'ജാസ്മിൻ-ഗബ്രി വിഷയത്തിൽ ബിഗ് ബോസ് ടീമിന്റെ അനാലിസിസ് തെറ്റി,ജാസ്മിന് സംഭവിക്കുന്നത് ഇതാണ്'
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ തുടക്കത്തിൽ തന്നെ ശക്തമായ മത്സരം കാഴ്ച വെച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിൻ ജാഫർ. എന്നാൽ ഗബ്രിയുമായി ചേർന്ന് കളിക്കാൻ ആരംഭിച്ചതോടെ ജാസ്മിന്റെ ഗെയിമിന്റെ ഗതി മാറി. മാത്രമല്ല ഇരുവരുടേയും ഈ കൂട്ടുകെട്ടിനെതിരെ പ്രേക്ഷകരിൽ ഒരു വിഭാഗം കടുത്ത വിമർശനവും ഉയർത്തി.
ചേർന്ന് കളിക്കുന്നത് വിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ ജാസ്മിൻ തങ്ങളെ വ്യത്യസ്ത ടീമിലാക്കണമെന്നും ഒറ്റയ്ക്ക് ഗെയിം കളിക്കാനാണ് ഇരുവർക്കും താത്പര്യമെന്നും ഒരിക്കൽ ബിഗ് ബോസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തുടർന്നും ഒരുമിച്ച് കളിക്കുന്ന ഇരുവരേയുമാണ് പ്രേക്ഷകർ കണ്ടത്. എന്തായാലും ജാസ്മിന് ഗബ്രിയില്ലാതെ ഗെയിമുമായി മുന്നോട്ട് പോകാൻ ഇനിയും സാധിക്കില്ലെന്ന് പറയുകയാണ് ഇപ്പോൾ ഒരു ആരാധകൻ. ജാസ്മിനാണ് ഗബ്രിയുടെ പിന്തുണ ആവശ്യമുള്ളതെന്നും ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കിട്ട കുറിപ്പിൽ ആരാധകൻ വിശദമാക്കുന്നുണ്ട്. വിശദമായി വായിക്കാം

'ലാലേട്ടൻ ഗബ്രി ജാസ്മിൻ വിഷയം എടുത്തിട്ടതിൽ ഉള്ള സന്തോഷം അറിയിച്ചുകൊണ്ട് തുടങ്ങട്ടെ. എങ്കിലും പറയാതിരിക്കാൻ വയ്യ ജബ്രി വിഷയത്തിൽ ബിഗ്ഗ് ബോസ്സ് ടീം നടത്തിയ അനാലിസിസ് തികച്ചും തെറ്റായിരുന്നു.ഗബ്രിയല്ല ജാസ്മിന്റെ പ്രശ്നം എന്ന് നോർമൽ സൈക്കോളജി അറിയുന്ന ആൾക്ക് പോലും മനസ്സിലാകും.എന്നിട്ടും ഗബ്രിയിൽ മാത്രം കേന്ദ്രീകരിക്കപ്പെട്ടു എന്നത് മാത്രം ഒരു പോരായ്മ ആയി തോന്നി.
എന്താണ് ജാസ്മിന്റെ ശരിക്കുമുള്ള പ്രശ്നങ്ങൾ എന്ന് നോക്കാം. ജാസ്മിൻ മാനസികമായ സമ്മർദങ്ങൾ നേരിടാൻ ഒട്ടും കഴിവുള്ള ആളല്ല.ആയത് കൊണ്ട് മാനസിക പിൻബലത്തിനു വേണ്ടി ഗബ്രിയോട് കോമ്പോ ആയി
ജാസ്മിൻ ഗബ്രിയിൽ മാത്രം ആശ്രയിച്ചു കളിച്ചു. ഗബ്രിയോടുള്ള ബന്ധം കുടുംബത്തിലും പുറത്തും നെഗറ്റീവ് ഇമ്പാക്ട് ആണെന്ന് മനസ്സിലാക്കിയപ്പോൾ തന്റെ കുടുംബത്തോടുള്ള ഇഷ്ടത്താൽ ആ ബന്ധം ഉപേക്ഷിച്ച് ഒറ്റക്ക് കളിക്കാൻ അവൾ തീരുമാനിച്ചു.
