Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന് തന്നെ ബിഗ് ബോസ് മലയാളം സീസൺ 6 കപ്പ് കിട്ടണം; കാരണം പറഞ്ഞ് ആര്യ ബഡായി

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ഫിനാലേയ്ക്ക് ഇനി വെറും മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. ആര് കപ്പുയർത്തുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. അതിനിടെ ഇപ്പോഴിതാ സീസൺ 6 കപ്പ് ജാസ്മിന് തന്നെ നൽകണമെന്ന് പറയുകയാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥിയും നടിയുമായ ആര്യ ബഡായി. അതിന്റെ കാരണവും ആര്യ ഇൻസ്റ്റഗ്രാമിലെ ക്യൂ ആന്റ് എ സെഷനിൽ വ്യക്തമാക്കി. സിബിനെ കുറിച്ചും ബിഗ് ബോസ് ഷോയെ കുറിച്ചുമെല്ലാമുള്ള ആരാധകരുടെ ചോദ്യത്തിനും ആര്യ മറുപടി നൽകി. ആര്യയുടെ പ്രതികരണങ്ങൾ വായിക്കാം

സിബിൻ എന്തുകൊണ്ട് റീ എൻട്രി നടത്തിയില്ലെന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് ആര്യ നൽകിയ മറുപടി ഇങ്ങനെ-' സിബിനെ ബിബി 6 ലേക്ക് റീഎൻട്രിക്ക് വിളിച്ചിട്ടില്ല. സിബിനേയും ഫിസിക്കൽ അസോൾട്ട് ചെയ്ത അസി റോക്കിയേയും വിളിച്ചിട്ടില്ല. റോബിൻ ഫിസിക്കൽ അസോൾട്ടിന് പുറത്തായതാണ്. എന്നിട്ടും റോബിനെ വിളിച്ചിരുന്നു. ഇത് ഭീകരമായ ഫിസിക്കൽ അസാൾട്ട് ആയത് കൊണ്ടാണോയെന്ന് അറിയില്ല. മെഡിക്കൽ കാരണങ്ങൾ കൊണ്ട് പുറത്താക്കിയ സിബിനെ എന്തുകൊണ്ട് വിളിക്കാതിരുന്നുവെന്ന് എനിക്ക് അറിയില്ല.

aryajasmine-

ബിഗ് ബോസ് സീസൺ 6 കണ്ടെടുത്തോളം വിജയിക്കാൻ അർഹൻ എന്ന് തോന്നിയത് ജിന്റോയാണ്. പക്ഷെ എന്റെ ആഗ്രഹം ഈ സീസൺ ജയിക്കേണ്ടത് ജാസ്മിനാണെന്നാണ്. ഈ സീസൺ ഏറ്റവും പോപ്പുലാരിറ്റിയും ഏറ്റവും കൂടുതൽ ടിആർപിയും കിട്ടിയ സീസൺ ആണ് എന്നാണ് അറിയപ്പെടുന്നത്. പോപ്പുലാരിറ്റി എന്നത് കുപ്രസിദ്ധിയാണ്. നെഗറ്റീവ് പബ്ലിസിറ്റിയാണ് ഉണ്ടായത്. കുപ്രസിദ്ധി ഉണ്ടാക്കിയെടുത്തത് ജാസ്മിൻ ജാഫർ എന്ന കുട്ടിയെ വെച്ചാണ്. ജാസ്മിനെ വിറ്റാണ് ഈ സീസൺ ഉണ്ടാക്കിയത്. ജാസ്മിനെ എന്തൊക്കെയാക്കി. വൃത്തിയില്ലാത്തവളാക്കി, ഇനി എന്തെങ്കിലും ആക്കാനുണ്ടോ? കാണിച്ച കാര്യങ്ങൾ തന്നെയാണ് എന്നാലും. ജാസ്മിനായിരുന്നു കണ്ടന്‌റ്.

