ഏറ്റവും കൂടുതല്‍ പിന്തുണ ജിന്റോയ്ക്ക്: ജാസ്മിനെക്കുറിച്ച് പറഞ്ഞതും വെളിപ്പെടുത്തി സിബിന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലേക്ക് വൈല്‍ഡ് കാർഡ് എന്‍ട്രിയായി കടന്ന് വന്നത് മുതല്‍ തന്നെ ഡിജെ സിബിന്‍ ലക്ഷ്യമിട്ടത് ജാസ്മിനെയായിരുന്നു. തുടർന്നുള്ള ദിവസങ്ങളില്‍ ഈ സ്ട്രാറ്റജിയില്‍ നിന്ന് നിരവധി കണ്ടന്റുകളും പുറത്ത് വന്നു. ഒടുവില്‍ ജാസ്മിനുമായുള്ള ഒരു വിഷയവും തുടർന്ന് മോഹന്‍ലാല്‍ സിബിനെ ശകാരിച്ചത് അടക്കമുള്ള കാര്യങ്ങളും സിബിനെ ബിഗ് ബോസിന് പുറത്തേക്ക് എത്തിക്കുകയും ചെയ്തു. ബിഗ് ബോസ് തന്നെ പറഞ്ഞുവിട്ടുവെന്നാണ് ഇക്കാര്യത്തില്‍ സിബിന്‍ പറയുന്നത്.
പുറത്ത് വന്നതിന് ശേഷവും ജാസ്മിന്റെ കാര്യത്തിലുള്ള തന്റെ നിലപാട് മാറ്റാന്‍ തയ്യാറാകാത്ത ഒരു വ്യക്തിയാണ് സിബിന്‍. അഭിമുഖങ്ങളിലും മറ്റും അദ്ദേഹം അത് വ്യക്തമായി തന്നെ തുറന്ന് പറയാറുണ്ട്. ഇപ്പോഴിതാ ഒരിക്കല്‍ കൂടി ഈ വിഷയത്തിലെ തന്റെ ഭാഗം വ്യക്തമാക്കുകയാണ് സിബിന്‍. '33 വയസ്സുള്ള നീ 23 വയസുള്ള പെണ്‍കുട്ടിയെ ബുള്ളി ചെയ്തു എന്നൊക്കെ ചിലർ എന്റെ അടുത്തും പറയുന്നുണ്ടായിരുന്നു. എന്നാല്‍ പിന്നെ ഈ ഷോയില്‍ വരാതിരുന്നാല്‍ പോരെ. 30 വയസ്സിന് മുകളിലുള്ളവർ വരാതിരിക്കട്ടെ. ഈ ഷോയില്‍ പ്രായം ഒരു പ്രശ്നം അല്ല.' ലൈഫ് നെറ്റ് ടിവിയെന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സിബിന്‍ പറയുന്നു.

പൊതുസമൂഹത്തിന് മുന്നില്‍ കാണിക്കേണ്ട ഉത്തരവാദിത്തം നമ്മള്‍ എടുത്തിരിക്കണം. അതിന് പ്രായം ഒരു വിഷയം അല്ല. 23 വയസ്സില്‍ വീടിന്റെ കടം തീർത്ത ഒരു പെണ്‍കുട്ടിയാണ് അവള്‍. അതുകൊണ്ട് തന്നെ ആ പ്രായം ഒരു വിഷയം അല്ല. പിന്നെ പൂജയുടെ കാര്യം നോക്കൂ. അവളും 23 വയസ്സാണ്. എന്നാല്‍ വളരെ പക്വതയോട് കൂടിയാണ് അവള്‍ സംസാരിക്കുന്നത്.
