'സിജോയുടെ കരണത്തടിച്ച് റോക്കി', പുറത്താക്കി ബിഗ് ബോസ്?; ഹൗസിൽ നടന്നത് ,വീഡിയോ പുറത്ത്
കൊച്ചി: മറ്റ് സീസണുകളെ അപേക്ഷിച്ച് തുടക്കം മുതൽ തന്നെ സംഭവ ബഹുലമാണ് സീസൺ 6. 'ഒന്നു മാറ്റി പിടിച്ചാലോ' എന്നതായിരുന്നു ഇത്തവണത്തെ ടാഗ് ലൈൻ.
ഷോയുടെ സെറ്റ് മുതൽ മത്സരാർത്ഥികളുടെ പ്രകടനം വരെയുള്ള കാര്യത്തിൽ പതിവുകളെല്ലാം പൊളിച്ച് കൊണ്ട് പൂർണമായും 'മാറ്റി പിടിച്ച്'കൊണ്ടാണ് ഷോ മുന്നോട്ട് പോകുന്നത്. ഇപ്പോഴിതാ ചരിത്രത്തിൽ ആദ്യമായി ഷോ മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ഒരു മത്സരാർത്ഥി ഫിസിക്കൽ അസോൾട്ടിന് പുറത്തായി എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അസി റോക്കിയെ ആണ് ഫിസിക്കൽ അസോൾട്ടിന്റെ പേരിൽ പുറത്താക്കിയിരിക്കുന്നതെന്നാണ് വരുന്ന വാർത്തകൾ. സഹമത്സരാർത്ഥിയായ സിജോയെ റോക്കി ആഞ്ഞടിക്കുന്ന പ്രമോ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
വളരെ അഗ്രസീവായി പെരുമാറിക്കൊണ്ടിരുന്ന മത്സരാർത്ഥിയാണ് റോക്കി. ഷോ തുടങ്ങിയ ആദ്യ ദിനങ്ങളിൽ തന്നെ സഹമത്സരാർത്ഥികളോട് കൊമ്പ് കോർക്കുന്നതായിരുന്നു റോക്കിയുടെ രീതി. ഈ സമയത്തെല്ലാം തന്നെ മറ്റുള്ളവരെ റോക്കി വെല്ലുവിളിച്ചിട്ടുണ്ട്. കായികമായി കൈയ്യേറ്റം ചെയ്യുമെന്നതടക്കുള്ളതായിരുന്നു റോക്കിയുടെ ഭീഷണികൾ.

ഗബ്രിയും ജാസ്മിനുമായിട്ടായിരുന്നു പലപ്പോഴും ഇത്തരത്തിൽ റോക്കി പെരുമാറിയിരുന്നത്. കഴിഞ്ഞ ദിവസം ഇരുവരോടുമുള്ള ദേഷ്യത്തിന് പുറത്ത് റോക്കി ഹൗസിലെ ഒരു പ്രോപ്പർട്ടി തല്ലി പൊളിച്ചിട്ടുമുണ്ട്. ഇതിന്റെ പേരിൽ റോക്കിക്കെതിരെ നടപടിയെടുക്കാൻ ഇരിക്കുകയായിരുന്നു അണിയറപ്രവർത്തകർ. അതിനിടയിലാണ് ഇപ്പോൾ പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ട് പുതിയ പ്രമോ പുറത്തുവന്നിരിക്കുന്നത്.
പ്രമോയിൽ സിജോയെ റോക്കി വെല്ലുവിളിക്കുകയാണ്. ധൈര്യമുണ്ടെങ്കിൽ നീ എന്റെ ദേഹത്ത് തൊടൂ എന്നാണ് റോക്കി പറയുന്നത്. മക്കൾക്ക് എന്ത് വേണം എന്ന് പറഞ്ഞ് കൊണ്ട് റോക്കിയെ സിജോ വളരെ മെല്ലെ ദേഹത്ത് തൊടുന്നുണ്ട്. ഇതിൽ പ്രകോരിതനായ റോക്കി സിജോയുടെ കവിളത്ത് ആഞ്ഞടിക്കുന്ന തരത്തിലാണ് പ്രമോ ഉള്ളത്. സഹമത്സരാർത്ഥിയെ കായികമായി കൈയ്യേറ്റം ചെയ്താൽ സ്പോട്ട് എവിക്ഷൻ ആണ് ബിഗ് ബോസിലെ നിയമം. അതുകൊണ്ട് തന്നെ റോക്കി ഷോയിൽ നിന്നും പുറത്തായെന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ.
ബിഗ് ബോസ് മലയാളത്തിൽ ഇതുവരെ മൂന്ന് പേരാണ് ഫിസിക്കൽ അസോൾട്ടിന്റെ പേരിൽ നടപടി നേരിട്ടത്. സീസൺ 4 ൽ നിന്നും റോബിൻ രാധാകൃഷ്ണനും സീസൺ 2 ൽ നിന്ന് രജിത് കുമാറുമായിരുന്നു പുറത്താവർ. റോബിൻ എഴുപതാം ദിവസമായിരുന്നു പുറത്തായത്. റിയാസ് സലീമിനെ മർദ്ദിച്ചതിനായിരുന്നു ഇത്. സഹമത്സരാർത്ഥിയുടെ കണ്ണിൽ മുളക് തേച്ചതിനായിരുന്നു രജിത് കുമാർ പുറത്തായത്.












Click it and Unblock the Notifications