'സിബിൻ ഉണ്ടായിരുന്നപ്പോൾ 40 കെയ്ക്ക് മുകളിൽ വ്യൂവേഴ്സ്, ബിബിയുടെ ആ തന്ത്രം വിജയിക്കില്ല,ഇനി ചെയ്യേണ്ടത്..''
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 50 ദിവസം പിന്നിട്ടിരിക്കുകയാണ്. ഷോ റേറ്റിങ്ങിൽ കുതിക്കുകയാണെന്ന് പറയുമ്പോഴും പ്രേക്ഷകരെ പിടിച്ച് നിർത്തുന്ന തരത്തിലുള്ള കണ്ടന്റുകൾ ഷോയിൽ ഉണ്ടാകുന്നില്ലെന്ന വിമർശനം ആരാധകർ ഉയർത്തുന്നുണ്ട്. പല കരുത്തരും അപ്രതീക്ഷിതമായി പുറത്തായെന്നതും ഷോയെ ബാധിച്ചിട്ടുണ്ട്.
അതേസമയം ഇനി ഷോ കൂടുതൽ രസകരമാകണമെങ്കിൽ ബിഗ് ബോസ് ചില നീക്കങ്ങൾ നടത്തിയേ മതിയാകൂവെന്നാണ് ആരാധകർ നിർദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ച് ഒരു ആരാധകൻ ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം

ഇന്നലെ രാവിലെ മുതലേ ലൈവ് കാണാൻ തുടങ്ങിയതാ. നോമിനേഷൻ സമയത്തും സംവാദ സമയത്തും മാത്രം 18 കെ to 23 കെ വ്യൂവേഴ്സ്. ബാക്കി എല്ലാ സമയത്തും 12 കെ, 13കെ, 11കെ എന്നിങ്ങനെ മാത്രം. സിബിൻ ഉള്ള സമയത്ത് 40കെ യുടെ മുകളിൽ വരെ പോയ സമയമുണ്ട്.
ബിഗ് ബോസ് മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഇപ്പോൾ അവിടെ കണ്ടന്റ് കുറച്ചെങ്കിലും കൊണ്ട് വരുന്നത് ജിന്റോയാണ്. പക്ഷെ ജിന്റൊക്ക് ഈയിടെ ഒരു ആത്മവിശ്വാസ കുറവുണ്ട്, അതുകൊണ്ട് തന്നെ പ്രതികരിക്കേണ്ട പലസ്ഥലത്തും ജിന്റോ മൗനം പാലിക്കുന്നത് കാണാം. ഇത് കാരണം അവിടെ ഒരു കണ്ടന്റിനുള്ള ചാൻസ് നഷ്ടപ്പെടുകയും ഇത് കാരണം പ്രേക്ഷകർക്ക് ഒരു മടുപ്പും അനുഭവപ്പെടുന്നുണ്ട്.
ഇതിനു ഒരു പരിധി വരെ ബിഗ് ബോസ് തന്നെയാണ് കാരണം. ബിബിയുടെ മുമ്പത്തെ രീതി കണ്ടാലറിയാം നല്ലോണം കളിക്കുന്ന മത്സരാർത്ഥികളെ മറ്റുള്ളവരുടെ മുമ്പിൽ താഴ്ത്തികെട്ടുക എന്നിട്ട് അവരെ പൊക്കി കൊണ്ട് വന്ന് ഫൈനൽ 5 വരെ എത്തിക്കുക എന്ന്, പക്ഷെ ഇന്ന് ജിന്റോയില്ലാതെ ബാക്കിയുള്ളവർ കണ്ടന്റ് ഉണ്ടാക്കാത്തിടത്തോളം ആ തന്ത്രം പരാജയ്പെടും.. അതിനാൽ ഇനി ബിഗ് ബോസ് ജിന്റോയെ തുറന്നു വിടുകയാണ് വേണ്ടത്. സ്പെയിനിലെ കാള പോര് പോലെ അങ്ങ് തുറന്ന് വിടുക, മത്സരാർത്ഥികൾ തളക്കാൻ വരട്ടെ. അതിന് വേണ്ടത് ബിബിയുടെ സപ്പോർട്ട് ആണ്.