പുജ, ഞാന്‍, സിജോ, ഗബ്രി, ജാസ്മിന്‍ എന്നിവരാണ് പുറത്ത് പോയവർ അടക്കമുള്ള എന്റെ ഫൈനല്‍ ഫൈവ്. പിന്നെ ജിന്റോയ്ക്കും സാധ്യതയുണ്ട്. നിലവില്‍ ബിഗ് ബോസില്‍ ഏറ്റവും അധികം സപ്പോർട്ടുള്ളത് ജിന്റോയ്ക്കാണ്. നമ്മുടെ വീടിന്റെ അടുത്തുള്ള ഒരു ചേട്ടനെപ്പോലെ തോന്നും. ഞാന്‍ ആദ്യം തല്ല് കൂടിയത് ജിന്റോ ചേട്ടനുമായിട്ടാണെങ്കിലും പിന്നീട് പെട്ടെന്ന് കണക്ടായി. അദ്ദേഹം ഒരു നൈസ് പേഴ്സാണാണെന്നും സിബിന്‍ പറയുന്നു.
അഭിഷേക് മെന്റലി സ്ട്രോങ് ആയ ഒരു പയ്യനാണ്. അവനയൊന്നും ആർക്കും അങ്ങനെ തളർത്താന്‍ സാധിക്കില്ല. സാബു അണ്ണനും മോഹന്‍ലാലുമൊക്കെ എന്തൊക്കെ പറഞ്ഞു. പക്ഷെ അവന്‍ തളരില്ല. എനിക്ക് അതാണ് ഇല്ലാതെ പോയത്. അഭിക്കൊക്കെ നഷ്ടപ്പെടാന്‍ ഒന്നും ഇല്ലാത്ത ചിന്തയായിരുന്നു. എന്റെ ചിന്ത നേരെ മറിച്ചുമായിരുന്നു.
നമ്മ്യുടെ ക്യാരക്ടറിനെ മോശമാക്കുന്നു. അതായത് ഒരാളെ വിന്നറക്കാന്‍ എതിർ പക്ഷത്തുള്ളവരെ മോശമാക്കുന്നു. വിന്നറാക്കാന്‍ ഉദ്ദേശിക്കുന്ന ആളെ വെള്ളപൂശാന്‍ കഴിയാതെ വരുമ്പോള്‍ സിമ്പതി കിട്ടാനുള്ള മാർഗ്ഗം നോക്കുകയാണ്. അപ്പോള്‍ എതിർപക്ഷത്തുള്ളവരെ ലക്ഷ്യം വെക്കും. ഇതാണ് അവിടെ വർക്ക് ചെയ്യാന്‍ നോക്കി. അത് എനിക്ക് മനസ്സിലായി. ഒരാളെ ചെയിപ്പിക്കാന്‍, നിങ്ങള്‍ എന്റെ ക്യാരക്ടറിനെ കില്‍ ചെയ്യേണ്ടത്. അതായത് എഡിറ്റ് ടേബിളില്‍ ഇരുന്ന് എനിക്ക് പണിയേണ്ട. ഞാന്‍ എന്താണോ ചെയ്യുന്നത് അത് പുറത്ത് വിട്ടോ. അല്ലാതെ ഞാന്‍ ചെയ്യാത്ത കാര്യങ്ങള്‍ എന്നില്‍ അടിച്ചേല്‍പ്പിക്കുന്ന രീതി ശരിയല്ല എന്ന് പറഞ്ഞു.
ജാസ്മിനെ പ്രേമിക്കണോ, സൌകര്യമില്ലെന്ന് പറഞ്ഞു. ജാസ്മിനെ പ്രേമിച്ച് ഗബ്രിയുമായി പൊട്ടിക്കണം എന്നത് എനിക്ക് കിട്ടിയ നിർദേശമായിരുന്നു. ബ്രീഫിങ്ങില്‍ അങ്ങനെ പറഞ്ഞപ്പോള്‍ പറ്റില്ലെന്ന് പറഞ്ഞു. ഇതാണ് എന്റെ ഗെയിം. അത് വെളിയില്‍ വിടാന്‍ പറ്റുമെങ്കില്‍ ഞാന്‍ കളിക്കും. എന്റെ കുറച്ച് ഫൂട്ടേജ് അവർ എടുത്ത് വെച്ചിട്ടുണ്ടെന്ന് പറഞ്ഞു. അതൊക്കെ എയർ ചെയ്യട്ടെ നല്ലതല്ലേയെന്നും സിബിന്‍ പറയുന്നു.












Click it and Unblock the Notifications