Get Updates
Get notified of breaking news, exclusive insights, and must-see stories!

എനിക്ക് സ്റ്റാർട്ട് ആക്ഷൻ ക്യാമറ ഒന്നും വേണ്ട: ബിഗ് ബോസില്‍ പേടിച്ച് കരഞ്ഞിട്ടില്ലെന്നും അസി റോക്കി

ബിഗ് ബോസില്‍ സഹമത്സരാർത്ഥിയെ മർദ്ദിച്ചതിന് പുറത്തായ അസി റോക്കിയെന്ന താരത്തിന് വന്‍ സ്വീകരണം ഒരുക്കി ആരാധകർ. സ്വന്തം നാടായ തിരുവനന്തപുരത്തേക്ക് തിരിച്ചെത്തിയ അസി റോക്കിയെ വിമാനത്താവളത്തില്‍ നിന്നും ഹാരമണിയിച്ചും തലപ്പാവ് ചൂടിപ്പിച്ചും ആണ് ആരാധകർ വരവേറ്റത്. സിജോയെ മർദ്ദിച്ചതിനായിരുന്നു അസി റോക്കിയെ ഷോയില്‍ നിന്നും പുറത്താക്കിയത്.

കണ്‍ഫഷന്‍ റൂമില്‍ വെച്ച് കരഞ്ഞതിനെക്കുറിച്ചും വിമാനത്താവളത്തില്‍ വെച്ച് റോക്കി പ്രതികരിച്ചു. 'രണ്ട് കാരണങ്ങൾ കൊണ്ടാണ് ഞാൻ കരഞ്ഞത്. ഒന്നമത്തേത് ആറ് വർഷം കാത്തിരുന്ന് എനിക്ക് കിട്ടിയ അവസരം മിസ്സായി. ഒരാളുടെ ആക്ട് കൊണ്ട് എന്റെ റിയാക്ഷൻ എവിടെയോ മിസ് ആയി." റോക്കി പറഞ്ഞു.

rocky

'ഒരു ദിവസമെങ്കിൽ ഒരു ദിവസം ഞാൻ സിജോയെ എന്റെ ഫ്രണ്ട് ആയി കണ്ടു. അങ്ങനെ ഒരാളുടെ പുറത്ത് കൈ വയ്ക്കേണ്ടി വന്നതിലുള്ള വിഷമം കൊണ്ടും അയാൾക്കും അച്ഛനും അമ്മയും സുഹൃത്തുക്കളും ഉണ്ട്. അയാളെ സ്നേ​ഹിക്കുന്ന ഒരുപാട് ആൾക്കാരുണ്ട്. അവരെയും ഓർത്തിട്ടാണ് റോക്കി കരഞ്ഞത്. അല്ലാതെ റോക്കി പേടിച്ച് കരഞ്ഞതല്ല. റോക്കി അന്നും ഇന്നും എവിടെയും ഒറ്റയ്ക്ക് പോയി, ഒറ്റയ്ക്ക് കളിച്ച്, ഒറ്റയ്ക്ക് ജയിച്ച് വരാനായിട്ട് ആരെയും പേടിക്കേണ്ട കാര്യമില്ല. യഥാർത്ഥ റോക്കിക്ക് സ്റ്റാർട്ട് ആക്ഷൻ ക്യാമറ ഒന്നും വേണ്ട. ഓൾവേയ്സ് റോക്കി ​ഗോൺ ഓൺ ആൻ ആക്ഷൻ' അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, അടി വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് നിരവധി പ്രേക്ഷകരാണ് രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്. ആ സംഘർഷം കൊണ്ട് പ്രേക്ഷകരെക്കാള്‍ നഷ്ടം അവർ രണ്ടുപേർക്കുമാണെന്നാണ് ഒരു ബിഗ് ബോസ് പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്. ചർച്ചയായാി മാറിയ ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

എല്ലാ സീസൺ ലും കാണും കുറച്ചു അന്തം ഫാൻസ്‌... അവരുടെ ഫേവറിറ്റ് മത്സരാർത്ഥിക്ക് വേണ്ടി മറ്റുള്ളവരെ ബിഗ് ബോസ് പഠിപ്പിക്കാൻ ഇറങ്ങും. അവരുടെ ആരാധന മൂർത്തി യെ പുകഴ്ത്തി പറഞ്ഞില്ലേൽ മറ്റുള്ളവരെ തെറി വിളിക്കാൻ ഇറങ്ങും. ഞാൻ റോക്കി ഫാൻ അല്ല. റോക്കിയേ സപ്പോർട്ട് ചെയ്തത് എനിക്കൊട്ടും ഇഷ്ടം അല്ലാത്ത ജബ്രി & സിജോ ക്ക് എതിരെ നിന്നത് കൊണ്ട് ആണ്. എന്നെ പോലെ ജബ്രി യെ ഇഷ്ടപെടാത്ത ഒരുപാട് ആൾക്കാർ റോക്കി യെ സപ്പോർട്ട് ചെയ്തിട്ടുണ്ട്. അത് മാറ്റി വെച്ചാൽ..

ബിഗ് ബോസില്‍ വരുന്ന ഓരോരുത്തരും ഓരോ സ്വഭാവം ഉള്ളഴരാണ്. ബിഗ് ബോസ് എന്ന മൈൻഡ് ഗെയിം എങ്ങനെ കളിക്കണം എന്നത് വ്യക്തിപരമായ തീരുമാനം ആണ്. സിജോ തെരഞ്ഞെടുത്ത പ്രകോപനം, ആ സമയം ഗെയിമില്‍ നിന്ന് പുറത്തു വന്ന് സിജോ യെ അടിച്ച റോക്കി, ഇവർ രണ്ടു പേരും ഇനി ബിഗ് ബോസിൽ പോകുന്നവര്ക്ക് ഒരു പാഠം ആണ്.

തല്ലില്ല എന്ന് ഉറപ്പിന്മേൽ ആണ് ബിഗ് ബോസിൽ പലരും വാവിട്ട് സംസാരിക്കുന്നത്, ഇവരൊന്നും ബിബിക്ക് പുറത്തു ഇങ്ങനെ ആകാൻ സാധ്യത ഇല്ല. ഈഗോ ഉള്ള ഏതൊരു മനുഷ്യനും പബ്ലിക് ആയി ഇന്‍സള്‍ട്ട് ആകുമ്പോ പ്രതികരിക്കും അതിപ്പോ ഏത് ഷോ ആണെന്ന് പറഞ്ഞാലും. സിജോ ചെയ്തതിനു റോക്കിയുടെ റിയാക്ഷൻ ആണ് ആ അടി. അത് കൊണ്ട് നഷ്ടം ഉണ്ടായത് പ്രേക്ഷകർക്ക് അല്ല. അവർക്ക് രണ്ട് പേർക്കും ആണ്. സിജോ യുടെ ഹെൽത്ത്‌ എങ്ങനെ ഉണ്ടെന്ന് ഇന്നത്തെ ലൈവ് കണ്ടാലേ മനസിലാകൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+