ജാൻമണിയെ പുറത്താക്കുമോ? എല്ലാവരോടും മിണ്ടാതിരിക്കാൻ പറഞ്ഞ് ബിഗ്ബോസ്, നാടകീയ രംഗങ്ങൾ, തീരുമാനം
ബിഗ് ബോസ് മലയാളം സീസൺ 6 നെതിരെ ധാരാളം വിമർശനങ്ങൾ പുറത്തുയരുന്നുണ്ട്. മത്സരാർത്ഥികളുടെ രീതിയെക്കുറിച്ചാണ് വിമർശനം. തുടക്കത്തിൽ തന്നെ അടിയുണ്ടാക്കി ബിഗ് ബോസ് വീട്ടിൽ നിന്ന് ഒരാൾ പുറത്തുപോയിരുന്നു. അസി റോക്കിയാണ് ബിഗ് ബോസ് വീടിന് പുറത്തായത്. സിജോയെ അടിക്കുകയായിരുന്നു റോക്കി.
പരിക്കേറ്റ സിജോയും മത്സരത്തിൽ ഇല്ല. ബിഗ് ബോസ് വീടിനുള്ളിൽ ഇത്തരത്തിലുള്ള ആക്രമണങ്ങൾ ഉണ്ടാവാൻ പാടില്ലെന്ന് ബിഗ് ബോസ് വാണിംഗ് കൊടുത്തതുമാണ്. എന്നാൽ ഇപ്പോൾ ബിഗ് ബോസ് വീടിനുള്ളിൽ വീണ്ടും പ്രശ്നം ഉണ്ടായിരിക്കുകയാണ്. അടി പൊട്ടുന്ന വക്കോളം കാര്യങ്ങൾ എത്തിയിരുന്നു. മോണിംഗ് ടാസ്ക്കിനിടെയാണ് സംഭവം നടക്കുന്നത്. ജാൻമണിയെക്കുറിച്ച് നോറ പറഞ്ഞ കാര്യങ്ങളും ടാസ്ക്ക് കഴിഞ്ഞ ശേഷം ജാൻമണിയുടെ പ്രതികരണവുമാണ് പ്രശ്നങ്ങൾക്ക് കാരണം.

മറ്റുള്ളവരുടെ ഔദാര്യത്തിലാണ് ജാൻമണി ബിഗ് ബോസ് വീട്ടിൽ നിൽക്കുന്നതെന്നയാരുന്നു നോറ പറഞ്ഞത്. മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നുണ്ടാവാമെന്നും അങ്ങനെ ചെയ്യും ഇങ്ങനെ ചെയ്യുമെന്നൊക്കെ പറയുന്നുണ്ടാവമെന്നും നോറ പറഞ്ഞിരുന്നു, വായിൽ തോന്നിയത് ഒക്കെ പറഞ്ഞ് രാത്രിയാകുമ്പോൾ ജാൻമണി 18 പ്ലസ് പറഞ്ഞ് മറ്റുള്ളവരെ ചിരിപ്പിക്കുയാണ് ചെയ്യറെന്നും ഇത്തരത്തിലുള്ള ഒരാളായി തനിക്ക് ഒരിക്കലും മാറേണ്ടെന്നും അത് കൊണ്ട് ജാൻമണിയുടെ പൊസിഷനിൽ എത്താൻ തനിക്ക് താല്പര്യം ഇല്ലെന്നും നോറ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് നീയാരെടി എന്ന് ചോദിച്ച് നോറയോട് വഴക്കിട്ടത്. മിണ്ടതിരുന്നോ ചേച്ചീ എന്ന് പറഞ്ഞപ്പോഴേക്കും ജാൻമണി നോറയുടെ അടുത്തേക്ക് കയ്യോങ്ങി എത്തി മറ്റുള്ളവർ ചേർന്നാണ് വിലക്കിയത്. ഇതിന് പിന്നാലെ ബിഗ് ബോസിനോട് പറയുമെന്ന് പറഞ്ഞ് നോറ അകത്തേക്ക് പോവുകയും ചെയ്ത്. അകത്ത് വെച്ച് ബഹളം നടന്നപ്പോൾ ജാൻമണിയോടും നോറയോടും കുറച്ച് നേരം മിണ്ടാതിരക്കാൻ പറഞ്ഞു. എല്ലാ മത്സരാർത്ഥികളും കുറേയധികം നേരം തന്നെ മിണ്ടാതിരുന്നു. ഒടുവിൽ ബിഗ് ബോസ് തീരുമാനം പറഞ്ഞു.
ഒരിക്കൽ ഇവിടെ നടന്ന കായികമായ ആക്രമണം അതിന്റെ പ്രത്യാഘാതം ആരും മറന്നുകാണില്ല, മറക്കേണ്ട, ജാൻമണി ഇതൊരു അവസാന വാണിംഗ് ആണ്. ഇനി വാണിംഗ് ഉണ്ടാവില്ല നടപടി മാത്രം. എല്ലാവർക്കും ഇത് ഒരു മുന്നറിയിപ്പാണ് എന്നാണ ബിഗ് ബോസ് പറഞ്ഞത്. ഇതിന് പിന്നാലെ അവിടെ നിന്ന് എല്ലാവരും പോവുകയും ചെയ്തു. അൻസിബ ജാൻമണിയോട് ഇക്കാര്യം സംസാരിക്കുന്നുണ്ട്. ജാൻ ചെയ്തത് ശരിയല്ല എന്നാണ് അൻസിബ വ്യക്തമാക്കിയത്.
പറയാനുള്ളത് പറയാം അടുത്തേക്ക് ചെല്ലരുത്. നോറയ്ക്ക് നേരെ ആഞ്ഞാണ് പോയത് സെന്ററിൽ ആൾ വന്നില്ലെങ്കിൽ തല്ലുമായിരുന്നില്ലേ എന്ന് അൻസിബ ചോദിക്കുന്നു. എന്നാൽ താൻ അടിക്കാനല്ല പോയത് എന്നാണ് ജാൻ പറയുന്നത്. ഞാൻ അത്ര മണ്ടത്തിയില്ല, ആരെയും പേടയില്ല എന്നൊക്കെ ജാൻമണി പറയുന്നുണ്ട്. നേരത്തെ നോറയെ ജാൻമണി ശപിക്കുന്ന രീതിയിൽ സംസാരിച്ചിരുന്നു. ആ വിഷയം മോഹൻലാൽ സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വഴക്ക്..












Click it and Unblock the Notifications