അസി റോക്കി സിനിമയിലേക്ക്: ഒപ്പം ബിഗ് ബോസിലെ മറ്റൊരു ശ്രദ്ധേയ താരവും
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലൂടെ മലയാളി പ്രേക്ഷകർക്കിടയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് അസി റോക്കി. ഷോയുടെ തുടക്കത്തില്‍ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ച് പറ്റാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നാല്‍ സഹതാരമായ സിജോയെ കായികപരമായി നേരിട്ടതോടെ അസി റോക്കിയെ ബിഗ് ബോസില്‍ നിന്നും പുറത്താക്കുകയും ചെയ്തു.
പുറത്തായതിന് ശേഷവും ഷോയിലേക്ക് തിരികെ എത്താനുള്ള ചില ശ്രമങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു. എന്നാല്‍ ബിഗ് ബോസ് അധികൃതർ ഷോയുടെ അവസാനം മറ്റ് താരങ്ങള്‍ റീ എന്‍ട്രി നടത്തിയപ്പോഴും അസി റോക്കിക്ക് അവസരം കൊടുത്തില്ല. തന്റെ ഒരു രംഗം പോലും കാണിക്കാത്ത ബിഗ് ബോസ് നടപടിയിലും അദ്ദേഹം പ്രതിഷേധം അറിയിച്ചിരുന്നു.

ഷോ അവസാനിച്ചതിന് പിന്നാലെ സിജോ വിഷയത്തില്‍ വീണ്ടും ചില പ്രതികരണങ്ങളുമായി അസി റോക്കി രംഗത്ത് വരികയും ചെയ്തു. ഞാന്‍ പറയേണ്ട മാപ്പൊക്കെ അവിടെ തന്നെ പറഞ്ഞെന്നും ഇനി ആരോടും മാപ്പൊന്നും പറയില്ലെന്നുമായിരുന്നു ഒരു അഭിമുഖത്തില്‍ അസി റോക്കി പറഞ്ഞത്. ഇതിന് മറുപടിയായി സിജോയും മുന്നോട്ട് വന്നു.
സിജോ, അസി റോക്കി വിഷയം ഇങ്ങനെ ചർച്ചയായി തുടരുന്നതിനിടെയാണ് അസി റോക്കി സിനിമയിലേക്ക് എത്തുന്നുവെന്ന വാർത്തകളും പുറത്ത് വരുന്നത്. അസി റോക്കിയോടൊപ്പും ബിഗ് ബോസ് മലയാളം സീസണ്‍ 5 താരം നാദിറ മെഹ്റനും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ഇരുവരും പുറത്ത് വിട്ടിട്ടില്ല.
അസി റോക്കി അഭിനയിക്കുന്ന ആദ്യ സിനിമയാണ് ഇത്. ഒരു സിനിമയില്‍ അഭിനയിക്കാന്‍ കഴിയുന്നു എന്നതില്‍ വളരെ അധികം സന്തോഷമുണ്ട്. നല്ലൊരു പടമായിരിക്കുമെന്നാണ് പ്രതീക്ഷ. നല്ല കഥയാണ്. സസ്പെന്‍സ് ത്രില്ലറാണ്. ഞങ്ങളാണ് ആ സിനിമയുടെ പ്രധാനപ്പെട്ട കഥാപാത്രങ്ങള്‍ എന്നല്ല, ഞങ്ങളും ആ സിനിമയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
റോക്കി ഒരു പാവമാണെന്നാണ് നാദിറ മെഹ്റിന്‍ വ്യക്തമാക്കുന്നത്. റോക്കിയെ എനിക്ക് നേരത്തെ തന്നെ അറിയാവുന്നത്. പുള്ളി പുറത്ത് പോയപ്പോള്‍ വിഷമം തോന്നിയില്ല, സന്തോഷം തോന്നിയിരുന്നുവെന്നും ചിരിച്ചുകൊണ്ട് നാദിറ പറയുന്നു. റോക്കി അങ്ങനെ ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും നാദിറ കൂട്ടിച്ചേർത്തു.
ട്രാന്‍സ്ജന്‍ഡറായ നാദിറ അഭിമാനകരമായ ഒട്ടനവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ വ്യക്തിയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ മത്സരാർത്ഥിയായി എത്തിയതോടെയാണ് മലയാളികള്‍ നാദിറയെ കൂടുതലായി അറിയുന്നതെങ്കിലും കാലടി യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ എ ഐ എസ് എഫ് പ്രതിനിധിയായി പാനലിനെ നയിച്ചുകൊണ്ട് താരം ശ്രദ്ധിക്കപ്പെട്ടിരുന്നു.
രാജ്യത്ത് തന്നെ ആദ്യമായിട്ടായിരുന്നു ഒരു യൂണിയൻ തിരഞ്ഞെടുപ്പിനെ ട്രാൻസ് വ്യക്തി നയിച്ചത്. എ ഐ എസ് എഫിന്റെ സ്റ്റേറ്റ് കമ്മിറ്റി മെമ്പറായിരുന്ന നാദിറ മെഹ്റിന് അന്നത്തെ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും ജീവിതത്തിലെ ഒട്ടനവധി പരീക്ഷണങ്ങളെ താരത്തിന് വിജയം കൈവരിക്കാന്‍ സാധിച്ചു. എ ഐ എസ് എഫിന്റെ തന്നെ വനിതാ വിഭാഗത്തിന്റെ സംസ്ഥാന ജോയിന്റ് കൺവീനറായും നാദിറ മെഹ്റിന്‍ പ്രവർത്തിച്ചിരുന്നു. എല്‍എല്‍ബി, ഫ്രീഡം ഫൈറ്റർ തുടങ്ങിയ സിനിമകളിലും നാദിറ അഭിനയിച്ചിട്ടുണ്ട്.












Click it and Unblock the Notifications