Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന് മാത്രം എന്തിനാണ് ഇളവ്? എല്ലാവരും എന്ത് കണ്ടിട്ടാണ് ലാലേട്ടന്‍ തകർത്തെന്ന് പറയുന്നത്?

അവതാരകനായ മോഹന്‍ലാല്‍ മത്സരാർത്ഥികളെ നിർത്തിപ്പൊരിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം ബിഗ് ബോസ് വീടിനുള്ളില്‍ കണ്ടത്. ഗ്യാസ് ഓഫ് ചെയ്യാത്തതിന് ജാസ്മിന്‍, മോശം വാക്കുകള്‍ ഉപയോഗിച്ചതിന് ഗബ്രി, ജിന്റോ തുടങ്ങിയ മത്സരാർത്ഥികള്‍ക്കെല്ലാം മോഹന്‍ലാലിന്റെ അടുത്ത് നിന്നും വയറ് നിറച്ച് തന്നെ കേള്‍കേണ്ടി വന്നു.

മോഹന്‍ലാലിന്റെ ഭാഗത്ത് നിന്നുമുള്ള മികച്ച പ്രകടനമാണ് ഇന്നലെ ബിഗ് ബോസ് വീടിനുള്ളില്‍ കണ്ടെതെന്നാണ് ഭൂരിപക്ഷം പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. ലാലേട്ടന്‍ ഇങ്ങനെ തന്നെ മുന്നോട്ട് പോകണമെന്നും പ്രേക്ഷകർ ആവശ്യപ്പെടുന്നു. അതേസമയം തന്നെ മോഹന്‍ലാലിനെ വിമർശിച്ചും ഏതാനും പ്രേക്ഷകർ രംഗത്ത് വന്നിട്ടുണ്ട്. അല്ല എല്ലാവരും എന്ത് കണ്ടിട്ടാ ഈ ലാലേട്ടൻ തകർത്തേ എന്നും പറഞ്ഞു പോസ്റ്റ് ഇടുന്നതെന്നാണ് അവർ ചോദിക്കുന്നത്. അത്തരത്തിലുള്ള ഒരു കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

biggboss

അല്ല എല്ലാവരും എന്ത് കണ്ടിട്ടാ ഈ ലാലേട്ടൻ തകർത്തേ എന്നും പറഞ്ഞു പോസ്റ്റ് ഇടുന്നത് ? ഒന്നാമത് ഇത് ലാലേട്ടൻ സ്വന്തമായി പറയുന്നതല്ല. ബിഗ് ബോസ് ഷോ ഡയറക്ടർ കൊടുക്കുന്ന സ്ക്രിപ്റ്റ് നു അനുസരിച്ചു വന്നു അഭിനയിക്കുന്നു അത്രേ ഉള്ളു. എന്നാൽ പോലും എല്ലാ കാര്യങ്ങളും ലാലേട്ടൻ ചോദിച്ചോ? എല്ലാവരോടും ഒരുപോലെ ആണോ ചോദിച്ചത്?

1. ഗ്യാസ് തുറന്നിട്ട ജാസ്മിന് എന്ത് പണിഷ്മെന്റ് ആണ് കിട്ടിയത്? ലക്ഷുറി പോയിന്റ് പോയാൽ അവൾക്ക് എന്താ? നേരത്തെ മൈക്ക് ഇടാതെ നടക്കുന്നതിനു ഒരു വാണിങ് കിട്ടിയ ആൾ ആണ് ജാസ്മിൻ. വീണ്ടും ശ്രദ്ധക്കുറവ് മൂലം ചെയ്ത ഒരു തെറ്റിന് കാപ്റ്റന്സി എടുത്തു കളയുകയാണ് വേണ്ടിയിരുന്നത്. അല്ലാതെ ലക്ഷുറി പോയിന്റ് പോയി എന്നും പറഞ്ഞു ജാസ്മിൻ അവിടെ വിഷമിച്ചു ഇരിക്കാൻ ഒന്നും പോകുന്നില്ല.

2. അവിടെ ഉള്ള സഹ മത്സരാത്ഥികളെ പ്രാകുന്ന ജാന്മണിയെ കുറിച്ച് ഒരു അക്ഷരം മിണ്ടിയോ? തെറി പറയുന്ന പോലെ അല്ലെ ഈ ശാപ വാക്കുകളും. അതിനെ കുറിച്ച് ഒരക്ഷരം മിണ്ടാതിരുന്നാൽ എന്താ?

3. ഗബ്രിയേയും ജിന്റോയേയും പോലെ മോശം വാക്കുകൾ ഉപയോഗിച്ച ആൾ ആണ് ജാസ്മിൻ. എവിക്ഷൻ നാടകത്തിൽ എന്തെ ജാസ്മിനെ ഉൾപ്പെടുത്താതിരുന്നത് ? ജാസ്മിന് ഒരു വാണിങ് പോലും കൊടുക്കുന്നത് കണ്ടില്ലല്ലോ. ജാസ്മിന് മാത്രം എന്താണ് ഇളവ്.

4. ജിന്റോയോടുള്ള പേഴ്സണൽ ദേഷ്യത്തിന്റെ പേരിൽ ലിവിങ് റൂമിൽ മുട്ടത്തോട് പോലെ ഉള്ള വേസ്റ്റ് വലിച്ചെറിഞ്ഞ ആൾ ആണ് റെസ്‌മിൻ. അതുപോലെ തെറി പറഞ്ഞ ആളും റെസ്‌മിനോട് ഒരക്ഷരം മിണ്ടാതിരുന്നത് എന്തെ?

ചുരുക്കം പറഞ്ഞാൽ ഒരേ കുറ്റം ചെയ്യുന്ന സ്ത്രീക്കും പുരുഷനും ഒരേ അളവുകോൽ ഉപയോഗിച്ച് അല്ല അവിടെ ശിക്ഷ എന്നത് വ്യക്തം ബിഗ് ബോസ് ഡയറക്ടറുടെ സ്ത്രീ ശാക്തീകരണം ആവും. നടക്കട്ടെ. പ്രേക്ഷകർ ഇതെല്ലം കാണുന്നുണ്ട് എന്നോർത്താൽ മതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+