ബിഗ് ബോസ് സീസൺ 6: കാത്തിരിപ്പ് അവസാനിക്കുന്നുവോ? ബിഗ് അപ്ഡേറ്റ് പുറത്ത്..
ബിഗ് ബോസ് മലയാളം സീസൺ 5ന് ശേഷം സീസൺ 6 ന് ആയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. പ്രെഡിക്ഷൻ ലിസ്റ്റുകളൊക്കെ ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്. പ്രമുഖരായ പല പേരുകളും മത്സരാർത്ഥികളുടെ ലിസ്റ്റിൽ കാണുന്നുണ്ട്. മത്സരാർത്ഥികളുടെ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലാണ് എന്ന സൂചന നേരത്തെ തന്നെ പുറത്തുവന്നിരുന്നു, ഇപ്പോൾ ഏഷ്യാനെറ്റും അത് വ്യക്തമാക്കുകയാണ്. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച കുറിപ്പ് ഏഷ്യാനെറ്റ് പുറത്തുവിട്ടു.
ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലേക്ക് ക്ഷണം സ്വീകരിച്ച് അപേക്ഷകൾ അയച്ച നിങ്ങൾക്ക് എല്ലാവർക്കും നന്ദി എന്നാണ് ഏഷ്യാനെറ്റ് വ്യക്തമാക്കിയിരിക്കുന്നത്. അപേക്ഷകൾ സ്വീകരിക്കുന്ന പ്രക്രിയ ഇതോടെ അവസാനിച്ചിരിക്കുന്നു എന്നും ഏഷ്യാനെറ്റ് വ്യക്തമാക്കി.

ബിഗ് ബോസ് സീസൺ ആറ് ആരംഭിക്കുന്നതിന്റെ ഭാഗമായി നേരത്തെ തന്നെ ലോഗോ പുറത്തിറക്കിയിരുന്നു. എന്നാാൽ എന്നാണ് സീസൺ 6 ലോഞ്ച് ചെയ്യുക എന്നതിനെക്കുറിച്ച് വ്യക്തമല്ല. കഴിഞ്ഞ 5 സീസണുകളും പ്രേക്ഷകർ വലിയ രീതിയിൽ ആഘോഷമാക്കിയിരുന്നു. മുൻ സീസണുകളിൽ സാബു മോൻ, മണിക്കുട്ടൻ, ദിൽഷ, അഖിൽ എന്നിവരായിരുന്നു വിജയികൾ.
തുടക്കത്തിൽ സീസൺ 5 ന് അത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. എന്നാൽ അവസാന ഘട്ടം ആകുമ്പഴേക്ക് വലിയ തരത്തിൽ സ്വീകാര്യത ലഭിക്കുകയും ചെയ്തു. മത്സരാർത്ഥികൾ തമ്മിൽ ഒരു മത്സരം ഇല്ലാ എന്നായിരുന്നു പ്രധാനമായും ഉയർന്ന വിമർശനം. ഗെയിമിൽ മാത്രം താല്പര്യം പ്രകടിപ്പിക്കുന്ന മത്സരാർത്ഥികൾ മറ്റ് സീസണുകളിലെ മത്സരാർത്ഥികളെ പോലെ കണ്ടന്റുകൾ ഉണ്ടാക്കുന്നില്ല എന്നതായിരുന്നു ആരോപണം.
അഖിൽ ഉള്ളത് കൊണ്ട് മാത്രമാണ് സീസൺ 5 കാണുന്നതെന്ന് ആരാധകർ പറഞ്ഞു തുടങ്ങി. എന്നാൽ പിന്നീട് എല്ലാ മത്സരാർത്ഥികളും സജീവമായി. ബി ബി 6 ന്റെ ഫൈനൽ ചടങ്ങിൽ തന്നെ സീസൺ 6 ന്റെ സൂചന മോഹൻലാൽ നൽകിയിരുന്നു.
ഹെലൻ ഓഫ് സ്പാർട്ട., ഗായത്രി സുരേഷ്, സീസൺ നാലിൽ ഏറ്റവും കൂടുതൽ ആരാധകരകുണ്ടായിരുന്ന റോബിന്റെ സുഹൃത്തായിരുന്ന ശാലു പേയാട്, നടി ബീന ആന്റണി , തൊപ്പി, അജിൻ വർഗീസ് റൈഡർ ഗേൾ അനീഷ , ശ്രീലക്ഷ്മി അറക്കൽ എന്നിവരുടെ പേരുകളാണ് മല്ലു ടോക്സ് എന്ന യുട്യൂബ് ചാനൽ പുറത്തുവിട്ട പ്രെഡിക്ഷൻ ലിസ്റ്റിൽ ഉണ്ടായിരുന്നത്.. ഇവരെ കൂടാതെ മല്ലു ടോക്സിലെ ബിഗ് ബോസ് അനലിസ്റ്റായ രേവതി തുടങ്ങിയ പേരുകളും പറഞ്ഞ് കേൾക്കുന്നു.












Click it and Unblock the Notifications