Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ് ബോസ് താരം ദയ അച്ചു വീണ്ടും വിവാഹിതയാകുന്നു, വരൻ പോലീസ്,'അദ്ദേഹത്തിന് ഇഷ്ടമല്ലാത്തത് ചെയ്യില്ല'

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 2 ലൂടെ പ്രേക്ഷകർക്കിടയിൽ ചർച്ചയായ താരമാണ് ദയ അച്ചു. വൈൽഡ് കാർഡ് എൻട്രിയായിട്ടായിരുന്നു ദയ ഷോയിൽ എത്തിയത്. സെലിബ്രിറ്റികളെ വിമർശിച്ച് കൊണ്ട് വീഡിയോ ചെയ്യുന്ന ദയ ജൂനിയർ ആർട്ടിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റുമൊക്കെയാണ്.

ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമായ താരം ബിഗ് ബോസ് ഷോയെ കുറിച്ചടക്കം പ്രതികരിക്കാറുണ്ട്. തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും ആരാധകരുമായി വിശേഷങ്ങൾ പങ്കിടാറുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹമാണെന്ന് പറഞ്ഞ് പോസ്റ്റ് പങ്കിട്ടിരിക്കുകയാണ് ദയ. വരൻ പോലീസുകാരനാണെന്നും ഇനി പണ്ടത്തെ പോലെ താൻ സോഷ്യൽ മീഡിയയിൽ സജീവമാകില്ലെന്നും തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ദയ അച്ചു പറഞ്ഞു. പോസ്റ്റ് ഇങ്ങനെ

dayaachumarriage

'എല്ലാം വളരെ പെട്ടെന്നായിരുന്നു, ഞാൻ വീണ്ടും വിവാഹം കഴിക്കാൻ പോവുന്നു. വയസ്സ് 41എറണാകുളം പോലീസ് ഡിപ്പാർട്ട്മെൻറ്ൽ ജോലി ചെയ്യുന്നു. അദ്ദേഹത്തിൻ്റേയും രണ്ടാം വിവാഹമാണ്. കാണാനും കൊച്ചുസുന്ദരൻ. ഞങ്ങൾ രണ്ടു പേരും കാര്യങ്ങൾ എല്ലാം പരസ്പരം സംസാരിച്ചു ഇഷ്ട്ടമായി. വിവാഹം ഉടൻ ഉണ്ടാവും. ഞാൻ കുറച്ചു തിരക്കിലാണ്, ക്ഷമിക്കണം, ഞങ്ങൾ കുറച്ചു തിരക്കിലാണ്. വിവാഹം ഉടൻ ഉണ്ടാവും ഞാൻ അറിയിക്കുന്നതായിരിക്കും. അതുകൊണ്ട് തന്നെ എഫ്ബിയിൽ ഇനി മുതൽ പോസ്റ്റും റീൽസും ലൈവും കുറവായിരിക്കും. അദ്ദേഹത്തിന് അത് ഇഷ്ട്ടമല്ല. ദ്ദേഹത്തിന് ഇഷ്ട്ടമല്ലാത്തതൊന്നും എനിക്കും ഇഷ്ട്ടമല്ല.

എൻ്റെ കുറ്റങ്ങൾ കണ്ടുപിടിച്ച് അതിൻ്റെ പുറകെ കടിച്ചു തൂങ്ങുന്നവരോട് ഒന്നു മാത്രം, നിങ്ങൾ അതു തുടരുക .ഞങ്ങൾ ഞങ്ങളുടെ ജീവിതം ജീവിച്ചു തുടങ്ങട്ടെ. ഞാൻ എന്ന വാക്കിൽ നിന്നും ഞങ്ങൾ എന്ന വാക്കിൽ എത്താൻ നിങ്ങളുടെ എല്ലാവരുടേയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാവുമെന്ന പ്രതീക്ഷയോടെ എന്നെ ഇഷ്ട്ടപെടുന്നവരുടെ മാത്രം. തൽക്കാലം എഫ് ബിയിൽ നിന്നും വിട', എന്നാണ് ദയ അച്ചു പോസ്റ്റിൽ പറയുന്നത്.

പോസ്റ്റിന് താഴെ നിരവധി പേർ കമന്റുമായി എത്തുന്നുണ്ട്. ഇനിയെങ്കിലും സന്തോഷത്തോടെ ജീവിച്ച് കാണിക്കെന്നാണ് പലരുടേയും കമന്റുകൾ. പാലക്കാട് സ്വദേശിനിയാണ് ദയ അച്ചു. ഇവിടെ ആദ്യ വിവാഹം 16ാം വയസിലായിരുന്നു. എന്നാൽ ഈ ബന്ധം അധികനാൾ നീണ്ടുനിന്നില്ല. അഞ്ച് വർഷത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു. ആദ്യ വിവാഹത്തിൽ ദയയ്ക്ക് രണ്ട് കുട്ടികളുണ്ട്. തന്റെ രണ്ടുമക്കളും ഭർത്താവിനൊപ്പമാണെന്ന് ദയ പറ‍ഞ്ഞിട്ടുണ്ട്. അതേസമയം താൻ വിവാഹം കഴിക്കാൻ പോകുന്നയാളുടെ പേര് ദയ പറഞ്ഞിട്ടില്ല. പോസ്റ്റ് പങ്കിട്ട് മിനുറ്റുകൾക്കുള്ളിൽ തന്നെ താൻ എഫ്ബി ക്ലോസ് ചെയ്യുകയാണെന്ന് ദയ മറ്റൊരു പോസ്റ്റിലൂടെ അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+