Get Updates
Get notified of breaking news, exclusive insights, and must-see stories!

കാശ് അങ്ങോട്ട് തരാം, ഇനി അത് ചോദിക്കരുതെന്ന് ആര്യ: ചീത്തവിളി കേട്ട് മടുത്തു, നാശം പിടിച്ച പരിപാടി

ബിഗ് ബോസ് മലയാളം സീസണ്‍ 6 65 ദിവസങ്ങള്‍ മുന്നിട്ടുകൊണ്ട് മുന്നോട്ട് പോകുകയാണ്. കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി ഏതെങ്കിലും ഒരു മത്സരാർത്ഥിക്ക് അമ്പത് ശതമാനം വിജയ സാധ്യതപോലും പ്രവചിക്കാന്‍ പ്രേക്ഷകർക്ക് സാധിക്കുന്നില്ല. ആർക്കും അത്തരമൊരു സ്വാധീനം ചെലുത്താന്‍ സാധിച്ചില്ലെന്നതാണ് ശ്രദ്ധേയം. അതോടൊപ്പം തന്നെ ഷോയുമായി ബന്ധപ്പെട്ട് അകത്തും പുറത്തും പല വിവാദങ്ങളും അരങ്ങേറുന്നു.

കഴിഞ്ഞ ദിവസം കണ്‍മഷിയെന്ന ചിത്രത്തിന്റെ പ്രീമിയറിന് എത്തിയ മുന്‍ ബിഗ് ബോസ് താരവും നടിയുമായ ആര്യയോടും ആരായിരിക്കും കപ്പ് അടിക്കാനുള്ള സാധ്യത എന്ന ചോദ്യം ഉയർന്നിരുന്നു. ആരെങ്കിലും കൊണ്ടുപോകട്ടെയെന്നേ പറയാനുള്ളൂ. നല്ല മത്സരാർത്ഥികളെ ആദ്യമേ തന്നെ ഇറക്കിവിട്ടില്ലേ, ഇനി അതിൽ ആർക്ക് കപ്പ് കിട്ടിയാലും പ്രശ്നമില്ലെന്നുമായിരുന്നു ഈ ചോദ്യത്തിനുള്ള ആര്യയുടെ മറുപടി.

ജാസ്മിൻ കപ്പടിക്കുമോയെന്ന ചോദ്യത്തിന് കപ്പടിക്കാം കപ്പടിക്കാതിരിക്കാം എന്നായിരുന്നു മറുപടി. ജാസ്മിന് അത്യാവശ്യം സപ്പോർട്ടേഴ്സ് ഉണ്ട്. ജാസ്മിന്റെ ഇമേജ് പുറത്ത് മാറി തുടങ്ങി. ജാസ്മിൻ ഇപ്പോൾ ട്രാക്ക് മാറ്റി. ഇനിയിപ്പോൾ ജാസ്മിൻ കുറച്ചൂടെ പോസിറ്റീവാവും. അതുകൊണ്ട് കപ്പടിക്കാനുള്ള സാധ്യത ഇല്ലാതില്ലെന്നും ആര്യ പറഞ്ഞു.

ആര്യ പറഞ്ഞത് ഇതാണെങ്കിലും ചില ചാനലുകള്‍ ആര്യ പറയാത്ത കാര്യങ്ങളായിരുന്നു വീഡിയോക്ക് തമ്പ്നെയിലായി നല്‍കിയത്. ഇതോടെ പലരും മോശമായ രീതിയില്‍ തന്നോട് പ്രതികരിക്കാന്‍ തുടങ്ങിയെന്നാണ് ആര്യ വ്യക്തമാക്കുന്നത്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയാണ് ആര്യ തന്റെ അനുഭവം വ്യക്തമാക്കുന്നത്. ആര്യയുടെ വാക്കുകളിലേക്ക്.

ഒരു ചെറിയ കഥ പറയാം... ഇന്ന് രാവിലെ എന്റെ ഏറ്റവും അടുത്ത സുഹൃത്ത് അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ കൺമഷിയുടെ പ്രീമിയർ വനിത വിനീതയിലുണ്ടായിരുന്നു. ഞാൻ പോയി.സ്വാഭാവികമായും അവിടെ മീഡിയക്കാരുണ്ടായിരുന്നു. അവർ എല്ലാവരും എന്റെ അടുത്ത് വന്ന് ബൈറ്റ് തരുമോയെന്ന് ചോദിച്ചു.