ഗബ്രിയേ വിട്ട് മറ്റു മത്സരാർത്ഥികളോട് കൂടുതൽ മിംഗിൽ ആയി കളിക്കാൻ അവൾ ശ്രമിച്ചു. എന്നാൽ എല്ലാവരും ജാസ്മിന്റെ വൃത്തിക്കുറവ് കാരണവും ജാസ്മിൻ മനപ്പൂർവം സ്‌പേസ് എടുക്കാൻ ശ്രമിക്കുകയാണ് എന്ന അവരുടെ തോന്നൽ കാരണവും ജാസ്മിനോട് അവർ ഒരു ഗ്യാപ്പ് ഇട്ട് മാത്രം സംസാരിച്ചു.മാത്രവുമല്ല ജാസ്മിൻ ഒരു മാസത്തിലധികമായി തങ്ങളോട് യാതൊരു ഇന്റിമസിയും കാണിക്കാത്തതിനാൽ അവർക്ക് ജാസ്മിനോട് മറ്റുള്ളവരോടുള്ള മാനസിക അടുപ്പവും തോന്നിയതുമില്ല.ജാസ്മിന് പുറത്ത് നെഗറ്റീവ് ആണ് എന്ന് തോന്നിയതിനാലും അവർ അവളോട് വലിയ അടുപ്പം കാണിച്ചില്ല.ക്യാപ്റ്റൻസി സമയത്ത് ജാസ്മിന്റെ കഠിനാധ്വാനം ആരും അംഗീകരിച്ചതുമില്ല.. ജാസ്മിൻ തനിക്ക് എല്ലാം പ്രശ്നങ്ങളും സോൾവ് ചെയ്യണം അങ്ങനെ നല്ലൊരു ക്യാപ്റ്റൻ ആവണം എന്ന കാഴ്ചപ്പാടോടെ ക്യാപ്റ്റൻസി ഏറ്റെടുത്തിട്ടും തന്റെ വേണ്ടത്ര അംഗീകാരം കിട്ടിയതുമില്ല
സിബിനെ പോലെ മനസ്സിന്റെ മർമം അറിയുന്ന ആളുടെ അടികളും ജാസ്മിനെ തളർത്തി.മൊത്തത്തിൽ ബിഗ്ഗ് ബോസ്സ് വീട്ടിലെ ഒറ്റപ്പെടുത്തൽ/ മാനസിക ആക്രമണങ്ങൾ/മൈൻഡ് ഗെയിം എന്ന മലവെള്ളപ്പാച്ചിലിൽ ജാസ്മിൻ പിടിച്ചിരുന്ന ഗബ്രി എന്ന വള്ളി കൂടി വീട്ടുകാരെയും നാട്ടുകാരെയും പേടിച്ച് കൈവിട്ടത് കൊണ്ട് ആ ഒഴുക്കിൽ ജാസ്മിൻ ഒഴുകി കൊണ്ടിരിക്കുകയാണ്. ഗബ്രി എന്ന പിടിവള്ളി അവൾ വീണ്ടും പിടിച്ചില്ലെങ്കിൽ ജാസ്മിൻ മാനസിക സമ്മർദം താങ്ങാനാവാതെ ബിഗ്‌ബോസ് വീട് വിടേണ്ടി വരും.അല്ലെങ്കിൽ റെസ്മിൻ എന്ന അധികം ഉറപ്പില്ലാത്ത ഒരു വള്ളിയാണുള്ളത്. താൽക്കാലത്തേക്ക് അതിൽ പിടിച്ചു രക്ഷപ്പെടാം എങ്കിലും. ശക്തമായ ഒഴുക്കിൽ പിടിച്ചു നിൽക്കാനാവില്ല.