മറ്റുള്ളവരുടെ മുമ്പിൽ ബിബി ജിന്റോയെ മാനിക്കുണ്ടെന്ന് അവർക്കും തോന്നണം. വീക്കെന്റ് എപ്പിസോഡിലും ലാലേട്ടൻ വരുമ്പോൾ ജിന്റോയെ ഒന്ന് പൊക്കി വെക്കണം അത് കാണുമ്പോൾ പ്രേക്ഷകർ കയ്യടിക്കുകയും അത് കാണുമ്പോൾ കൂടെയുള്ളവർക്ക് ജിന്റോ നല്ലോണം കളിക്കുന്നുണ്ട് എന്ന് മനസ്സിലാവുകയും അവിടെ ഒരു മത്സരമുണ്ടാവുകയും ചെയ്യും.
അല്ലാതെ ടാസ്കിൽ ഫിസിക്കൽ അസോൾട്ട് ഉണ്ടായാൽ ഞാൻ ഡിസ്ക്വാളിഫൈ ചെയ്യും എന്ന് റെസ്മിൻ പറഞ്ഞതിനോടൊന്നും തീരെ യോജിക്കുന്നില്ല.
കഴിഞ്ഞ ആഴ്ചയിൽ ജിന്റോയല്ല മുടി വലിച്ചതെന്ന് ബിബി വീക്കെന്റ് എപ്പിസോഡിൽ അന്നൗൻസ് ചെയ്തിരുന്നെങ്കിൽ ഈ ആഴ്ച ഇത്ര മടുപ്പ് വരില്ലായിരുന്നു. ഇതിപ്പോൾ ഇനിയൊന്നും പ്രതീക്ഷിക്കമാനില്ലാത്തത് പോലെ. ഇവർ എന്തൊക്കെ അനീതി കാണിച്ചാലും വീക്കെൻഡ് എപ്പിസോഡ് വരുമ്പോഴുള്ള ത്രില്ല് ഇനിയുണ്ടാവില്ല. ഉറപ്പാണ് ബിബി ജിന്റോയെ സപ്പോർട്ട് ചെയ്യുന്നുണ്ട് എന്ന് ജിന്റൊക്ക് തോന്നിയാൽ പിന്നെ അവന്റെ ആത്മവിശ്വാസം കൂടുകയും കളി മാറുകയും ചെയ്യും.
അല്ലെങ്കിലിത് പട്ടിയെയും കളിപ്പിച്ചു, പേനും നോക്കി, വാഴ തോട്ടത്തിലിരുന്ന് സല്ലപിക്കുന്ന ഒരു നനഞ്ഞ പടക്കം പോലെയുള്ള ഒരു സീസൺ ആവും. വേറെ ആര് തെറ്റ് ചെയ്താലും എത്തമിടൽ അല്ലെങ്കിൽ പാട്ട് പാടൽ പക്ഷെ ജിന്റോക്കുള്ള പണിഷ്മെന്റ് 3 ദിവസം പാത്രം കഴുകൽ അല്ലെങ്കിൽ മൊത്തം ക്ലീൻ ചെയ്യൽ ഇങ്ങനെയുള്ള വേർതിരിവുകൾ ബിഗ് ബോസ് തന്നെ നിർത്തിച്ചാൽ ജിന്റൊക്കും കാണുന്നവർക്കും അതൊരു ആശ്വാസമാവും.
വാൽകഷ്ണം: ഐപിഎൽ മത്സരങ്ങളും ഇനി അവസാന ഘട്ടത്തിലേക്ക് പോവുകയാണ്, മാത്രമല്ല നല്ല ത്രില്ലിംഗ് ഗെയിംസും ആണ് ഇപ്രാവശ്യം












Click it and Unblock the Notifications