'ജാസ്മിന്‍ ഒരു പൊടിക്ക് അടങ്ങണം; നീയാണ് അത് ചെയ്തതെങ്കില്‍ വിരല് ചൊറിഞ്ഞതാണെന്ന് പറയില്ലേ'
അങ്ങേയറ്റം മോശമായ രീതിയിലുള്ള പെരുമാറ്റമാണ് സിബിന്റെ ഭാഗത്ത് നിന്നും ഇന്നലെ ജാസ്മിന് നേരെ ഉണ്ടായത്. ബിഗ് ബോസ് ലൈവില്‍ നിന്നും എപ്പിസോഡില്‍ നിന്നും ആ ഭാഗം നീക്കം ചെയ്തെങ്കിലും സിബിന്‍ ജാസ്മിന് നേരെ നടുവിരല്‍ ഉയർത്തിക്കാണിച്ചതാണ് പ്രശ്നത്തിന് കാരണമായതെന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.
പെട്ടെന്ന് ഇക്കാര്യം അംഗീകരിക്കാന്‍ തയ്യാറാകാതിരുന്ന സിബിന്‍ അഭിഷേക് ഉള്‍പ്പെടേയുള്ളവർ സാക്ഷികളായി എത്തിയതോടെ വിഷയത്തില്‍ ജാസ്മിനോട് പെട്ടെന്ന് തന്നെ മാപ്പ് പറയുകയും ചെയ്തു. പുറത്ത് വലിയ രീതിയുള്ള വിമർശനമാണ് ഇക്കാര്യത്തില്‍ സിബിന്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. അതേസമയം തന്നെ പതിവ് പോലെ ജാസ്മിന്‍ വിരുദ്ധർ സിബിനെ പിന്തുണച്ചും രംഗത്ത് വന്നിട്ടുണ്ട്.

'ഒരു പൊടിക്ക് അടങ്ങു ജാസ്മിനെ, നീ ആ വീട്ടിൽ പറഞ്ഞ ഒരുപാടു തെറികളും തന്തക്കു വിളികളും ആളുകൾ കണ്ടതാണ്. മ്യൂട്ട് ചെയ്ത ഒരുപാടു ലൈവ് ആളുകൾ കണ്ടതാണ്. അത് പോലെ ഒരെണ്ണം സിബിൻ പറഞ്ഞു. പറയുന്നതിന് പകരം ആംഗ്യം കാണിച്ചു. അത്രേ ഉള്ളു വ്യത്യാസം. അതും പ്രൊവോക്ക് ചെയ്തു പറയിപ്പിച്ചതല്ലേ. അതിനു ഇങ്ങനെ ഷോ കാണിക്കണ്ട. ഹോ എന്തൊരു ഭാവങ്ങൾ ആണ് ആ മുഖത്തു മിന്നി മറയുന്നത്.' എന്നാണ് സിബിനെ പിന്തുണച്ചുകൊണ്ട് ഒരു പ്രേക്ഷകന്‍ കുറിക്കുന്നത്.
എന്നിട്ടു അയാള് മാന്യമായി സോറി പറഞ്ഞപ്പോ സോറി വേണ്ട ശിക്ഷ വേണ്ട എന്നും പറഞ്ഞു എന്ത് ഡ്രാമയാണ്. നീ എന്നെങ്കിലും ഒരു തെറി വിളിച്ചിട്ട് ആരോടെങ്കിലും സോറി പറഞ്ഞിട്ടുണ്ടോ ? സോറി പോട്ടെ ഒരു കുറ്റബോധം ? എന്നിട്ട് വീക്കെൻഡിൽ ലാലേട്ടൻ ചോദിക്കുമ്പോ എനിക്ക് ഓർമ്മയില്ല ലാലേട്ടാ എന്ന് പറഞ്ഞു ഗജിനി ആയിട്ടു അഭിനയിക്കും. തെറി വിളി ശീലം ആക്കിയവർക്ക് കുറ്റബോധം ഉണ്ടാവില്ല. അല്ലാത്തവർക്ക് അത് ഉണ്ടാവും അത്രേ ഉള്ളു .. അതുകൊണ്ട് നീ അടങ്ങൂ എന്നും ഈ പ്രേക്ഷകന്‍ പറയുന്നു.
അതേസമയം, മറ്റൊരു പ്രേക്ഷകനാട്ടെ സിബിന്റെ വിഷയം അവിടെ ചർച്ച ചെയ്യാത്തതിനെ ന്യായീകരിക്കുകയാണ് ചെയ്യുന്നത്. അദ്ദേഹം പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
എന്ത് കൊണ്ടു സിബിൻ നടുവിരല്‍ കാണിച്ചത് അവിടെ ചർച്ച ചെയ്യുന്നില്ല. ജാസ്മിൻ എന്തെങ്കിലും ചെയ്താൽ മാത്രം എന്ത് കൊണ്ടു ഇഷ്യൂ ആക്കുന്നു.ഉത്തരം ലളിതമാണ് , സിബിൻ തെറ്റ് മനസിലായ സ്പോട്ടിൽ തെറ്റ് പറ്റി എന്ന് സമ്മതിച്ച് ക്ഷമാപണം നടത്തുന്നു. എന്നാൽ ജാസ്മിൻ ഒരു കാര്യവും സമ്മതിക്കാതെ ന്യായീകരിക്കുന്നു. അത് തന്നെയാണ് ജാസ്മിന്റെ വിഷയം വീട്ടിലുള്ളവർ വലിയ വിഷയമാക്കുന്നത്.
