നോറയുടെ വായടപ്പിച്ച് ബിഗ് ബോസ്,മറുപടി കേട്ട് അമ്പരന്ന് താരം; ചിരിച്ച് ആരാധകരും, 'വല്ലാത്ത മറുപടി'
ബിഗ് ബോസ് മലയാളം സീസൺ 6 ലെ മികച്ച മത്സരാർത്ഥികളിൽ ഒരാളാണ് നോറ. എന്നാൽ നോറ കേൾക്കുന്ന പ്രധാന വിമർശനങ്ങളിലൊന്ന് അനാവശ്യമായി എന്ത് കാര്യത്തിനും വൈകാരികമായി പ്രതികരിക്കുന്നുവെന്നാണ്. ചിലപ്പോൾ ഗെയിമിനെ പോലും നോറ കാര്യമാക്കിയെടുക്കുന്നുവെന്ന വിമർശനങ്ങളും താരത്തിനെതിരെ ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഫാമിലി ടാസ്കിന്റെ ഭാഗമായി നോറയുടെ കുടുംബം ഹൗസിൽ എത്തിയിരുന്നു. ഇതിന് പിന്നാലെ തന്റെ കുടുംബവുമായുള്ള ചില പ്രശ്നങ്ങളും പരാതികളുമെല്ലാം നോറ ഹൗസിൽ വെച്ച് പറഞ്ഞു. ഇതിനെ മറ്റ് മത്സരാർത്ഥികൾ ചോദ്യം ചെയ്തു. കുടുംബത്തെ പിച്ചിചീന്താൻ ജനങ്ങൾക്ക് മുന്നിൽ ഇട്ട് കൊടുത്തുവെന്നും വിക്ടിം കാർഡ് ഇറക്കുകയാണ് നോറ ചെയ്തത് എന്നുമായിരുന്നു അൻസിബ അടക്കമുള്ളവർ പറഞ്ഞത്.

വിഷയം വലിയ ചർച്ചയായതോടെ സംഭവത്തിൽ പരാതിക്കെട്ടുമായി നോറ കൺഫെഷൻ റൂമിലെത്തി. തന്റെ ആശങ്കകൾ ബിഗ് ബോസിന് മുന്നിൽ പങ്കുവെച്ചു. ഇതിന് ബിഗ് ബോസ് നൽകിയ മറുപടിയാണ് ഇപ്പോൾ ആരാധകരെ ചിരിപ്പിച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.
ബിഗ് ബോസിനോട് നോറ പറഞ്ഞ വാക്കുകൾ ഇങ്ങനെ-'ഞാൻ എന്റെ മാതാപിതാക്കളെ കുറ്റം പറഞ്ഞിട്ടില്ല. റെസ്മിൻ ഉണ്ടായിരുന്ന സമയത്ത് സംസാരിച്ചതൊന്നും വിക്ടിം കാർഡ് കളിക്കാൻ വേണ്ടി പറഞ്ഞതല്ല. ഇവർ ഇപ്പോൾ പറയുന്നത് ഞാൻ കാമറയിൽ മൊത്തം എന്റെ വീട്ടുകാരെ പറ്റി കുറ്റം പറഞ്ഞ് നടക്കുന്നുവെന്ന മട്ടിലാണ്. ഞാൻ വീട്ടുകാരെ കുറ്റം പറഞ്ഞിട്ടില്ല', നോറ പറഞ്ഞു. ഇതിൽ ഞാൻ എന്ത് പറയാനാണ് വ്യക്തിപരമായ കാര്യങ്ങളല്ലേയെന്ന് ബിഗ് ബോസ് തിരിച്ച് ചോദിച്ചു. മറ്റുള്ളവർ പല രീതിയിലും ഗെയിം കളിക്കും. ഇതൊക്കെ മറ്റുള്ളവർ പറഞ്ഞിട്ടുള്ളതല്ലേ.കുറച്ച് കൂടി പക്വതയോടെ പെരുമാറു. നോറയുടെ അറിവ് വെച്ച് ഈ സാഹചര്യത്തെ കൈകാര്യം ചെയ്യൂ. കാരണം ഇനി കുറച്ച് ദിവസങ്ങൾ കൂടിയെ ബാക്കിയുള്ളൂ, മത്സരത്തിൽ മാത്രം ശ്രദ്ധിക്കുക, ഒട്ടും തളരാതെ പോകൂ', ബിഗ് ബോസ് മറുപടി നൽകി.
ഇതോടെ എനിക്ക് കൺഫ്യൂഷനൊന്നും ഇല്ലെന്നും ഞാൻ പറഞ്ഞ കാര്യങ്ങൾ എന്താണെന്ന് കൃത്യമായ ബോധ്യം ഉണ്ടെന്നും നോറ പറഞ്ഞു. 'ഇവര് ഈ കാര്യം പറഞ്ഞോണ്ടിരിക്കുമ്പോൾ എന്റെ വീട്ടുകാരെ അത് ബാധിക്കുമോയെന്ന ആശങ്കയേ ഉള്ളൂ. കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ കേൾക്കുന്നത് ഞാൻ വിക്ടിം കാർഡ് കളിക്കുന്നു, വീട്ടുകാരെ കുറ്റം പറയുന്നുവെന്നൊക്കെയാണ്. ഞാൻ വേറെ ആളെ ഔദാര്യത്തിൽ നിൽക്കുന്നയാളാണ് എന്നൊക്കെയാണ്. ഇവിടെ നടക്കുന്ന ഓരോ കാര്യങ്ങളും കൃത്യമായി എനിക്ക് അറിയാം. എന്റെ അടുത്തേക്ക് പ്രശ്നങ്ങൾ വരാത്തത് കൊണ്ട് ഞാൻ പ്രതികരിക്കുന്നില്ല. ഞാനായിട്ട് ഒരു പ്രശ്നങ്ങളും ക്രിയേറ്റ് ചെയ്യുന്നില്ല. പല കാര്യങ്ങളും ഞാൻ ഒഴിവാക്കി വിടുകയാണ്. 75 ദിവസമായി ഞാൻ ഇവിടെ. ജനങ്ങൾക്ക് എന്നെ അറിയാലോ',നോറ പറഞ്ഞു.
ഇതോടെ അങ്ങനെ ഒഴിവാക്കി വിട്ടേക്കൂവെന്നും നിങ്ങൾക്ക് നിങ്ങളെ അറിയില്ലേയെന്നും ബിഗ് ബോസ് ചോദിച്ചു. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കൂ, ആത്മവിശ്വാസത്തോടെ നിൽക്കൂവെന്നും പറഞ്ഞു. തുടർന്ന് ഞാൻ പറയുന്നത് ആർക്കും മനസിലാകുന്നില്ലെന്നാണ് പറയുന്നത്. പക്ഷേ ഞാൻ ക്ലിയർ ആയി തന്നെയാണ് കാര്യങ്ങൾ പറയുന്നത് എന്ന് നോറ പറഞ്ഞു.സത്യത്തിൽ ഞാൻ എന്താണ് ഇനി പറയേണ്ടത് എന്നായിരുന്നു ബിഗ് ബോസിന്റെ മറുപടി. ഇതോടെ ബിഗ് ബോസ് ഒന്നും ചെയ്യേണ്ട ഞാൻ ചെയ്തോളാം എന്ന് നോറ മറുപടി നൽകി. പിന്നാലെ വെരിഗുഡ് ഓൾ ദി ബെസ്റ്റ് എന്നായിരുന്നു ബിഗ് ബോസ് പ്രതികരിച്ചത്.












Click it and Unblock the Notifications