Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് സീസൺ 6 ൽ തീപാറും; ഹൗസിനെ ഇളക്കി മറിക്കാൻ ബാലയെത്തും? ഹണി റോസും പ്രെഡിക്ഷൻ ലിസ്റ്റിൽ

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 നായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഫെബ്രുവരി പകുതിയോടെ ഷോ ആരംഭിക്കുമെന്നാണ് വിവരം. മത്സരാർത്ഥികളുടെ ഓഡിഷൻ പുരോഗമിക്കുകയാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും ഉണ്ട്. അതിനിടെ ഇപ്പോഴിതാ പ്രെഡിക്ഷൻ ലിസ്റ്റും പുറത്തുവന്നിരിക്കുകയാണ്. മല്ലു ടോക്സ് യുട്യൂബ് ചാനലാണ് ലിസ്റ്റ് പുറത്തുവിട്ടത്.

ബിഗ് ബോസ് മലയാളം സീസൺ 4 താരമായ റോബിൻ രാധാകൃഷ്ണനെതിരെ രംഗത്തെത്തിയ സിനിമയിൽ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാടാണ് ലിസ്റ്റിൽ ഉൾപ്പെട്ട ആദ്യ താരം. റോബിനെ കുറിച്ച് പല വെളിപ്പെടുത്തലുകളും നടത്തിയ ശാലുവിനെതിരെ റോബിനും ഭാവി വധുവായ ആരതി പൊടിയും കേസ് കൊടുക്കുന്ന സാഹചര്യമടക്കം ഉണ്ടായിരുന്നു.

Bigg Boss Malayalam Season 6, Prediction List

യുട്യൂബർ സായ് കൃഷ്ണയാണ് ലിസ്റ്റിൽ ഇടംപിടിച്ച മറ്റൊരാൾ. യുട്യൂബിൽ വലിയ സ്വീകാര്യതയുള്ള സായ് 'സീക്രട്ട് ഏജന്റ്' എന്ന പേരിലാണ് അറിയപ്പെടുന്നത്. നിരവധി വിഷയങ്ങളിൽ റിയാക്ഷൻ വീഡിയോ പങ്കുവെയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിലും സോഷ്യൽ മീഡിയയിലും വലിയ ഫോളോവേഴ്സ് ഉള്ള ബ്യൂട്ടി ബ്ലോഗർ ജാസ്മിൻ ജാഫറിന്റെ പേരും ലിസ്റ്റിൽ ഉണ്ട്.

കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ നെഗറ്റീവ് പബ്ലിസിറ്റി നേടിയ തൊപ്പിയാണ് പ്രെഡിക്ഷനിലുള്ള മറ്റൊരാൾ. ശ്രീലക്ഷ്മി അറക്കൽ, സ്റ്റാർ മാജിക്കിൽ ഉള്ള ജസീല പ്രവീൺ, മോഡൽ അശ്വതി നായർ ട്രാൻസ് കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് അമേയ പ്രസാദ്, ദയ ഗായത്രി,ഹെയ്ദി സാദി, നിവേദ് ആന്റണി , റിയ കൃഷ്ണ എന്നിവരുടെ പേരുകൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ആർട്ടിസ്റ്റ് മേഖലയിൽ നിന്ന് ബീന ആന്റണി ,രേഖ രതീഷ് എന്നിവരുടെ പേരുകൾ കേൾക്കുന്നുണ്ട്.

അവതാരക വീണ, അജിൻ വർഗീസ് എന്നിവരുടെ പേരുകളും സാധ്യത കൽപ്പിക്കുന്നുണ്ട്. നടി ദീപ തോമസിന്റെ പേര് ബിഗ് ബോസ് പ്രെഡിക്ഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ നടൻ ബാല, നടി ഹണി റോസ്, സോഷ്യൽ മീഡിയ താരം അമല ഷാജി എന്നിവരുടെ പേരുകളും പ്രെഡിക്ഷൻ ലിസ്റ്റിൽ പറയുന്നുണ്ട്. അതേസമയം ഹണി റോസും ബാലയുമൊന്നും എത്താനുള്ള സാധ്യത ഇല്ലെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. എന്നിരുന്നാലും കഴിഞ്ഞ തവണത്തെ പോലെ ഷോയ്ക്ക് വലിയ സ്വീകാര്യത ലഭിക്കണമെങ്കിൽ തീപാറിക്കാൻ കഴിവുള്ള മത്സരാർത്ഥികൾ തന്നെ കളത്തിലിറങ്ങണമെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+