ജാസ്മിൻ ജാഫറിന് മറുപടിയുമായി ആര്യ ബഡായിയുടെ വീഡിയോ; വൻ പരിഹാസം..'ഇഷ്ടമല്ല,പക്ഷെ പറഞ്ഞത് സ്റ്റാറ്റസ് ആക്കും'
ബിഗ് ബോസ് മലയാളം സീസൺ 6 കഴിഞ്ഞ് ദിവസങ്ങൾ ആയെങ്കിലും പുറത്തെ 'ഷോ' ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്. പരസ്പരം കുറ്റപ്പെടുത്തിയും പരിഹസിച്ചും വിമർശിച്ചുമെല്ലാം മുൻ മത്സരാർത്ഥികളും ഇപ്പോഴത്തെ മത്സരാർത്ഥികളുമെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഏറ്റവും ഒടുവിൽ കൊണ്ടും കൊടുത്തും രംഗത്തെത്തിയിരിക്കുന്നത് സീസൺ 6 മത്സരാർത്ഥിയായ ജാസ്മിനും നടിയും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ ആര്യ ബഡായിയുമാണ്.
കഴിഞ്ഞ ദിവസം ജാസ്മിൻ ആര്യയ്ക്കെതിരെ ഒരു അഭിമുഖത്തിൽ അതിരൂക്ഷമായി പ്രതികരിച്ചിരുന്നു. തന്നെ ആര്യ സൈബർ ആക്രമണങ്ങൾക്ക് ഇട്ട് കൊടുത്തു എന്നായിരുന്നു ജാസ്മിൻ ആരോപിച്ചത്. 'ഞാനാണ് ബിഗ് ബോസ് സീസണ്‍ 6 നെ മുന്നോട്ട് കൊണ്ടുപോയത് എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള ആര്യ ചേച്ചിയുടെ ഒരു വീഡിയോ കണ്ടിരുന്നു. എന്നാല്‍ അതിന് മുമ്പ് ഒരു ലൈവില്‍ ആര്യ ചേച്ചി പറഞ്ഞതിന്റെ ചില കാര്യങ്ങളും ഞാന്‍ കണ്ടിരുന്നു.എന്റെ അത്തായുടേയും ഉമ്മായുടേയും വോയിസ് എടുത്ത് ആര്യ ചേച്ചി ഇങ്ങനെ എല്ലാവര്‍ക്കും കേള്‍പ്പിച്ച് കൊടുക്കുന്നതൊക്കെ ആ ലൈവിലുണ്ടായിരുന്നു. രണ്ടാം സീസണ്‍ മുതല്‍ എനിക്ക് ഏറ്റവും ഇഷ്ടം ആര്യ ചേച്ചിയെ ആയിരുന്നു. പുള്ളിക്കാരി ഭയങ്ക ബോള്‍ഡായിട്ടൊക്കെയാണ് നിന്നത്. പുറത്തിറങ്ങിയപ്പോള്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണവും നേരിടേണ്ടി വന്നു.

ഞാന്‍ അനുഭവിച്ച കാര്യങ്ങള്‍ ആര്യ ചേച്ചി തന്നെ അഭിമുഖങ്ങളില്‍ പറയുന്നത് ഞാന്‍ കേട്ടിരുന്നു. അത്തരത്തില്‍ അനുഭവിച്ച ആള്‍ തന്നെയാണ് എന്നെ സൈബര്‍ ആക്രമണത്തിന് ഇട്ടുകൊടുത്തത് വിഷമിപ്പിച്ചു', എന്നായിരുന്നു ജാസ്മിന്റെ വാക്കുകൾ.
തന്റെ പഴയ റിലേഷനില്‍ തെറ്റ് പറ്റിയെന്ന് സമ്മതിച്ച ആളാണ് ആര്യയെന്നും അവരെ പോലുള്ള ഒരു മനുഷ്യ സ്ത്രീയാണ് ഞാനും. എനിക്കും തെറ്റുകള്‍ പറ്റും എന്നും ജാസ്മിൻ പറഞ്ഞു. തന്റെ കുടുംബത്തെ അടക്കം വലിച്ചു കീറാന്‍ ഇട്ടുകൊടുത്ത ആളാണ് ആര്യ ചേച്ചി .എനിക്ക് അവരോട് ദേഷ്യം ഒന്നുമില്ല. പക്ഷെ അവരോട് ഉണ്ടായിരുന്ന ബഹുമാനം, ഇഷ്ടം എന്നിവയൊക്കെ പോയി', എന്നും ജാസ്മിൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആര്യ ജാസ്മിനെതിരെ രംഗത്തെത്തിയത്.
തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കിട്ട ഒരു വീഡിയോയിലൂടെയാണ് ആര്യയുടെ പ്രതികരണം. വീഡിയോയിൽ ജാസ്മിന്റെ പേര് പരാമർശിച്ചിട്ടില്ല. ആര്യയുടെ വാക്കുകൾ ഇങ്ങനെ- 'ആര്യ ചേച്ചിയെ പണ്ട് ഭയങ്കര ഇഷ്ടമായിരുന്നു. പക്ഷെ ആര്യ ചേച്ചിയെ ഇപ്പോള്‍ ഇഷ്ടമൊന്നുമല്ല. ആര്യ ചേച്ചി ഇങ്ങനെ ചെയ്യുമെന്ന് ഞാന്‍ ഒട്ടും വിചാരിച്ചില്ല. വളരെ മോശമായി പോയി ആര്യ ചേച്ചി പോയത്. പക്ഷെ ആര്യ ചേച്ചി പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ എടുത്ത് സ്റ്റാറ്റസ് ഇടാറുണ്ട്. ആര്യ ചേച്ചി എന്നെക്കുറിച്ച് നല്ലത് പറഞ്ഞല്ലോ. ഞാനത് എടുത്ത് സ്റ്റാറ്റസ് ആക്കി ഇടും. പക്ഷെ ആര്യ ചേച്ചിയെ എനിക്ക് ഇഷ്ടമല്ല', എന്നാണ് താരത്തിന്റെ വാക്കുകൾ.
മുൻപ് ബിഗ് ബോസ് സീസൺ 6 വിജയിക്കാൻ യോഗ്യത ആര്‍ക്കാണെന്ന് ചോദ്യമുയർന്നപ്പോൾ കപ്പ് ജാസ്മിന് കൊടുക്കണമെന്ന് ആര്യ പറഞ്ഞിരുന്നു. ഈ സീസൺ ജാസ്മിനെ വിറ്റാണ് അവർ ഉണ്ടാക്കിയതെന്നും അതുകൊണ്ട് തന്നെ ആ കുട്ടിക്ക് കപ്പെങ്കിലും കൊടുക്കണം എന്നായിരുന്നു ആര്യയുടെ വാക്കുകൾ. ഈ വീഡിയോ നേരത്തേ ജാസ്മിൻ സ്റ്റാറ്റസ് ആക്കിയിരുന്നു. ഇതാണ് വീഡിയോയിൽ ആര്യ പരിഹസിച്ചിരിക്കുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications