ജാസ്മിന്‍ പുലിയാണ്, അവള്‍ പറഞ്ഞിടത്ത് ബിഗ് ബോസിനെ എത്തിച്ചു; സിബിന് വീണത് അവിടെ
കഴിഞ്ഞ ആഴ്ചയിലെ മാനസികമായ തകർച്ചയില്‍ നിന്നും അതിശക്തമായ രീതിയില്‍ തിരിച്ച് വന്ന ഒരു ജാസ്മിനെയാണ് ഈ ആഴ്ച കണ്ടത്. ഇതിന്റെ പ്രതിഫലമെന്നാണം ഈ ആഴ്ച മോഹന്‍ലാല്‍ വന്നപ്പോഴും നല്ല രീതിയില്‍ സ്ക്രീന്‍ സ്പെയിസും ജാസ്മിന് ലഭിച്ചു. അതേസമയം ഗെയിം ചെയിഞ്ചർ ആകുമെന്ന കരുതിയ സിബിന്‍ ആകട്ടെ മാനസികമായി തളർന്ന് പോകുന്ന അവസ്ഥയിലേക്കും എത്തി.
ഹൈജീനിന്റെ പേരില്‍ വീണ്ടും വിമർശനം നേരിടേണ്ടി വന്നെങ്കിലും ചെരിപ്പിടാത്തത് താൻ മാത്രമല്ല, തന്നെ മാത്രം ടാർഗറ്റ് ചെയ്യരുത് എന്ന് മറുപടി പറയാനുള്ള ഗഡ്സ് അവിടെയും അവൾ കാണിച്ചുവെന്നാണ് ഒരു ജാസ്മിന്‍ ആരാധകന്‍ സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പില്‍ കുറിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഇന്നലത്തെ എപ്പിസോഡും നിറഞ്ഞു നിന്നതു ഒരാൾ. ജാസ്മിൻ. ചാർജിങ് ടാസ്ക്കിൽ ഏറ്റവും നന്നായി പറഞ്ഞതിൽ ഒരാൾ ജാസ്മിൻ തന്നെ ആയിരിന്നു. ആദ്യം പറയേണ്ടി വന്നത് കൊണ്ട് പ്രിപ്പെയർ ചെയ്യാൻ സമയം കിട്ടാഞ്ഞിട്ടും ഭംഗിയായി പറഞ്ഞു. കൂടിയുള്ളവർ ശരണ്യയുടെ ചാർജ് ഊറ്റി, സ്വയം ചാർജ് ചെയ്യുകയാണ് എന്ന് മുഖത്ത് നോക്കി തന്നെ പറഞ്ഞു.
പണ്ട് ശരണ്യ ഇന്‍വിസിബിള്‍ ആണ് എന്ന് പറഞ്ഞത് ഓർമ്മിപ്പിക്കുക കൂടി ചെയ്തു. അതിന്റെ പേരിൽ ആണ് ശരണ്യ കുറയെ നാൾ ജാസ്മിനുമായി തെറ്റി നടന്നത്. ജാസ്മിന്റെ കണക്ടിങ് ഡോട്സ് പലപ്പോഴും അതിശയമാണ്. പിന്നെ ജിന്റോ റോസ്റ്റിങ്ങിൽ , തെറ്റ് ചെയ്യുമ്പോൾ ഇപ്പോൾ കൂടെ നിൽക്കുന്നവർ കയ്യടിപ്പിച്ചു ജിന്റോയെ കോമാളി ആക്കുന്നത്, വായിൽ സിബ്ബിട്ടു ജിന്റോയെ നിറുത്തി എങ്ങനെ ജിന്റോ സിബിന്റെ കയ്യിലെ കളിപ്പാവ ആയി മാറി എന്നത് കൃത്യമായി പറഞ്ഞു. അതിൽ ന്യായം ഉണ്ട് എന്നാണ് ലാലേട്ടൻ പറഞ്ഞത് .
ആ പപ്പറ്റ് ട്രോഫി യുടെ ഏക ഉപജ്ഞാതാവ് ജാസ്മിൻ ആണ്. അവള് പറഞ്ഞിടത്തു ബിഗ് ബോസിനെ എത്തിച്ചു.
പിന്നെ വൃത്തിയുടെ കാര്യത്തിലും, ജയിൽ നിയമം ലംഘിച്ച കാര്യത്തിലും ജാസ്മിനെ റോസ്റ്റ് ചെയ്തു. അതിൽ ചെരിപ്പിടാത്തത് താൻ മാത്രമല്ല, തന്നെ മാത്രം ടാർഗറ്റ് ചെയ്യരുത് എന്ന് മറുപടി പറയാനുള്ള ഗഡ്സ് അവിടെയും അവൾ കാണിച്ചു.
ജയിലിൽ കിടന്നു ജാസ്മിൻ മോശമായി പെരുമാറി എന്ന് പറയുമ്പോൾ, എന്താണ് മോശം എന്ന് മാത്രം ആരും പറയുന്നില്ല. മോശം പറയുന്നത് കൊണ്ടാണ് പുറത്തുള്ളവർ ചിരിച്ചത് എന്ന ന്യായം കോമേഡി ആയി തോന്നി. എടാ പോടാ എന്നൊക്കെ വിളിച്ചു എന്ന് പറയുന്നു. ലൈവിൽ ഞാൻ അത് കേട്ടിട്ടില്ല. എടുത്തോണ്ട് പോടീ , വാടി എന്നി ജിന്റോ വിളിക്കുമ്പോൾ പക്ഷെ ഈ പ്രശ്നം ഇല്ല.
ജയിലിൽ കിടന്ന് പുറത്തുള്ളവരെ അറ്റാക്ക് ചെയ്യുന്നത് ഇത് ആദ്യമല്ല. പക്ഷെ ഒരു പെൺകുട്ടി അറ്റാക്ക് ചെയ്യുന്നത് ആദ്യമാണ്. അതാണ് പലരുടെയും പ്രശ്നം, അത് മാത്രം. ഇത്രെയൊക്കെ റോസ്റ്റിംഗ് നടന്നിട്ടും, അവൾ സംയമനം വിട്ടു ഒന്ന് പറഞ്ഞില്ല, ലാലേട്ടനോടുള്ള ബഹുമാനം വെച്ച് തന്നെ പറയേണ്ടത് പറഞ്ഞു. ഇതിലും ചെറിയ റോസ്റ്റിംഗ് കിട്ടിയ സെബിൻ സൈഡ് ആയപ്പോൾ അവൾ പുഞ്ചിരിച്ചു തന്നെ വ്യക്തിപരമായി ആക്ഷേപിക്കാൻ കൊടുത്ത ചെരുപ്പ് വാങ്ങിച്ചു.












Click it and Unblock the Notifications