Get Updates
Get notified of breaking news, exclusive insights, and must-see stories!

അത് കേട്ടതും തനിക്ക് അച്ഛനില്ലെന്ന് സീജോ പറഞ്ഞു: വീണ്ടും തഗ്ഗ് ഡയലോഗുമായി അസി റോക്കി

ബിഗ് ബോസില്‍ പോയി വന്നതോടെ തന്നെ ഇഷ്ടപ്പെടുന്നവരും എതിർക്കുന്നവരും ഒരു പോലെ ഉണ്ടായെന്ന് അസി റോക്കി. ആളുകള്‍ കൂടുതലായി തിരിച്ചറിയപ്പെടുന്നു എന്നതാണ് ഏറ്റവും പ്രധാനാ മാറ്റം. പുതുതായി ഒരു സിനിമ ലഭിച്ചു. ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു വേഷത്തില്‍ തന്നെയാണ് അഭിനയിക്കുന്നതെന്നും അസി റോക്കി പറയുന്നു.

ആളുകള്‍ തിരിച്ചറയിപ്പെടാന്‍ തുടങ്ങിയതോടെ ചില ബുദ്ധിമുട്ടുകളും ഉണ്ടായിട്ടുണ്ട്. ലളിതമായി പറഞ്ഞാല്‍ നേരത്തെയൊക്കെ വാഹനത്തില്‍ നിന്നും ഇറങ്ങി നേരെ റോഡരികില്‍ തന്നെ മൂത്രം ഒഴിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് സാധിക്കില്ല. പെട്രോള്‍ പമ്പിലോ, ഹോട്ടലിലോ പോകേണ്ട അവസ്ഥയാണ്. അതായത് സ്വകാര്യ കുറഞ്ഞുവന്നുവെന്നാണ് ഞാന്‍ പറയുന്നത്.

rocky-sijo-

ഈ നിലയിലേക്കൊക്കെ എത്തുമ്പോള്‍ സാമൂഹ്യമായ കാര്യങ്ങളിലൊക്കെ കുറച്ച് അധികം ശ്രദ്ധിക്കേണ്ടി വരും. അത് നമ്മള്‍ പറയുന്ന കാര്യത്തിലായാലും പ്രവർത്തിക്കുന്ന കാര്യത്തിലായാലും. എന്നെ അറിയാത്തവരാണ് ഞാന്‍ ആരാടാ എന്ന് ചോദിക്കുന്നത്. അവർ എന്റെ അടുത്ത് വന്ന് ഞാന്‍ ആരാടാ എന്ന് ചോദിച്ചാല്‍ ഞാന്‍ അതിനുള്ള ഉത്തരം നല്‍കാം. എന്നെക്കുറിച്ച് അറിയുന്നവരൊന്നും എന്നെ കുറിച്ച് നെഗറ്റീവ് പറയാറില്ലെന്നും അസി വ്യക്തമാക്കുന്നു.

സിജോയുമായുള്ള പ്രശ്നങ്ങളൊക്കെ പരിഹരിക്കപ്പെട്ടു. 'അച്ചമില്ലൈ, അച്ചമില്ലൈ അച്ചം എന്‍ബതു ഇല്ലയെ, ഉച്ചിമീതു വാന്‍ ഇടിന്തു വീഴുകിന്ട്ര പോതിലും അച്ചമില്ലൈ, അച്ചമില്ലൈ അച്ചം എന്‍ബതു ഇല്ലയെ" എന്നത് ഞാന്‍ ബിഗ് ബോസില്‍ പറഞ്ഞ ഒരു ടാഗ് ലൈന്‍. ഇതുകേട്ട് എനിക്ക് അച്ഛനില്ല, അച്ഛനില്ല എന്ന് സിജോ വന്ന് പറഞ്ഞു. റോക്കിക്ക് അച്ഛനുണ്ട്. അച്ഛന്റെ പേരാണ് ഷാഹുല്‍ ഹമീദ് ഹാജി.

എനിക്കും അച്ഛനും അച്ഛന്റെ അച്ഛനും മുത്തച്ഛന്റെ അച്ഛനുമുണ്ട്. അവരുടെയൊക്കെ പേരൊക്കെ എനിക്ക് അറിയാം. പറഞ്ഞ് വരുന്നത് എനിക്ക് പേടിയില്ലെന്നതാണ്. ജയിക്കുമെന്ന് വിചാരിച്ച പോരാട്ടതിലും ഞാന്‍ ജീവിതത്തില്‍ തോറ്റിട്ടുണ്ട്. എന്നിട്ടും ഞാന്‍ പേടിച്ചിട്ടില്ല. സ്വന്തം കാലില്‍ നില്‍ക്കാമെന്ന് പറഞ്ഞ് ഇറങ്ങിത്തിരിക്കുമ്പോഴും നമ്മള്‍ പേടിക്കുന്നില്ല.

എനിക്ക് ഭയം ഇല്ലെന്നല്ല, എന്നെപ്പോലെ ഒരു സമൂഹമുണ്ട്. അവരെ എല്ലാവരേയും ചേർത്താണ് ഞാന്‍ പറയുന്നത്. ബിഗ് ബോസിന്റെ ഫൈനല്‍ ഇന്റർവ്യൂവില്‍ എന്നോട് ഒരു ചോദ്യം ചോദിച്ചിരുന്നു."നിങ്ങള്‍ ഒരു സാധാരണ മനുഷ്യനാണ്. ബാക്കിയുള്ളവരൊക്കെ സോഷ്യല്‍ മീഡിയയിലേയും സിനിമയിലേയും താരങ്ങളാണ്. ഇവരുടെ കൂടെ നിങ്ങള്‍ എങ്ങനെ മത്സരിക്കും" എന്നായിരുന്നു ചോദിച്ചത്.

എനിക്ക് ഒന്നേ പറയാനുണ്ടായിരുന്നില്ല. നമ്മള്‍ ആരേക്കാളും ചെറുതല്ല. ഞാനും നിങ്ങളും അഭിമാനത്തോടെ തല ഉയർത്തിപ്പിടിച്ച് തന്നെ നില്‍ക്കും. തലപോയാലും അങ്ങനെ തന്നെയെ നില്‍ക്കുകയുള്ളു. മുഖം മൂടിയിട്ടവരെ ആളുകള്‍ തിരിച്ചറിഞ്ഞാലും യഥാർത്ഥ മുഖം ഉള്ളവരെ ചിലപ്പോള്‍ തിരിച്ചറിയില്ലെന്നും അസി റോക്കി കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+