ബിഗ് ബോസ് സീസണ്‍ 6 എന്ന് ആരംഭിക്കും: ഏറ്റവും വലിയ അപ്ഡേറ്റ്, ഇത്തവണ സെറ്റ് ചെന്നൈയില്‍
ബിഗ് ബോസ് മലയാളം സീസണ്‍ 6 ഫെബ്രുവരി മാസം ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. ഒരു പക്ഷെ ഫെബ്രുവരി 25-ാം തിയതി സീസണ്‍ 6 ന്റെ ഗ്രാന്‍ഡ് ഓപ്പണിങ് ഉണ്ടായേക്കുമെന്നാണ് പ്രമുഖ ബിഗ് ബോസ് നിരൂപകയായ രേവതി ( ബിഗ് ബോസ് മല്ലു ടോക്ക്സ് ) സൂചിപ്പിക്കുന്നത്. കഴിഞ്ഞ പ്രാവശ്യത്തെ അപേക്ഷിച്ച് കുറച്ച് നേരത്തെ തുടങ്ങാനാണ് പരിപാടിയെന്നും രേവതി പറയുന്നു.
എല്ലാവരും ചോദിക്കുന്നത് മുംബൈയിലെ സെറ്റിലാണോ സീസണ്‍ 6 നടക്കുക എന്നാണ് ചോദിക്കുന്നത്. എനിക്ക് ഇപ്പോള്‍ കിട്ടിയ വിവരം അനുസരിച്ച് ചെന്നൈയിലെ സെറ്റിലായിരിക്കും സീസണ്‍ 6 അരങ്ങേറുക. ഇതൊന്നും ഉറപ്പിക്കാന്‍ ആയിട്ടില്ല. നിലവിലെ വിവരങ്ങള്‍ മാത്രമാണ്. ഇനിയും ഒരുപാട് സമയം ഉണ്ടാവുമല്ലോ. ചെന്നൈയിലാണെന്ന് പറയുമ്പോള്‍ തന്നെ കുറേ പേർക്ക് വിഷമം ആകുന്നത് സ്വാഭാവികമാണ്.

ഓഡീഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലേയും സിനിമാ - ടെലിവിഷന്‍ രംഗത്തേയും വലിയ വലിയ വ്യക്തികള്‍ വന്നേക്കും. ഓഡീഷന്‍ രണ്ടാം ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. കണ്‍ഫോം ആയ ഒരുപാട് പേരുകളുണ്ട്. ഇപ്പോള്‍ എന്തായാലും ആ പേരുകള്‍ പറയുന്നില്ല. അത് അവസാനം പറയാം. പ്രഡിക്ഷന്‍ ലിസ്റ്റില്‍ കണ്‍ഫോം ആയവരെ പറഞ്ഞാല്‍ ആ ലിസ്റ്റില്‍ നിന്നും അവരെ മനസ്സാനുള്ള സാധ്യതയും ഉണ്ട്. അതുകൊണ്ട് തന്നെ ഫുള്‍ കണ്‍ഫോംഡ് ലിസ്റ്റ് നമുക്ക് ഏറ്റവും അവസാനം പറയാമെന്നും രേവതി പറയുന്നു.
കോമണർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ജനുവരി പകുതിയോടൊക്കെ ലോഗോയൊക്കെ വരും. കോമണർ ഉണ്ടെങ്കില്‍ നേരത്തെ തന്ന ഓഡീഷന്‍ കോള്‍ വരും. അതിന് മുമ്പ് ഒരു തരത്തിലുള്ള വ്യാജ ഓഡീഷന്‍ കോളിലും പോയി വീഴരുത്. ഏഷ്യാനെറ്റ് ചാനല്‍ തന്നെ ഔദ്യോഗികമായി കോമണ്‍ ഓഡീഷന്‍ സംബന്ധിച്ച പ്രമോ പുറത്ത് വിടും.
ഇത്തവണയും ലാലേട്ടന്‍ തന്നെയാകും അവതാരകന്‍. അതില്‍ വലിയ മാറ്റമുണ്ടാകുമെന്ന് തോന്നുന്നില്ല. പ്രഡിക്ഷന്‍ ലിസ്റ്റില്‍ സോഷ്യല്‍ മീഡിയയില്‍ ചില വിവാദങ്ങളില്‍ ഉള്‍പ്പെട്ടവരൊക്കെ ഉണ്ടെന്നാണ് കേള്‍ക്കുന്നത്. എന്തായാലും മികച്ചൊരു സീസണ് വേണ്ടി കാത്തിരിക്കാം. കുറേപ്പേർ ചോദിക്കുന്നത് ഇനി ചേച്ചിയെങ്ങാനും ബിഗ് ബോസ് സീസണ്‍ 6 ലേക്ക് പോകുമോ എന്നാണ്. അതൊക്ക നമുക്ക് വഴിയെ നോക്കാമെന്നും രേവതി പറയുന്നു.












Click it and Unblock the Notifications