ജിന്റോ പരാതി പറഞ്ഞില്ല, പക്ഷേ നോറ ഊതിക്കത്തിച്ചു; ജാസ്മിന് ബിഗ്ബോസിന്റെ വാണിംഗ്..
ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ ഗ്രാന്റ് ഫിനാലയ്ക്ക് ഇനി മൂന്ന് ആഴ്ചകൾ മാത്രം. മത്സരാർത്ഥികൾ എല്ലാം വാശിയേറിയ പോരാട്ടത്തിലാണ്. മറ്റ് മത്സരാർത്ഥികളുടെ കുറ്റങ്ങളും കുറവുകളുമൊക്കെ പറയാൻ ലഭിക്കുന്ന അവസരങ്ങളൊന്നു ആരും പാഴാക്കുന്നില്ല. ബിഗ് ബോസിനകത്തും പുറത്തും ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന ഒരു മത്സരാർത്ഥിയാണ് ജാസ്മിൻ. ഗബ്രിയുമായുള്ള കൂട്ടുകെട്ടാണ് ജാസ്മിന് വിമർശനങ്ങൾ കേൾക്കാൻ ഇടയാക്കിയിരുന്നത്.
ഗബ്രി പോയതിന് പിന്നാലെ ജാസ്മിൻ തന്റെ ഗെയിം മാറ്റി. ബി ബി വീട്ടിലെ മറ്റ് മത്സരാർത്ഥികളുമായി ഇപ്പോഴാണ് ജാസ്മിൻ കൂടുതൽ ഇടപെടാൻ തുടങ്ങിയത്. എന്നാൽ ഇപ്പോൾ ജാസ്മിന് ബിഗ് ബോസിന്റെ താക്കീത് ലഭിച്ചിരിക്കുകയാണ്. ഒരു ടാസ്ക്കിനിടെ ജാസ്മിൻ കാണിച്ച ആംഗ്യങ്ങൾ കാരണം ആണ് ബിഗ് ബോസ് താക്കീത് നൽകിയത്. ടിക്കറ്റ് ടു ഫിനാലെയുടെ പോയിന്റുകളുടെ പിൻബലമില്ലാതെ മുന്നോട്ട് പോകാൻ സാധ്യത ഇല്ലാത്ത രണ്ട് മത്സരാർത്ഥികളുടെ പേര് പറയാനായിരുന്നു ടാസ്ക്.

ജസ്മിൻ നോറയുടെ പേരാണ് പറഞ്ഞത്. ശ്രീതു നന്ദനയുടെ പേരാണ് പറയുന്നത്. സിജോ ജാസ്മിന്റെയും നോറയുടെയും പേര് പറയുന്നുണ്ട്. ജാസ്മിന്റെ പേരാണ് ജിന്റോ പറയുന്നത് ജിന്റോ പറയുന്നത് സമയത്ത് തന്നെ ജാസ്മിൻ മുഖം കൊണ്ട് ചില ആംഗ്യങ്ങൾ കാണിക്കുന്നുണ്ട്.
ജിന്റോ അവിടെ വന്നിരുന്നപ്പോൾ പിച്ചുകയും നുള്ളുകയും ചെയ്യുന്നുണ്ട്. പിന്നാലെ നോറ ജാസ്മിന്റെ പേര് പറയുന്നുണ്ട്.
ആ സമത്തും ജാസ്മിൻ ജിന്റോയോ നുള്ളുന്നുണ്ട്. അപ്പോഴാണ് ജാസ്മിന് ബിഹേവ് ചെയ്യാൻ അറിയില്ലെന്ന് നോറ പറയുന്നത്. ഉടൻ തന്നെ ബിഗ് ബോസ് ഇടപെട്ടു ജാസ്മിൻ ഇതൊരു ടാസ്ക്കാണ്, അതിനിടയിൽ എന്താണ് ഇങ്ങനെ എന്നാണ് ബിഗ് ബോസ് പറയുന്നത്. പുതിയ പ്രൊമോയിലാണ് ഇക്കാര്യം കാണിക്കുന്നത്.
നേരത്തെ മോഹൻലാൽ എത്തിയ എപ്പിസോഡിൽ ജിന്റോ ആംഗ്യ കാണിച്ചതിന് ജാസ്മിൻ പരാതിപ്പെട്ടിരുന്നു. ജിന്റോയോട് ഇക്കാര്യം മോഹൻലാൽ ചോദിക്കുകയും ജാസ്മിനോട് ജിന്റോ ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. പുതിയ പ്രൊമയ്ക്കടിയിൽ നിരവധി കമന്റുകളാണ് വരുന്നത്. ജാസ്മിനും ജിന്റോയും തമ്മിൽ രാവിലെ തന്നെ വഴക്ക് നടന്നിരുന്നു. ഭക്ഷണം ചൂടാക്കത്തതിന്റെ പേരിലാണ് വഴക്ക് നടന്നത്. ജിന്റോയോട് ഭക്ഷണം ചൂടാക്കിയോ എന്ന് ചോദിച്ചുകൊണ്ടാണ് ജാസ്മിൻ തുടങ്ങിയത്.
അർജുനും ശ്രീതുവും ചൂടാക്കി എന്ന് ജിന്റോ പറയുകയും ചെയ്തു. എന്നാൽ അവരാണോ കിച്ചൺ ടീമെന്ന് ചോദിച്ച് ജാസ്മിൻ വഴക്കിടുമ്പോൾ അവർ ചൂടാക്കിയത് ഞങ്ങൾ വന്ന് വീണ്ടും ചൂടാക്കണോ എന്ന് ചോദിച്ച് ജിന്റോയും ജാസ്മിനോട് തിരിച്ച് വഴക്കിടുന്നുണ്ട്. ചായ ആരാണ് ഇട്ടതെന്ന് ചോദിച്ചപ്പോൾ അവരാണ് ഇട്ടതെന്ന് ജിന്റോ പറയുന്നു. കിച്ചൺ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ചെയ്യേണ്ടതല്ലെന്നാണ് ജിന്റോയോട് മറുപടി പറുന്നത്.












Click it and Unblock the Notifications