'രതീഷ് ഇതൊക്കെ കാട്ടിക്കൂട്ടുന്നത് എന്തിനാണ്? ബിഗ് ബോസ് ആ ട്വിസ്റ്റ് പൊട്ടിക്കൂ..ഇല്ലെങ്കിൽ..'
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ തുടക്കത്തിൽ വലിയ തരംഗം തീർത്ത മത്സരാർത്ഥിയായിരുന്നു രതീഷ്. എന്നാൽ രണ്ടാമത്തെ ആഴ്ച തന്നെ താരം അപ്രതീക്ഷിതമായി പുറത്തായി. ഒരു സീസണിൽ മുഴുവന്‍ അവതരിപ്പിക്കേണ്ട ഗെയിം സ്ട്രാറ്റജികൾ ഒരുമിച്ച് പുറത്തെടുത്ത് പ്രേക്ഷകരുടെ വെറുപ്പ് സമ്പാദിച്ചത് കൊണ്ടായിരുന്നു താരം പുറത്തായതെന്നാണ് അന്ന് രതീഷിനന്റെ പുറത്താകലിൽ പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പട്ടത്. എന്നാൽ അതേ രതീഷിനെ വീണ്ടും തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ് ഇപ്പോൾ ബിഗ് ബോസ്.
വൈൽഡ് കാർഡ് എൻട്രികളായി എത്തിയ പൂജയും സിബിനും പുറത്തായതിന് തൊട്ട് പിന്നാലെയായിരുന്നു രതീഷിന്റെ റീ എൻട്രി. മത്സരാർത്ഥികളെ പോലും ഞെട്ടിച്ച് കൊണ്ടായിരുന്നു ബിഗ് ബോസിന്റെ ഈ നീക്കം. രതീഷ് കുറച്ച് നാൾ ബിഗ് ബോസ് ഹൗസിൽ ഉണ്ടാകുമെന്നായിരുന്നു അവതരാകനായ മോഹൻലാൽ അറിയിച്ചത്. എന്നാൽ രതീഷ് മത്സരാർത്ഥിയായിട്ടാണോ അതോ ഗസ്റ്റ് ആയിട്ടാണോ ഹൗസിൽ കയറിയതെന്ന് ബിഗ് ബോസ് വ്യക്തമാക്കിയിട്ടില്ല.

അതിനിടെ മറ്റ് ചില മത്സരാർത്ഥികളെക്കാൾ മികച്ച കണ്ടന്റുകൾ രണ്ടാം വരവിൽ രതീഷ് നൽകുന്നുണ്ടെന്ന് പറുകയാണ് ആരാധകർ. ഇതേ അഭിപ്രായങ്ങളും ആശങ്കകളും ചില മത്സരാർത്ഥികൾക്കുമുണ്ട്. എന്തായാലും ഇക്കാര്യത്തിൽ ബിഗ് ബോസ് ഉടൻ നിലപാട് വ്യക്തമാക്കണമെന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. അത്തരമൊരു തീരുമാനം പെട്ടെന്ന് എടുക്കേണ്ടതിന്റെ ആവശ്യകതയും ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ പങ്കിട്ട കുറിപ്പിൽ ആരാധകൻ വ്യക്തമാക്കുന്നുണ്ട്. കുറിപ്പിന്റെ പൂർണരൂപം വായിക്കാം
' രതീഷ് (അർജുനോടും ശ്രീതുവിനോടും): മക്കളെ, നിങ്ങളുടെ കല്യാണത്തിന് എനിക്ക് ഉപ്പ് വിളമ്പണം, ഒരുമിച്ചുള്ള കല്ല്യാണം അല്ല വേറെ വേറെ ഉള്ള കല്യാണത്തിന്.
ജാസ്മിനും ബാക്കി ഉള്ളവരും : ഇങ്ങേരു കുറച്ചൊക്കെ ആക്ട് ചെയ്തു നോക്കുന്നതാ, പഴയ ചൊറി സ്വഭാവത്തിനു ഒരു മാറ്റവും വന്നിട്ടില്ല.
രതീഷ് : അതിന് ഞാൻ ഇപ്പോൾ മത്സരാർത്ഥി ആണോ? ആണെന്ന് ബിഗ് ബോസ്സ് പറഞ്ഞോ, ഇല്ലലോ, പിന്നെ നിങ്ങൾ എന്തിനാ ഇത്ര പേടിക്കുന്നെ.
മറ്റുള്ളവർ : അപ്പോൾ ബിഗ് ബോസ്സിനെ കൊണ്ട് അത് അന്നൗൻസ് ചെയ്യിപ്പിക്കാൻ ആണൊ നിങ്ങൾ ഇതൊക്കെ ഇവിടെ കാട്ടികൂട്ടുന്നേ..
എന്റെ പൊന്നു ബിഗ് ബോസ് ടീമേ, ഒന്നുകിൽ ആ സർപ്രൈസ് പൊട്ടിച്ചിട്ട്, രതീഷ് മത്സരിക്കാൻ വന്നതാണെന്ന് പറയുക, അല്ലെങ്കിൽ അയാളെ എവിക്ട് ആക്കുക.. അങ്ങേര് അവിടെ കിടന്ന് നല്ലപോലെ സ്കോർ ചെയ്ത് കണ്ടന്റ് ഉണ്ടാക്കുന്നു. ബാക്കി ഉള്ളവരെ അത് നെഗറ്റീവ് ആയി ബാധിക്കുന്നു. രതീഷ് ഗെയിമർ അല്ലെങ്കിൽ, അയാൾ ഈ കാണിക്കുന്നതൊക്കെ ബാക്കി ഉള്ളവർക്ക് നെഗറ്റീവ് ആവുകയും, അവരുടെ സ്പേസ് പോവുകയും ചെയ്യും. കളിക്കാൻ ഇല്ലാത്ത ഒരാൾ വന്നിട്ട് ബാക്കിയുള്ളവരെ അടിച്ചു താഴ്ത്തുന്നത്, അവരോട് കാണിക്കുന്ന നീതികേട് ആണ്.
ഇതിപ്പോൾ കഴിഞ്ഞ വർഷം ഫിനാലെ വീക്കിൽ, വന്നിട്ട് ഹനാനും ഗോപികയും ആഞ്ചിയും കൂടെ സ്ക്രീൻ സ്പേസ് ഉണ്ടാക്കി വെറുപ്പിച്ചതിന്റെ അങ്ങേ അറ്റമാണ്. അന്ന് ഇവർ മൂന്നും കൂടി കാണിച്ച കോപ്രായം കണ്ടാൽ, ഇവർ ടോപ് 3 ആയി കപ്പിന് വേണ്ടി കളിക്കുന്ന ഫീൽ ആയിരുന്നു. രതീഷ് നല്ല ഗെയിമർ ആണ്. അയാൾ ഗെയിം കളിക്കാൻ വന്നതാണേൽ കളിക്കട്ടെ. അല്ലെങ്കിൽ പുറത്താക്കുക', പോസ്റ്റിൽ പറഞ്ഞു.












Click it and Unblock the Notifications