ഉദാഹരണം സഹിതം പറയാം. നിനക്ക് വൃത്തിക്കുറവുണ്ട്
ചെരുപ്പ് ഇടാതെ ആണ് ബാത്‌റൂമിൽ ഒക്കെ പോകുന്നത് ആ കാല് കൊണ്ടാണ് നീ സോഫയിലൊക്കെ കാല് കേറ്റി വച്ചിരിക്കുന്നത്. ഇതിന് എന്തായിരുന്നു ജാസ്മിന്‍ മറുപടി നല്‍കിയത്, ജിന്റോ വെള്ളം കുടിക്കുന്ന ബോട്ടിൽ ബാത്‌റൂമിൽ കൊണ്ട് പോകുന്നില്ലേ എന്നായിരുന്നു.
അതായത് വ്യക്തിപമരായി ഒരാൾ മാത്രം യൂസ് ചെയ്യു വാട്ടർ ബോട്ടിൽ ബാത്‌റൂമിൽ കൊണ്ടു പോകുന്ന പോലെ ആണ് എല്ലാവരും ഇരിക്കുന്ന സോഫയിൽ വൃത്തിയില്ലാത്ത കാലുമായി ഇരിക്കുന്നതെന്ന് ജാസ്മിൻ ലോജിക്. സ്വന്തം വൃത്തിയില്ലായ്മ പറയുമ്പോ ന്യായീകരിച്ചതാ. ഇനി അതെ പോലെ വീട്ടിൽ ജോലി ചെയ്യുന്നില്ല എന്ന് പറഞ്ഞപ്പോ അവളുടെ ആദ്യത്തെ ഡയലോഗ് പവർ ടീമിലെ ഒരംഗം എന്നോട് ജോലി ചെയ്യണ്ടാന്ന് പറഞ്ഞു അതുകൊണ്ട് ഞാൻ ചെയ്തില്ല എന്ന്.
ജോലി ചെയ്യാൻ മടി ഉള്ളത് കൊണ്ടു വീട്ടുകാർ കോർട്ട് റൂം വച്ചില്ല എന്ന പേരും പറഞ്ഞു ജോലി ചെയ്യാതെ ഇരുന്നിട്ട് അത് ചോദ്യം ചെയ്തപ്പോ എന്നോട് ജോലി ചെയ്യണ്ടാന്ന് പവർ ടീം പറഞ്ഞെന്നുള്ള ന്യായീകരണം. അപ്പൊ ഇതേ പോലെ എല്ലാം ന്യായീകരിക്കുന്നത് കൊണ്ടാണ് ഇവളുടെ കാര്യം എപ്പോഴും ഇഷ്യൂ ആകുന്നത്. ഇനി ഇപ്പോ ഇന്നത്തെ നടുവിരല്‍ ജാസ്മിൻ ആണ് കാണിച്ചതെങ്കിൽ
ആദ്യം ജാസ്മിൻ പറയാൻ പോകുന്നത് എന്റെ നടുവിരലിൽ ചൊറിച്ചിൽ വന്നപ്പോ ചൊറിയാൻ വേണ്ടി പൊക്കിയതാ. അപ്പോഴാണ് നിങ്ങൾ കണ്ടത് അതെന്റെ കുറ്റമല്ല എന്നായിരുന്നു.
പിന്നേം പ്രോബ്ലം ആയാൽ പറയും അതെന്താ എനിക്ക് നടുവിരൽ പൊക്കാൻ പാടില്ലേ, അവസാനം കയ്യീന്ന് പോയി ഇനി രക്ഷയില്ലെന്ന് മനസിലായാൾ പറയും
അതെന്റെ ഇഷ്ടം, വേണ്ടി വന്നാൽ ഇനിയും ചെയ്യും, പോയ് കേസ് കൊട് എന്ന്. ഇതാണ് ജാസ്മിന്റെ ലൈൻ. അപ്പോള്‍ ജാസ്മിനെ ഒറ്റപ്പെടുത്തുന്നെ എന്ന് പറഞ്ഞു കരഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇങ്ങനെ സ്വയം ന്യായീകരണ തൊഴിലാളി ആയത് കൊണ്ടാണ് ഇത്തരത്തിൽ പട്ടിയുടെ വില പോലും ഇല്ലാത്ത തരത്തിൽ സിബിനൊക്കെ ഇവളോടെ പെരുമാറേണ്ടി വരുന്നത്.












Click it and Unblock the Notifications