ആര്യക്ക് പകരം രഞ്ജിനിയെ കൊണ്ടുവന്നത് ബിഗ് ബോസിന്റെ പ്രതികാരം? ദിയ സനക്ക് തോന്നിയത് ഇങ്ങനെ
ബിഗ് ബോസിന് അകത്തും പുറത്തും ഒരുപോലെ വിവാദങ്ങള്‍ നിറച്ചുകൊണ്ടാണ് സീസണ് 6 കടന്നുപോകുന്നത്. അസി റോക്കിയുടെ ഫിസിക്കല്‍ അസാള്‍ട്ട്, ജാസ്മിന്-ഗബ്രി കോംമ്പോ, സിബിന്റെ പുറത്താകല്‍, ചില മുന്‍ താരങ്ങളുടെ ആരോപണങ്ങള്‍ അങ്ങനെ ഏറെ ചർച്ചാ വിഷയമായ നിരവധി ആരോപണങ്ങള്‍ ഇത്തവണത്തെ ബിഗ് ബോസിനെ ചുറ്റിപ്പറ്റിയുണ്ടായി.
ഇതില്‍ തന്നെ ഏറെ ചർച്ചാ വിഷയമായത് സിബിന്റെ പുറത്താകലായിരുന്നു. ഒരു വീക്കെന്‍ഡ് എപ്പിസോഡില്‍ മോഹന്‍ലാല്‍ വഴക്ക് പറഞ്ഞതിനെ തുടർന്ന് മാനസികമായി വിഷമത്തിലായ സിബിന് പിന്നീട് ഷോയില്‍ നിന്നും പുറത്താകുന്നതാണ് പിന്നീട് കണ്ടത്. അത്രയേറെ പ്രതീക്ഷ വെച്ച് പുലർത്തിയിരുന്ന ഒരു താരത്തിന്റെ പുറത്താകല്‍ പ്രേക്ഷകർക്കിടയിലും വലിയ അമ്പരപ്പ് സൃഷ്ടിച്ചു. താന്‍ സ്വയം പുറത്ത് പോയതല്ല, തന്നെ പുറത്തേക്ക് അയച്ചതാണെന്ന സിബിന്റെ വെളിപ്പെടുത്തലാണ് ഈ വിഷയത്തിലെ വിവാദങ്ങള്‍ക്ക് ശക്തി പകർന്നത്.

ഈ വിഷയത്തില്‍ സിബിന് പിന്തുണയുമായി മുന്‍ ബോഗ് താരവും നടിയുമായ ആര്യ ബഡായിയും രംഗത്ത് എത്തിയിരുന്നു. സിബിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ആര്യ. ഇതോടെ ഈ വിഷയത്തിലെ ചർച്ച ഒന്നുകൂടി കൊഴുത്തു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വേണ്ടി വന്നാല്‍ പുറത്ത് വിടുമെന്നും സിബിന് വ്യക്തമാക്കിയിട്ടുണ്ട്.
ഈ വിവാദത്തിന്റെ അലയൊലികള്‍ മാറുന്നതിന് മുമ്പാണ് മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷം ബിഗ് ബോസ് വീട്ടില്‍ നടക്കുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി രഞ്ജിനി ഹരിദാസായിരുന്നു പിറന്നാല്‍ എപ്പിസോഡില്‍ അവതാരകയായി ബിഗ് ബോസ് വേദിയിലേക്ക് എത്തിയത്. മുന്‍ സീസണുകളില്‍ ആര്യ ബഡായി ആയിരുന്നു അവതാരക. നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇത് അന്ന് തന്നെ ചർച്ചാ വിഷയമാകുകയും ചെയ്തിരുന്നു.
ബിഗ് ബോസിന് എതിരായ വിവാദങ്ങളുടെ ഭാഗമായതിനാല്‍ ആര്യയെ ഒഴിവാക്കി രഞ്ജിനിയെ കൊണ്ടു വന്നുവെന്നായിരുന്നു ഒരു വിഭാഗം പ്രേക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ ഇത് വെറും ഊഹാപോഹങ്ങള്‍ മാത്രമാണ് എന്നതാണ് സത്യം. അതേസമയം ഇത് സംബന്ധിച്ച ചോദ്യം കഴിഞ്ഞ ദിവസം ദിയ സനയും ഒരു അഭിമുഖത്തിനിടെ നേരിടേണ്ടി വന്നു.
മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷിച്ചപ്പോള്‍ രഞ്ജിനി ഹരിദാസിനെ വേദിയില്‍ എത്തിച്ചത് ബിഗ് ബോസ് ടീമിന്റെ ഒരു മധുര പ്രതികാരമാണെന്ന് തോന്നുന്നുണ്ടോയെന്ന ചോദ്യമായിരുന്നു ദിയ സനയോട് മൈല്‍സ്റ്റോണ്‍ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന്റെ അവതാരകന് ചോദിച്ചത്. അതെ അതൊരു മധുര പ്രതികാരമാണെന്ന് തോന്നുന്നുണ്ട് എന്നതായിരുന്നു ദിയ സന നല്കിയ ഉത്തരം. എന്നാല്‍ ഒരിടത്ത് പോലും ആര്യയുടെ പേര് ദിയ സൂചിപ്പിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
'എനിക്ക് അങ്ങനെ തോന്നുന്നുണ്ട്, ഇതുവരെ ആ എപ്പിസോഡ് ചെയ്തുകൊണ്ടിരുന്ന ഹോസ്റ്റ് വേറെയായിരുന്നു. പെട്ടെന്ന് ചേച്ചി വന്നു. എന്നെ സംബന്ധിച്ചിടത്തോളം രഞ്ജിനി ഹരിദാസിനെപ്പോലെ ഹോസ്റ്റ് ചെയ്യാന്‍ വേറെ ആളില്ല. ആ നിലയ്ക്ക് ചേച്ചി ഔട്ട്സ്റ്റാറ്റിങ്ങാണ്. ചേച്ചിയുടെ തട്ട് വേറെ ലെവലാണ്' ദിയ സന പറയുന്നു.
അവിടുത്തെ വിവാദങ്ങളെല്ലാം നോക്കുമ്പോള്‍ രഞ്ജിനി ഹരിദാസിനെ കൊണ്ടുവന്നത് ഒരു മധുരപ്രതികാരമായി എനിക്ക് തോന്നി. എനിക്ക് ഫീല്‍ ചെയ്ത കാര്യമാണ്. പൊതുവേ നമ്മള് കണ്ടുവന്നത് വേറെയാണ്. എനിക്ക് കണ്ടപ്പോള്‍ തോന്നിയ കാര്യമാണ്. അവർക്ക് അത് ബാധിച്ചോ എന്നുള്ളത് എനിക്ക് അറിയില്ല. എന്നോട് ചോദിച്ചതുകൊണ്ട് എനിക്ക് തോന്നിയ കാര്യം ഞാന്‍ പറയുന്നു. മുമ്പൊക്കെ വേറെ അവതാരകയായിരുന്നുവെന്നും ദിയ സന കൂട്ടിച്ചേർക്കുന്നു.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications