ബിഗ് ബോസ് വീട്ടിലെത്തുന്ന മത്സരാർത്ഥികൾ ഇവരാണോ? ഋഷിയും അൻസിബയും ഉണ്ടോ? പുതിയ അപ്ഡേറ്റ്
ഇനി ഒരു ദിവസത്തെ കാത്തരിപ്പ് പോലുമില്ല, ബിഗ് ബോസ് മലയാളം സീസൺ 6 ഞായറാഴ്ച ആരംഭിക്കുകയാണ്. ഇപ്പോഴും ആരൊക്കെയാണ് മത്സാർത്ഥികൾ എന്നതിനെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. ബിഗ് ബോസ് ഫാൻ പേജുകളിലൊക്കെ പല പേരുകളും സജീവമായി പറഞ്ഞുകേൾക്കുന്നുണ്ട്. ഇപ്പോൾ ബിഗ് ബോസ് മലയാളം സീസൺ 6 ൽ പങ്കെടുക്കുന്ന മത്സരാർത്ഥികളെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ നൽകിയിരിക്കുകയാണ് ബിഗ് ബോസ് മല്ലു ടോക്സ് എന്ന യൂട്യൂബ് ചാനലിലൂടെ രേവതി.
ഏകദേശം 100 ശതമാനം ഉറപ്പുള്ള പേരുകൾ ആണ് പറയുന്നതെന്നാണ് രേവതി പറഞ്ഞത്. 17 പേരുകളാണ് പറഞ്ഞരിക്കുന്നത്. പലരും പ്രെഡിക്ഷൻ ലിസ്റ്റിൽ ഉണ്ടായിരുന്നവർ തന്നെയാണ്. ആദ്യം പറഞ്ഞ പേര് ഋഷിയുടെ പേരാണ്. മുടിയൻ എന്ന കഥാപാത്രത്തിലൂടെ സുപരിചിതനാണ് ഋഷി. ആദ്യം മുതൽക്കു തന്നെ ഋഷിയുടെ പേര് പറഞ്ഞ് കേട്ടിരുന്നു. രണ്ടാമതായി യമുന റാണിയുടെ പേരാണ് പറഞ്ഞത്.

യമുന റാണയുടെ പേര് ഉറപ്പിക്കാൻ പറ്റുമെന്നാണ് രേവതി പറയുന്നത്. മൂന്നാമതായി പറഞ്ഞത് നടി അപ്സര ആൽവിയുടെ പേരാണ്. സാന്ത്വനം സീരയലിലെ ജയന്തി എന്ന കഥാപാത്രം ചെയ്തത് അപ്സരയാണ്. ഏകദേശം അപസരയെ ഉറപ്പിക്കാമെന്നാണ് പറയുന്നത്. കുറേനാളായി പറഞ്ഞുകേൾക്കുന്ന പേരായ ജാസ്മിനും ഇത്തവണ ബിബി വീട്ടിൽ എത്തുമെന്നാണ് രേവതി പറയുന്നത്. ബ്യൂട്ടി വ്ലോഗർ ആണ് ജാസ്മിൻ ജാഫർ.
ഈ ഇടയ്ക്ക് പ്രെഡിക്ഷൻ ലിസ്റ്റിൽ വന്ന ശ്രീരേഖയുടെ പേരും രേവതി പറയുന്നു. ആർട്ടിസ്റ്റാണ് ശ്രീരേഖ. അടുത്ത പേര് യൂട്യൂബർ സിജോ ടോക്സിന്റെ ആണ്. പ്രെഡിക്ഷൻ ലിസ്റ്റിൽ സിജോയുടെ പേര് ഉണ്ടായിരുന്നു. ട്രാൻസ് ജൻഡർ കാറ്റഗറിയിൽ ജാൻ മണി എത്തുമെന്നാണ് പറയുന്നത്. സെലിബ്രറ്റി മേക്ക് അപ്പ് ആർട്ടിസ്റ്റാണ് ജാൻ മണി. ശരണ്യ ആനന്ദും ഉണ്ടാവുമെന്നാണ് പറയുന്നത്. കുടുംബ വിളക്ക് സീരയലിലെ വില്ലത്തി കഥാപാത്രം ചെയ്തിരുന്ന നടിയാണ് ശരണ്യ.
അതുപോലെ നടൻ ഗബ്രി ജോസും ഇത്തവണ ബി ബി ഹൗസിൽ എത്തുമെന്നാണ് രേവതി പറയുന്നത്. ഗബ്രിക്ക് ഇതിനകം തന്നെ ഫാൻ പേജുകൾ ആരംഭിച്ചതായും രേവതി പറഞ്ഞു, രണ്ട് പേരാണ് കോമണറായി എത്തുന്നതെന്നും ആ രണ്ട് പേർ നിഷാനയും റസ്മിനും ആണ് അവരെന്നും. നൂറ് ശതമാനം ഉറപ്പാണെന്നും പറയുന്നു. ജിന്റോ ബോഡിക്രാഫ്റ്റിലെ ജിന്റെ ഉണ്ടാവാനും സാധ്യത ഉണ്ടെന്ന് രേവതി പറയുന്നു.
അസി റോക്കിയിലെ റോക്കി അസി ഉണ്ടാവുമെന്നും പറയുന്നു. അമ്മയറിയാതെ എന്ന സീരിയലിലെ ശ്രീതു ഉണ്ടാവുമെന്നാണ് പറയുന്നത്. നടി ഹൻസിബ ഉണ്ടാവൻ സാധ്യതയുണ്ടെന്നാണ് പറയുന്നത്. അർജുൻ ശ്യാം. സുരേഷ് മേനോൻ എന്നിങ്ങനെ രണ്ട് പേരുണ്ടെന്നും താൻ ഉദ്ദേശിക്കുന്ന വ്യക്തികൾ തന്നെയാണോ എന്ന് ഉറപ്പില്ലെന്നും പറയുന്നു. സിംഗർ കാറ്റഗറിയിൽ കൊല്ലം ഷാഫിയാണോ എത്തുന്നത് എന്ന് അറിയില്ലെന്നും രേവതി പറയുന്നു.












Click it and Unblock the Notifications