ആ വീഡിയോ ലാലേട്ടൻ പുറത്തുവിട്ടാൽ കള്ളം പൊളിയുമെന്ന് പ്രേക്ഷകർ; വലിയ പണി വരാൻ പോകുന്നത് അയാൾക്ക്!
ബിഗ് ബോസ് മലയാളം 6ൽ ഇന്ന് വീക്കന്റ് എപ്പിസോഡാണ്. ഇന്നാണ് ബിബി വീട്ടിലേക്ക് മോഹൻലാൽ എത്തുക. ആ ആഴ്ചയിലെ പ്രധാനപ്പെട്ട കാര്യങ്ങൾ മോഹൻലാൽ ചർച്ച ചെയ്യും, ശിക്ഷ കൊടുക്കാൻ ഉള്ളവർക്ക് ശിക്ഷ കൊടുക്കും.. കഴിഞ്ഞ തവണ ജാസ്മിനും സിബിനുമൊക്കെ ശിക്ഷ ലഭിച്ചിരുന്നു. ഇത്തവണ ആർക്കൊക്കെയാകും ലാലേട്ടൻ ശിക്ഷ കൊടുക്കുന്നത് എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. കഴിഞ്ഞ തവണ സിബിനെതിരെ എടുത്ത നിലപാട് ശരിയല്ലെന്ന് ഇപ്പോഴും ചിലർ പറയുന്നുണ്ട്.
ഈ ആഴ്ച പ്രേക്ഷകർ ചോദിക്കാൻ ആഗ്രഹിക്കുന്ന അക്കാര്യം ലാലേട്ടൻ ചോദിക്കണമെന്നാണ് പ്രേക്ഷകർ പറയുന്നത്. ലാലേട്ടന്റെ ഒരു വീഡിയോ പ്രൊമോയായി ഏഷ്യാനെറ്റ് ഷെയർ ചെയ്തിരുന്നു. ഇതിന് താഴെ നിരവധി പേരാണ് ഇക്കാര്യം കമന്റ് ഇട്ടിരിക്കുന്നത്. പവർ റൂം നേടാനുള്ള ടാസ്ക്കിനിടെ ശരണ്യയുടെ മുടി ആരാണ് പിടിച്ച് വലിച്ചത് എന്ന് വ്യക്തമാക്കണമെന്നാണ് പ്രേക്ഷകർ പറയുന്നത്. ജിന്റോയാണ് തെറ്റുകാരൻ എന്നാണ് എല്ലാവരും പറയുന്നത്. എന്നാൽ വീഡിയോ കാണിച്ചാൽ വ്യക്തമാകുമെന്നാണ് ആരാധകർ പറയുന്നത്.

ദയവു ചെയ്തു പൈസ ചിലവാക്കി വോട്ട് ചെയ്യുന്ന ജനങ്ങളുടെ പൾസ് മനസ്സിലാക്കൂ .ഇനിയെങ്കിലും സിബിനെ ചെയ്തത് പോലെ നല്ല കോൺടസ്റ്റൻസിനെ ഡിമോട്ടിവേറ്റ് ചെയ്യല്ലേ .ജിന്റോയോടു കാണിക്കുന്ന ഇൻജസ്റ്റിസ് ചോദ്യം ചെയൂ . ബിഗ് ബോസ് എന്നും കാണുന്ന ഒരാളുടെ അഭ്യർത്ഥനയാണ് എന്നാണ് ഒരു കമന്റ്
ശരണ്യയുടെ മുടി വലിച്ചു നൈസ് ആയി ജിന്റോയുടെ തലയിൽ വെച്ച ഗബ്രിയേൽ ചോദ്യം ചെയ്യപ്പെടണം. ജാസ്മിൻ ജിൻ്റോ നോട് ചെയ്ത അനീതിക്കെതിരെ ലാലേട്ടൻ ചോദിച്ചേ ! എല്ലാർക്കും ഒരേ നിയമം അല്ലേ? ജിന്റോയുടെ മാത്രം കുറ്റം കണ്ടെത്താതെ മരവാഴ ഗബ്രിയുടെയും കുറ്റങ്ങൾ വെളിപ്പെടുത്തണം.
ഗബ്രിക്കും ജാസ്മിനും സപ്പോർട്ട് ചെയ്യാനാണ് ലാലേട്ടൻ വരുന്നതെങ്കിൽ വരണ്ട സിബിനെ മാനസികമായി തളർത്തിയത് പോലെ ജിന്റോ യെ തളർത്തരുത്പ്ലീസ്, ഗബ്രി ശരണ്യയുടെ മൂടി പിടിച്ചു വലിച്ചതിനെ കുറിച്ച് എന്താണ് അഭിപ്രായം? , എന്നിങ്ങനെയൊക്കെയാണ് കമന്റ്. ഭൂരിഭാഗം ആളുകൾ പറയുന്നത് ശരണ്യയുടെ മുടി വലിച്ചത് ആരാണെന്ന് വ്യക്തമാക്കണം എന്നാണ്. ഇതിന്റെ വീഡിയോ ലാലേട്ടൻ കാണിക്കുമോ എന്ന് ഇന്ന് അറിയാം.












Click it and Unblock the Notifications