Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിന്റോയെ എന്റെ അടുത്ത് നിർത്തരുതെന്ന് ബിഗ് ബോസ് പറഞ്ഞു; ജാസ്മിന് സ്വന്തം കാര്യം: വിമർശിച്ച് നന്ദന

ടിക്കറ്റ് ടു ഫിനാലെ ടാസ്കിന്റെ സമയത്ത് ജിന്റോയുടെ അടുത്ത് തന്നെ നിർത്തരുതെന്ന് ബിഗ് ബോസ് തന്നെ പറഞ്ഞിട്ടുണ്ടായിരുന്നുവെന്ന് നന്ദന. ഞാനാണ് അടുത്ത് നിന്നതെങ്കില്‍ പരമാവധി ഫൈറ്റ് ചെയ്തുകൊണ്ട് ജിന്റോ ചേട്ടനെ തോല്‍പ്പിക്കാന്‍ നോക്കും. അദ്ദേഹം തന്റെ കൈപിടിച്ച് വെച്ചിട്ടും കടിച്ച് പോലും ആ ബാഗ് പൊളിക്കാന്‍ ഞാന്‍ നോക്കിയിരുന്നുവെന്നും നന്ദന പറയുന്നു. ഷോയില്‍ നിന്നും പുറത്തായതിന് പിന്നാലെ ഏഷ്യാനെറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ഞാന്‍ ഒറ്റക്ക് കളിക്കാന്‍ വന്നതാണ് അതുകൊണ്ട് തന്നെ ഒറ്റക്ക് കളിക്കുമെന്ന് സിജോയോടും സായിയോടും വ്യക്തമാക്കിയിരുന്നു. ഒരു പോയിന്റ് പോലും നേടിയില്ലെങ്കിലും ഞാന്‍ എത്രത്തോളം അധ്വാനിച്ചിട്ടുണ്ടെന്ന് പുറത്തുള്ളവർക്ക് കാണാന്‍ സാധിക്കും. കുറച്ചൊരു വെപ്രാളവുമൊക്കെ എനിക്കുണ്ടായി. അപ്പോഴാണ് ബിഗ് ബോസ് തന്നെ പറയുന്നത് സമാധനപരമായി മുന്നോട്ട് പോകാന്‍.

jinto-nandana-jasmin

അവസാന ടാസ്കിന്റെ സമയത്താണ് സായി ചേട്ടന്‍ ഈ ടാസ്ക് തനിക്ക് വേണോയെന്ന് ചോദിക്കുന്നത്. ഞാന്‍ എന്റെ ശക്തി ഉപയോഗിച്ച് കളിക്കും ആരുടേയും ഓശാരമൊന്നും എനിക്ക് വേണ്ടെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അങ്ങനത്തെ വാക്കൊന്നും ഉപയോഗിക്കരുതെന്നായിരുന്നു അവരുടെ മറുപടി. അവരുടെ സഹായത്തോടെയാണോ പോയിന്റ് കിട്ടിയതെന്ന് ലാലേട്ടനും ചോദിച്ചിരുന്നു. എന്നാല്‍ അങ്ങനെ അല്ല. ഞാന്‍ എനിക്ക് കഴിയാവുന്നതിന്റെ പരമാവധി ചെയ്തിരുന്നുവെന്നും നന്ദന പറയുന്നു.

ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പോലും ഞാന്‍ എല്ലാ ടാസ്കിലും മത്സരിച്ചു. അവസാന ടാസ്കില്‍ വീണിട്ട് പോലും മത്സരിച്ചു. ആ ടാസ്കില്‍ ചേട്ടന്‍ അനിയത്തി എന്ന ഒരു ബോണ്ട് സായി ചേട്ടനും സിജോ ചേട്ടനും കാണിച്ചു. എന്തായാലും പരമാവധി ഒറ്റക്ക് കളിക്കാനാണ് ഞാന്‍ ശ്രമിച്ചത്. ബിഗ് ബോസില്‍ നിന്നും ഒട്ടനവധി കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. കാര്യങ്ങള്‍ തുറന്ന് സംസാരിക്കുന്ന വ്യക്തിയാണ് ഞാന്‍. അത് ആരായാലും പറയും. അതിപ്പോള്‍ സായി ചേട്ടനായാലും ആരായാലും പറയുമെന്നും നന്ദന വ്യക്തമാക്കുന്നു.

ജാസ്മിന്‍ ഫേക്ക് അല്ല, എങ്കിലും സ്വന്തം ആവശ്യത്തിന് വേണ്ടിയാണ് നമ്മുടെ അടുത്ത് സംസാരിക്കാന്‍ വരുന്നതെന്ന് തോന്നിയിട്ടുണ്ട്. നല്ലൊരു ചേച്ചിയാണ്, എന്നാലും ചില പ്രശ്നങ്ങളുണ്ട്. ഗബ്രി പോയപ്പോള്‍ ഒറ്റപ്പെട്ടെന്ന ഫീലുണ്ടായി. ഇതോടെ മറ്റുള്ളവരോട് കൂട്ടുകൂടാന്‍ പരമാവധി ശ്രമിച്ചിരുന്നു. റസ്മിന്‍ പോയപ്പോഴും അങ്ങനെ തന്നെ. മാനസികമായി വളരെ തളർന്നു.

ഇതിനെല്ലാം ശേഷം നമ്മുടെ അടുത്തേക്ക് വരുമ്പോള്‍ എന്താണ് ജാസ്മിന്‍ ഇങ്ങനെ വന്നോണ്ടിരിക്കുന്നതെന്ന് തോന്നും. ആദ്യമൊന്നും ഇങ്ങനെ കമ്പനി ഉണ്ടായിരുന്നു. ആദ്യ ആഴ്ചയില്‍ ഞാന്‍ കെട്ടിപിടിച്ചപ്പോള്‍ കുറച്ച് ഗ്യാപ്പിട്ട ആള്‍ പിന്നെ അകന്നു. പിന്നീട് ഗബ്രിയും റസ്മിനുമൊക്കെ പോയതിന് ശേഷമാണ് വീണ്ടും കമ്പനിയാകാന്‍ തുടങ്ങിയത്. ജാസ്മിനെ ഒറ്റപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. പരമാവധി നല്ല രീതിയില്‍ മുന്നോട്ട് പോയിട്ടുണ്ട്. എന്നാലും ചേച്ചി ഇങ്ങോട്ട് വരുന്നത് ആളുടെ ആവശ്യത്തിന് വേണ്ടിയാണെന്ന് തോന്നിയിട്ടുണ്ടെന്നും നന്ദന പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+