ളതാണെങ്കിൽ ആ അവസരം നമ്മളെ തേടി വരും. സിനിമയിൽ അവസരം ലഭിച്ചാൽ തീർച്ചയായും തിരഞ്ഞെടുക്കും.

അർജുന്റെ സിനിമ അവസരത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവെയ്ക്കാറായിട്ടില്ല. ജനവരിയിൽ എന്നാണ് അറിയിച്ചിരിക്കുന്നത്. ഇപ്പോൾ അർജുൻ ബിഗ് ബോസ് പരിപാടികളൊക്കെയായി തിരക്കിൽ തന്നെയാണ്. അവനെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല', അശ്വിനി പറഞ്ഞു.

ശ്രീതുവിനെ വിളിച്ചിരുന്നോയെന്ന ചോദ്യത്തിന് ബിഗ് ബോസ് കഴിഞ്ഞതിന് ശേഷം ഒരു തവണ സംസാരിച്ചിരുന്നുവെന്ന് അശ്വിനി പറഞ്ഞു. ' ഷോ കഴിഞ്ഞ അന്ന് രാത്രിയാണ് സംസാരിച്ചത്. പ്രണയമാണെന്ന തരത്തിൽ പുറത്ത് ചർച്ചകൾ നടന്നപ്പോൾ ഞങ്ങൾ അർജുനോട് ചോദിച്ചിരുന്നു. സുഹൃത്തുക്കളാണെന്ന് മാത്രമാണ് മറുപടി തന്നത്. അതുകൊണ്ട് തന്നെ അവർ ഏതെങ്കിലും ഒരു ഘട്ടത്തിൽ പ്രണയമാകുമോയെന്നൊന്നും ചിന്തിച്ചിട്ടില്ല.

അർജുന് എന്താണോ പോസിറ്റീവ് ആയിട്ടുള്ളത്, അതിനൊപ്പം ഞങ്ങളും നിൽക്കും. എന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്. മാതാപിതാക്കൾ ഞങ്ങൾക്ക് സുഹൃത്തുക്കളെ പോലെയാണ്. ഞങ്ങൾക്ക് എന്താണോ നല്ലതെന്ന് തോന്നുന്നത് അതെ ഞങ്ങൾ തിരഞ്ഞെടുത്തിട്ടുള്ളൂ. അവന് എന്താണോ നല്ലത് അതിനെ ഞങ്ങൾ പിന്തുണയ്ക്കും. ഞങ്ങൾക്കിടയിൽ രഹസ്യങ്ങളൊന്നും ഇല്ല. ഞാനായാലും അമ്മയായലും പപ്പയായാലും എല്ലാ കാര്യങ്ങളും അങ്ങോട്ടും ഇങ്ങോട്ടും പറയാറുണ്ട്. അതുകൊണ്ട് തന്നെ നല്ലതെ ഉണ്ടായിട്ടുള്ളൂ', അശ്വിനി പറഞ്ഞു.

ശ്രീതുവിൻറെ അമ്മയ്ക്ക് നേരിടേണ്ടി വന്ന സൈബർ ആക്രമണത്തെ കുറിച്ചും അശ്വിനി പ്രതികരിച്ചു. ' ഈ സംഭവത്തിന് ശേഷം ഞാൻ ശ്രീതുവിന്റെ അമ്മയോട് സംസാരിച്ചിരുന്നു. അവർ പരാതിയായല്ല പറഞ്ഞത്, പക്ഷെ ഇങ്ങനെയൊരു സംഭവം ഉണ്ടായി എന്താണ് ചെയ്യുക എന്ന നിലയിലാണ് സംസാരിച്ചത്. അർജുൻ ഫാൻസ് ആണ് അവരെ വല്ലാതെ സൈബർ ബുള്ളിയിങ് ചെയ്തത് എന്നാണ് അവർ പറഞ്ഞത്. മകൾ എന്ന നിലയ്ക്ക് ഏതൊരു അമ്മയും സംസാരിക്കുന്ന കാര്യമേ അവർ അവിടെ പറഞ്ഞിട്ടുള്ളൂ. എന്ത് തരത്തിലുള്ള സഹായവും ഞാൻ ചെയ്യാമെന്ന് അവരോട് പറഞ്ഞു. ഞങ്ങൾ സംസാരിച്ച് കഴിഞ്ഞപ്പോൾ അവർ ഒകെയായിരുന്നു.

aswini-1

ശ്രീതുവിന്റെ കുടുംബവുമായി ഒരു ഒത്തുകൂടൽ ഉണ്ടാകുമോയെന്ന ചോദ്യത്തിന് അവർ കുടുംബമായി ചെന്നൈയിൽ അല്ലേയെന്നായിരുന്നു അശ്വനിയുടെ പ്രതികരണം. 'ബിഗ് ബോസ് എന്നത് വെറും ഒരു ഷോ മാത്രമല്ല ഷോ കഴിഞ്ഞ് പല ഒത്തുകൂടലുകളും ഉണ്ടായിരുന്നു. ഞങ്ങൾക്ക് കുടുംബമായി പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. എന്നാലും ഹൗസിലെ പലരുമായും സൗഹൃദമുണ്ട്. ജാസ്മിനേയും റെസ്മിനേയും സിജോയേയുമൊക്കെ വിളിക്കാറുണ്ട്. അപ്സരയുമായി മുൻപേ തന്നെ തനിക്ക് സൗഹൃദം ഉണ്ട്', അശ്വനി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+