അല്ലെങ്കിൽ കൃത്യമായി ഒഴുക്കിനെതിരെ നീന്താൻ എങ്ങനെ കളിക്കണം എന്ന് നല്ലൊരു സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ ജാസ്മിനെ പരിശീലിപ്പിച്ച് വീണ്ടും ബിഗ്‌ബോസ് വീട്ടിലേക്ക് കയറ്റി വിടണം. ഇതൊന്നും നടന്നില്ലെങ്കിൽ ജാസ്മിന്റെ ബിഗ് ബോസ് ഷോയുടെ നന്മ ഓർത്ത് ഇനിയും അവളുടെ മനസ്സ് പ്രഷർ കൂക്കറിൽ വേവിക്കാതെ അവരെ ഷോയിൽ നിന്നും എലിമിനെറ്റ് ചെയ്യണം.
കാരണം സിബിൻ പറഞ്ഞത് പോലെ യാഥാർഥ്യങ്ങൾ മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ലാതെ ഒഴിക്കിനൊപ്പം നീന്തുന്ന ഒരു പൊട്ടിപ്പെണ്ണാണ് ജാസ്മിൻ.
തുടക്കത്തിൽ കോമ്പോ പിടിക്കാതെ ഗെയിം മനസ്സിലാക്കി കളിച്ചാൽ കപ്പടിച്ചേനെ. ജാസ്മിൻ നല്ല ഹ്യൂമർസെൻസുള്ള തഗ് അടിക്കുന്ന നല്ലൊരു മത്സരാർത്തി ആയിരുന്നു. മാനസിക ശക്തി എന്നത് മാത്രം ഇല്ലാതെ പോയി.
3 കാര്യങ്ങൾ കൂടി പറഞ്ഞ് അവസാനിപ്പിക്കാം
1.ജാസ്മിൻ കാണിക്കുന്ന കരച്ചിലും വികാരപ്രകടനങ്ങളും ഒന്നും അഭിനയമല്ല. പച്ചയായ മനസ്സിന്റെ യാഥാർഥ്യങ്ങൾ മാത്രമാണവ
2. റെസ്മിൻ പറഞ്ഞ പോലെ, ജാസ്മിൻ ഇല്ലെങ്കിലും ഗബ്രി അതിശക്തമായി പിടിച്ചു നിൽക്കും. പക്ഷേ ഗബ്രിയില്ലാതെ ജാസ്മിന് ഒരു ദിവസം പോലും ആ വീട്ടിൽ നിൽക്കാനാവില്ല.
3. ജാസ്മിന്റെയോ ഗബ്രിയുടെയോ ബന്ധം പ്രേക്ഷകരെ പറ്റിക്കാന്നോ കണ്ടന്റ് കിട്ടാനോ ഉള്ള നാടകം ഒന്നുമല്ല. നമുക്കിടയിൽ പലർക്കും അനുവാദമില്ലാതെ കടന്നുവരുന്ന ബന്ധങ്ങൾ പോലെ സാഹചര്യങ്ങൾ കൊണ്ട് സംഭവിച്ചു പോയതാണ്. രണ്ട് പേരുടെയും സ്നേഹവും ആത്മാർത്ഥമാണ്. അതായത് ജാസ്മിന് ഗബ്രിയോടുള്ള സ്നേഹം സത്യമാണ്.. എന്നാൽ ഗബ്രിക്ക് റെസ്മിൻ ഉൾപ്പെടെയുള്ള അനേകം പെൻസുഹൃത്തുക്കളിൽ ഒരാൾ മാത്രമാണ് ജാസ്മിൻ. Undefined ബന്ധം അല്ല .. Undefined ഗെയിം സ്ട്രേറ്റജി ആണ് ജാസ്മിന്റെ പ്രശ്നം.












Click it and Unblock the Notifications