റോക്കി തല്ലിയിരുന്നെങ്കില്‍ എന്റെ മുഖം പൊളിഞ്ഞേനെ: അന്ന് മൂക്കും മൂക്കും മുട്ടിയെന്നും രതീഷ്
പരസ്പരം തല്ല് കൂടിയിട്ടുണ്ടെങ്കിലും ബിഗ് ബോസിലെ സഹമത്സരാർത്ഥിയായ അസി റോക്കിയും താനും തമ്മില്‍ നല്ല ആത്മബന്ധം ഉണ്ടായിരുന്നുവെന്ന് രതീഷ് കുമാർ. ഗബ്രിയും അസി റോക്കിയും തമ്മിലുള്ള ഒരു സംസാരം മോശമായ രീതിയിലേക്ക് പോകുമെന്ന് കരുതിയ ഘട്ടത്തില്‍ ഞാന്‍ കയറി ഇടപെട്ടിരുന്നു. എന്നാല്‍ പിന്നീട് അത് ഞാനും റോക്കിയും തമ്മിലുള്ള പ്രശ്നമായി. ആ തർക്കം മൂക്കും മൂക്കും തമ്മില്‍ ഉരസുന്ന അത്രവരെ എത്തിയെന്നും ബിഗ് ബോസ് സീസണ്‍ 6 ല്‍ നിന്നും ആദ്യം തന്നെ പുറത്തായ രതീഷ് പറയുന്നു.
ബിഗ് ബോസ് വീട്ടില്‍ അതിരാവിലെ എഴുന്നേല്‍ക്കുന്ന രണ്ടുപേരാണ് ഞാനും അസി റോക്കിയും. ആ സമയത്ത് വീട്ടിലെ കാര്യങ്ങളൊക്കെ സംസാരിക്കാറുണ്ട്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ പറഞ്ഞ് തീർക്കും. ഞാന്‍ പുറത്തായി വരുമ്പോള്‍ എന്റെ നമ്പറൊക്കെ ചോദിച്ചിരുന്നു. എങ്കിലും ഞങ്ങള്‍ രണ്ടുപേരും മത്സരത്തെ ആ രീതിയിലാണ് കണ്ടത്. ഞാനുമായി പ്രശ്നം ഉണ്ടായ സമയത്ത് അസി റോക്കി തല്ലാതിരുന്നത് നന്നായി. ഇല്ലെങ്കില്‍ എന്റെ മുഖം പോയെനെ.

പുറത്ത് കാണുന്നത് പോലെയല്ല അകത്തെ സാഹചര്യം. അവിടെ എത്തിയാലെ ആ സാഹചര്യത്തെക്കുറിച്ച് പൂർണ്ണമായി മനസ്സിലാക്കാന്‍ സാധിക്കുകയുള്ളു. നമ്മള്‍ പ്രതീക്ഷിക്കുന്നത് പോലെയല്ല. വീട്ടില്‍ വാതില്‍ അടച്ചിട്ടാലും നമുക്ക് എപ്പോള്‍ വേണമെങ്കിലും പുറത്ത് പോകാം. അവിടെ അങ്ങനെ അല്ല. ഞാന്‍ ബാഗുമെടുത്ത് പുറത്ത് പോകാന്‍ തയ്യാറായത് ബിഗ് ബോസ് തുറക്കില്ലെന്ന ഉറപ്പിലാണെന്നും രതീഷ് വ്യക്തമാക്കുന്നു.
അന്നത്തെ ദിവസം എല്ലാവരും എന്നെ അറ്റാക്ക് ചെയ്യുകയായിരുന്നു. ആ സമയത്താണ് ഞാന്‍ ഇത് ഇട്ടത്. അതോടെ ആ അറ്റാക്ക് നിന്നു. ബിഗ് ബോസ് വാതില്‍ തുറന്നതുമില്ല. വീട്ടിലെ ആരും വിളിക്കാന്‍ വന്നതുമില്ല. ഞാന്‍ അവിടെ കിടന്ന് ഉറങ്ങിപ്പോയി. പിന്നീട് കുറച്ച് കഴിഞ്ഞാണ് അപസരയും അർജുനും വന്ന് വിളിക്കുന്നത്. അത് ഏതായാലും ഭാഗ്യമായി.
പ്രകോപനം മാത്രമല്ല, പല രീതിയിലുള്ള ഗെയിം അവിടെയുണ്ടാകും. ആരെങ്കിലും പ്രകോപിപ്പിച്ചു എന്ന് കരുതി ഉടന്‍ തന്നെ കയറി മൂക്കാമണ്ട ഇടിച്ച് പരത്തുകയല്ല വേണ്ട. പലതും പറയും, പക്ഷെ അതില്‍ വീഴരുത്. റോക്കിയും സിജോയും മികച്ച മത്സരാർത്ഥികളാണ്. പക്ഷെ റോക്കിയുടെ കയ്യില്‍ നിന്നൊക്കെ പോയി. ഞാനാണെങ്കില്‍ ഇടിക്കുമെന്നൊക്കെ ലാലേട്ടന്‍ പറഞ്ഞത് തമാശയാണ്. മത്സരാർത്ഥികളുടെ നല്ലതിന് വേണ്ടിയാണ് അദ്ദേഹം അവിടെ നിക്കുന്നതെന്നും രതീഷ് കുമാർ കൂട്ടിച്ചേർക്കുന്നു.
എന്നെയാണ് പ്രകോപിപ്പിച്ചതെങ്കില്‍ ഞാന്‍ അടിക്കുകയൊന്നും ഇല്ല. ഈ അടിയുടെ സമയത്ത് തന്നെ ഞാന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ അവരെ പിടിച്ച് വെക്കുമായിരുന്നു. അവിടെയുള്ള പലരും പറയുക, അടിയുണ്ടാകുന്നെങ്കില്‍ ഉണ്ടാകട്ടെ ഇടയില്‍ കയറണ്ടയെന്നാണ്. പക്ഷെ അങ്ങനെയുള്ള സ്വഭാവമല്ല തന്റേതെന്നും രതീഷ് കുമാർ പറയുന്നു.












Click it and Unblock the Notifications