Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിൻ ഡ്രസിങ് റൂമിൽ വെച്ച് ചെയ്തത് പറഞ്ഞപ്പോള്‍ മുറവിളി കൂട്ടിയവർ എവിടെ: സിബിനെതിരെ നുണയെന്ന്

ജാസ്മിന്‍ ജാഫറിനെതിരെ മോശമായ ആഗ്യം കാണിച്ച സിബിന് കനത്ത ശിക്ഷയാണ് കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിലേക്ക് വന്ന മോഹന്‍ലാല്‍ നല്‍കിയത്. പവർ ടീമില്‍ നിന്നും പുറത്താക്കിയ സിബിനെ അടുത്ത ആഴ്ചയിലേക്ക് ഡയറക്ട് നോമിനേഷനിലേക്ക് ഇടുകയും ചെയ്തു. സിബിന്‍ കാണിച്ച പ്രവർത്തിക്കെതിരെ വലിയ വിമർശനമാണ് പ്രേക്ഷകർ ഉയർത്തുന്നത്.

അതേസമയം തന്നെ സിബിനെതിരായ ചില മോശം പ്രചാരണങ്ങളും ഇതോടൊപ്പം നടക്കുന്നുണ്ട്. അത് ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ വന്ന ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

jas-sibin

സിബിൻ കാണിച്ച ആക്ഷന് പല അർത്ഥങ്ങളും നൽകുകയാണ് നാണം ഇല്ലാത്ത വിധം ജാസ്മിൻ ഫാൻസ്‌. സിബിൻ കാണിച്ച ആക്ഷൻ എന്താണ് എന്ന് ജാസ്മിൻ തന്നെ അന്നത്തെ എപ്പിസോഡിൽ കാണിക്കുന്നുണ്ട്. ഇന്നലെ വീകെൻഡ് എപ്പിസോഡിൽ ജാസ്മിന്റെയും ലാലേട്ടന്റെയും മുന്നിൽ വെച്ച് സിബിനും ഉണ്ടായ സംഭവം പറയുന്നുണ്ട്.

ആദ്യം സിബിനിനെ വേസ്റ്റ് എന്ന് വിളിച്ചപ്പോൾ സിബിൻ ദേഷ്യം കാരണം സോഫയിൽ ഇടിച്ചു. അത് കണ്ട് വീണ്ടും സിബിനിനെ ജാസ്മിൻ പ്രൊവോക്ക് ചെയ്തപ്പോൾ മിഡിൽ ഫിംഗർ ഉയർത്തി മുഖത്ത് വെച്ച് കാണിക്കുകയാണ് ചെയ്തത്. അത് പറഞ്ഞത് തെറ്റ് ആയിരുന്നെങ്കിൽ ലാലേട്ടന്റെ മുന്നിൽ വെച്ച് ജാസ്മിൻ തന്നെ അലറികൊണ്ട് നൊണ നൊണ എന്ന് വിളിച്ചു കൂവിയേനെ.

മിഡിൽ ഫിംഗർ കാണിച്ചത് ആണ് എന്നറിഞ്ഞിട്ടും നുണപറയാൻ യാതൊരു ഉളുപ്പും ഇല്ലാത്ത ജാസ്മിൻ ഫാൻസ്‌ സിബിൻ മാസ്റ്റർബേഷൻ ആക്ഷൻ കാണിച്ചേ എന്നും നുണപറഞ്ഞു പരത്തി നടക്കുകയാണ്. സംഭവം നടന്ന ദിവസത്തെ ലൈവും എപ്പിസോഡും കണ്ടവരാണ് ഞങ്ങളും. അതിൽ ഒന്നും കാണിക്കാത്ത ഭാഗം നിങ്ങൾ മാത്രം സ്പെഷ്യൽ ആയി എവിടെ നിന്ന് കണ്ടു...?

കാണാത്ത കാര്യങ്ങൾ നിങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ചു ഉണ്ടാക്കുന്നുണ്ടെങ്കിൽ ഡ്രസിങ് റൂമിൽ നിന്ന് ഇറങ്ങി പോകാൻ ബിഗ്ഗ് ബോസ്സ് പറഞ്ഞത് എന്തിനാണ് എന്ന നിലയിൽ കാണാത്ത കാര്യങ്ങൾ പറഞ്ഞുണ്ടാക്കാൻ ബാക്കി ആളുകൾക്കും തോന്നും എന്ന് ഓർത്തു വെക്കുന്നത് നല്ലതാണ്. ജാസ്മിൻ ഗബ്രി ഡ്രസിങ് റൂം വിഷയത്തിൽ വൾഗർ ആയി വന്ന എല്ലാ അഭിപ്രായങ്ങളെയും എതിർത്ത ആളുകളാണ് മലയാളികൾ മുഴുവനും. പക്ഷെ നിങ്ങൾക്ക് തോന്നുന്നത് എന്തും പറയാം എന്നുള്ള നില ഒന്നും വേണ്ട.

ജാസ്മിൻ ഡ്രസിങ് റൂമിൽ വെച്ച് ചെയ്തതിനെ പറ്റി ആളുകൾ മോശം കമന്റ് ഇട്ടപ്പോൾ സദാചാരക്കാർ എന്ന് മുറവിളി മുഴക്കിയ ജാസ്മിൻ ഫാൻസിന് ബിഗ്ഗ് ബൊസ്സില് സിബിൻ ചെയ്യാത്ത സംഭവം ചെയ്‌തെന്ന് പറഞ്ഞു നടക്കുമ്പോൾ ഒരു കാര്യം ഓർക്കണം. നിങ്ങൾ അന്ന് പറഞ്ഞ അതെ ലെവൽ സദാചാരഅമ്മാവനും സദാചാരഅമ്മായിയും ആയി നിങ്ങളും മാറുന്നുണ്ട് എന്ന്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+