ഇത്രയും ലാഭം ഷോ ഉണ്ടാക്കിയത് ജാസ്മിനെ വെച്ചാണ്. അതുകൊണ്ട് ആ ട്രോഫി ജാസ്മിന് തന്നെ കിട്ടണം. അത് അവൾ അർഹിക്കുന്നുണ്ട്. ഈ ഷോ കൊണ്ട് ഉണ്ടാക്കുന്ന പ്രോഫിറ്റ് നിങ്ങൾക്ക് അറിയില്ല. ഈ സീസൺ ഇത്രയും ടിആർപി ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത്രയും ലാഭം അവർ ഉണ്ടാക്കിയിട്ടുണ്ടാകും. അതിന്റെ 50 ലക്ഷം, 5 സായി കൊണ്ടുപോയി, ഇനി 45 ലക്ഷം ആ പൈസയെങ്കിലും ജാസ്മിൻ അർഹിക്കുന്നുണ്ട്. പക്ഷെ മത്സരാർത്ഥി എന്ന നിലയിൽ വേറിട്ട് നിന്നതും കപ്പ് അർഹിക്കുന്നതും ജിന്റോയാണ്. നല്ല ഗെയിമറായിരുന്നു. എല്ലാവരും അയാളെ മണ്ടനാക്കിയപ്പോൾ ആ മണ്ടൻ ടാഗ് വെച്ച് ഗെയിം കളിച്ചയാളാണ്. അതുകൊണ്ട് അർഹൻ ജിന്റോയാണ്. പക്ഷെ പ്രൈസ് മണി ജാസ്മിന് കൊടുക്കണം.

ഈ ഷോ ബയാസ്ഡ് ആണെന്ന് സിബിൻ പറഞ്ഞത് സിബിൻ അവിടെ പോയി മത്സരാർത്ഥിക്കഴിഞ്ഞശേഷമാണ്. എന്റെ സീസണിൽ എനിക്കൊരു കപ്പ് പദ്ധതിയുണ്ടെന്ന് ഏതെങ്കിലും മത്സരാർത്ഥി പറഞ്ഞിട്ടുണ്ടോ? ഞാൻ എല്ലാ നോമിനേഷനിലും വന്നിട്ടും എനിക്ക് വലിയ നെഗറ്റീവ് ഉണ്ടായിട്ടും ഞാൻ എന്തെ പുറത്താകാതിരുന്നത് എന്ന് ചോദിച്ചാൽ എല്ലാം വോട്ടാണ്. എനിക്ക് പിആർ ഒന്നും ഇല്ലായിരുന്നു. അതിനുള്ള പൈസ എനിക്ക് ഇല്ലായിരുന്നു. പൈസ ഉണ്ടാക്കാമെന്ന് കരുതിയാണ് ഞാൻ പോയത്. ആ സീസൺ ഒരാളെ ഫേവർ ചെയ്താണ് പോയതെന്ന് ഞങ്ങൾ മത്സരാർത്ഥികൾക്ക് തോന്നിയിട്ടുണ്ട്. എന്നാൽ അയാൾ അപ്രതീക്ഷിതമായി പുറത്തായി. അതോടെയാണ് എന്നെ നല്ലതാക്കി അവതരിപ്പിച്ച് തുടങ്ങിയത്.

സിബിന്റെ ഭാഗത്താണോ അതോ ഏഷ്യാനെറ്റിന്റെ ഭാഗത്താണോ ആര്യ എന്നായിരുന്നു മറ്റൊരു ചോദ്യം. ഇതിന് സിബിൻ v/s ഏഷ്യാനെറ്റല്ല മറിച്ച് ബിഗ് ബോസിന്റെ ക്രിയേറ്റർമാർക്കെതിരെയാണ് സിബിൻ സംസാരിച്ചത് എന്നായിരുന്നു ആര്യയുടെ മറുപടി. 'ഞാൻ സത്യത്തിന്റേയും ന്യായത്തിന്റേയും ഭാഗത്തായത് കൊണ്ട് ഞാൻ സിബിന്റെ ഭാഗത്താണ്. നിങ്ങൾക്ക് അറിയാത്ത പല കാര്യങ്ങളും ഉണ്ട്. ഇത്തവണ ലാലേട്ടന്റെ പിറന്നാൾ ആഘോഷ സമയത്ത് അവതാരകയായി വിളിക്കാത്തത് എന്തുകൊണ്ടാണ് എന്ന് അറിയില്ല.
ബിഗ് ബോസ് മലയാളം സീസൺ 6 ആണ് എന്നെ സംബന്ധിച്ച് ഏറ്റവും മോശം സീസൺ.

എന്റെ സീസണിൽ എന്നെ നെഗറ്റീവ് ആയാണ് കാണിച്ചത്. അതിന് എനിക്ക് വെമ്പാല എന്ന പേര് കിട്ടി. എന്നെ നെഗറ്റീവ് ആയി കാണിച്ചത് കൊണ്ടാണ് എനിക്ക് സൈബർ അറ്റാക്ക് കിട്ടിയത്. ഞാൻ അത്രയും നെഗറ്റീവ് അല്ല. ബിഗ് ബോസ് മെറ്റീയലായി തോന്നിയത് സാബു മോൻ, ഡോക്ടർ രജിത്ത് കുമാർ, ബ്ലസ്ലി, അഖിൽ മാരാർ, സിബിൻ എന്നീ മത്സരാർത്ഥികളാണ്',ആര്യ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+