നമ്മൾ ഒരു പടത്തിന്റെ പ്രീമിയറിന് വരുമ്പോൾ അതിനെ കുറിച്ചാണല്ലോ നമ്മൾ സംസാരിക്കേണ്ടതെന്നാണ് ഞാന്‍ സംസാരിച്ചത്. അതുകൊണ്ട് ഞാൻ‌ ബൈറ്റ് കൊടുക്കാമെന്ന് പറഞ്ഞു. അങ്ങനെ ഞാൻ പോയി നിന്നു. അവർ ആദ്യത്തെ ചോദ്യം ചോദിച്ചു. കൺമഷിയെ പറ്റി പറയൂവെന്ന് പറഞ്ഞു. ഞാൻ പറഞ്ഞു. പക്ഷെ ഞാൻ ആ പറഞ്ഞ സാധനം ​ദൈവം സഹായിച്ച് ഒരിടത്തും വന്നിട്ടില്ല.

അത് കഴിഞ്ഞ് അവർ ഒരു ഏഴ്, എട്ട് ചോദ്യം ചോദിച്ചു. എല്ലാം ബി​ഗ് ബോസുമായി ബന്ധപ്പെട്ടതായിരുന്നു. എനിക്ക് ഇതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ?. എന്നിട്ട് ഞാൻ എല്ലാത്തിനും മറുപടിയും കൊടുത്തു. എന്നിട്ട് ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ഞാൻ പറയാം. യുട്യൂബിൽ മുഴുവൻ ഈ സാധനം കിടന്ന് ഓടുന്നുണ്ട്. അതിന്റെ തമ്പ് നെയിലൊക്കെയാണ് സൂപ്പർ. അതൊക്കെ പണ്ടേ പൊളിയാണ് അതുകൊണ്ട് അതിനെ കുറിച്ച് ഒരു അഭിപ്രായവും ഞാൻ പറയുന്നില്ല.

ആ വീഡിയോ കാണുമ്പോൾ അറിയാം തമ്പ്നെയിലും അതിനകത്ത് ചോദിച്ചിരിക്കുന്ന ചോദ്യവുമായി ഒരു ബന്ധവുമില്ലെന്ന്. ക്ലിക്ക് ബൈറ്റ് സാധനമാണ്, അത് അങ്ങനെയാണ്. പക്ഷെ എനിക്ക് എന്തിന്റെ കേടായിരുന്നുവെന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല. അവർ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ഞാൻ മറുപടി പറഞ്ഞു. എന്നിട്ട് ഇപ്പോൾ‌ ആ വീഡിയോസിന്റെ താഴെ മുഴുവൻ ചീത്ത വിളിയാണ്.

ഈ പിആർ ടീമുകളുടെ മുഴുവൻ വായിലിരിക്കുന്നത് ഞാൻ കേൾക്കണം. ഇതൊരു റിക്വസ്റ്റായി നിങ്ങൾ എടുക്കണം. എന്റെ പ്രിയപ്പെട്ട മീഡിയ സുഹൃത്തുക്കളോടാണ്. നിങ്ങളോട് എനിക്ക് ബഹുമാനമൊക്കെയുണ്ട്. നിങ്ങൾ നിങ്ങളുടെ പണിയാണ് ചെയ്യുന്നതെന്ന് അറിയാം. എന്നാലും ഞാൻ വേണമെങ്കിൽ കുറച്ച് കാശ് അങ്ങോട്ട് തരാം.

ദയവ് ചെയ്ത് എന്നെ ഏതെങ്കിലും പഞ്ചായത്തിൽ വെച്ച് കാണുകയാണെങ്കിൽ ഈ ബി​ഗ് ബോസിനെ കുറിച്ച് എന്നോട് ചോദിക്കരുത്. ഞാൻ കാല് പിടിക്കാം. ആ നശിച്ച പരിപാടിയെ പറ്റി എന്നോട് ഒന്നും ചോദിക്കരുത്. ഒരു റിക്വസ്റ്റായി ഇത് പരി​ഗണിക്കണം. എനിക്ക് വയ്യ, എനിക്ക് വയ്യ മടുത്തു. ഇറിറ്റേഷനായി തുടങ്ങിയിട്ട് കാലം കാലം കുറേയായി. വെറൊരു തലത്തിലുള്ള ഇറിറ്റേഷനാണ് എനിക്കിപ്പോൾ.

ബിഗ് ബോസ് ഇപ്പോള്‍ ആറാമത്തെ സീസണാണ് ഞാൻ എന്തിനാണ് ഇപ്പോഴും നാട്ടുകാരുടെ വായിലിരിക്കുന്നത് കേൾക്കുന്നത് എന്തിനാണെന്ന് എനിക്ക് അറിയില്ല. കുറേ പിആർ ടീംസ് ഇറങ്ങിയിട്ടുണ്ട്. ഫേക്ക് ഐഡീന്ന് പറഞ്ഞാല്‍, തലയും വാലുമില്ലാത്ത കുറേയെണ്ണം. ഈ പണ്ടാരം പിടിച്ച പരിപാടി നിർത്തിപോണെ എന്നാണ് എന്റെ പ്രാർത്ഥന. ഒരു മനുഷ്യർക്ക് ഒരു ​ഗുണവുമില്ലെന്നും ആര്യ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+