ബിഗ് ബോസ് മലയാളം സീസൺ 6 ലെ നിർണായക ദിനം; നെഞ്ചിടിപ്പ് കൂടും, 10 ൽ ആരൊക്കെ?
ബിഗ് ബോസ് മലയാളം സീസൺ 6 അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്. ആരാണ് ആ കപ്പ് സ്വന്തമാക്കുക എന്നറിയാൻ ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം മതി. ഇനിയുള്ളതൊക്കെ വളരെ ശക്തരായ മത്സരാർത്ഥികളാണ്. ഈ വീക്കെന്റിൽ പുറത്തുപോയ രണ്ട് പേരും ഫൈനൽ 5 ൽ ഉണ്ടാവുമെന്ന് കരുതിയ മത്സരാർത്ഥികളായിരുന്നു. അപ്സരയും അൻസിബയും ആണ് പുറത്തായത്. ഇന്ന് ബിഗ് ബോസ് മലയാളം 6 ലെ മത്സരാർത്ഥികൾക്ക് വളരെ പ്രധാനപ്പെട്ട ദിവസമാണ്.
ഇന്നാണ് ഈ ആഴ്ചയിലെ നോമിനേഷൻ നടക്കുക. ബിഗ് ബോസ് മലയാളം സീസൺ 6 ലെ അവസാന നോമിനേഷനാണ് ഇന്ന് നടക്കുക. മോഹൻലാൽ എത്തുന്ന വീക്കെന്റ് പിന്നാലെ തിങ്കളാഴ്ചയാണ് പുതിയ നോമിനേഷൻ നടക്കുന്നത്. ബിഗ് ബോസ് വീട്ടിൽ തുടരാൻ യോഗ്യയില്ലെന്ന് തോന്നുന്ന മത്സരാർത്ഥികളുടെ പേരാണ് പറയേണ്ടത്. ഓരോ മത്സരാർത്ഥികളും പറയുന്ന പേരുകളാണ് നോമിനേഷനിൽ വരിക. പ്രേക്ഷകർ നൽകുന്ന വോട്ട് പ്രകാരമാണ് നോമിനേഷനിൽ ഉള്ളവർ സേവ് ആവുക.

12ാം വാരത്തിലെ നോമിനേഷൻ ആണ് ഒരു സീസണിലെ അവസാന നോമിനേഷൻ. പതിമൂന്നാം വാരത്തിൽ നോമിനേഷൻ ഉണ്ടാവാറില്ല. പകരം ബാക്കിയുള്ള എല്ലാ മത്സരാർത്ഥികളും നേരിട്ട് നോമിനേഷനിലേക്ക് എത്തും. പതിനാല് ആഴ്ചകളാണ് ഒരു ബിഗ് ബോസ് സീസണിൽ ഉണ്ടാവുക. പത്ത് മത്സരാർത്ഥികളാണ് ഇപ്പോൾ ബിഗ് ബോസ് വീട്ടിലുള്ളത്. ഈ മത്സരാർത്ഥികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസമാണ്.
അതേ സമയം അപ്സരയും അൻസിബയും പുറത്തായതിൽ പ്രേക്ഷകർക്ക് വലിയ വിഷമമുണ്ട്. രണ്ട് പേരും ഫൈനലിൽ എത്തുമെന്നാണ് കരുതിയിരുന്നത്. ബിഗ് ബോസ് വീട്ടിൽ നിൽക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ലെന്നും 365 ദിവസവും വേണമെങ്കിലും നമുക്ക് അഭിനയിക്കാം, പക്ഷേ ഏതെങ്കിലും നിമിഷത്തിൽ അവരുടെ യഥാർത്ഥ മുഖം പുറത്ത് വരുമെന്നും അൻസിബ പറഞ്ഞിരുന്നു. വീണ്ടും കാണാമെന്ന് പറഞ്ഞാണ് മോഹൻലാൽ അൻസിബയെ യാത്രയാക്കിയത്.
ബിഗ് ബോസിൽ ഇപ്പോൾ ടിക്കറ്റ് ടു ഫിനാലെ ആരംഭിച്ചിരിക്കുകയാണ്. നിലവിൽ ജാസ്മിനും ഋഷിക്കും ഓരോ പോയിന്റ് വീതം ഉണ്ട്. ടിക്കറ്റ് ടു ഫിനാലെ ടാസ്ക്കുകൾ വിജയിക്കുക എന്ന് പ്രധാനപ്പെട്ട കാര്യമാണ്. ഒരാഴ്ചയിലെ എവിക്ഷനിൽ നിന്ന് മുക്തി നേടി ഫിനാലെ വീക്കിലേക്ക് നേരിട്ടെത്താൻ സഹായിക്കുന്നതാണ് ടിക്കറ്റ് ടു ഫിനാലെ.
ഋഷിക്കും ജാസ്മിനും ബോണസ് പോയന്റ് ലഭിച്ചു കഴിഞ്ഞു. എന്തായാലും വരുന്ന ദിവസങ്ങളിൽ വാശിയേറിയ പോരാട്ടമായിരിക്കും നടക്കുക. ഞായറാഴ്ച മുതൽ തുടങ്ങിയ ടിക്കറ്റ് ടു ഫിനാലെ അടുത്ത ആഴ്ച വരെ നീണ്ടുനിൽക്കും. ഓരോ ദിവസവും വരുന്ന ഗെയിമുകളിൽ വിജയിച്ച് ഏറ്റവും കൂടുതൽ പോയിന്റ് കിട്ടുന്ന ഒരു വ്യക്തി നേരിട്ട് ടോപ്പ് 5 ൽ എത്തും.












Click it and Unblock the Notifications