ബിഗ് ബോസ് മലയാളം സീസൺ 6; ഇവർ ഏറ്റുമുട്ടും..ഡയനാ ഹമീദ്,കൃഷ്ണ, യമുന റാണി..വീണ്ടും പേരുകളുമായി റോൺസൺ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ. മാർച്ച് 10 നാണ് ഷോ ലോഞ്ച് ചെയ്യുകയെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ആരൊക്കെയായിരിക്കും ഇത്തവണ ഏറ്റുമുട്ടാൻ എത്തുന്നതെന്ന കൗതുകം നിലനിൽക്കുന്നുണ്ട്. ഇതിനോടകം പല പേരുകളും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. ഇപ്പോഴിതാ മുൻ ബിഗ് ബോസ് മത്സരാർത്ഥി റോൺസൺ വിൻസെന്റ് ചില മത്സരാർത്ഥികളുടെ പേര് പങ്കിട്ട് എത്തിയിരിക്കുകയാണ്. മത്സരാർത്ഥികളെ സ്വാഗതം ചെയ്ത് കൊണ്ടാണ് റോൺസണിന്റെ പോസ്റ്റ്.
ഡയാന ഹമീദ്, കൃഷ്ണ , യമുനാ റാണി , സാന്ത്വനം സീരിയൽ ഫെയിം അപ്സര ആൽബി, ജിന്റോ ക്രാഫ്റ്റ്, രാധിക നായർ, മല്ലു ജെഡി,ശരണ്യ ആനന്ദ്, ജസീല പർവീൺ എന്നിവരുടെ പേരുകളാണ് റോൺസൺ പറയുന്നത്. കഴിഞ്ഞ ദിവസവും റോൺസൺ 3 പേരുടെ ലിസ്റ്റ് പങ്കിട്ടിരുന്നു. എന്നാൽ ഇന്നലെ പങ്കുവെച്ച ലിസ്റ്റിൽ ഉൾപ്പെടുത്തിയ സാന്ത്വനം സീരിയൽ ഫെയിം രാജീവ് പരമേശ്വരന്റെ പേര് റോൺസൺ ഡിലീറ്റ് ചെയ്തിട്ടുണ്ട്.

അതേസമയം പ്രെഡിക്ഷൻ ലിസ്റ്റിൽ പുതിയ പേരുകൾ പങ്കുവെച്ചിത്തിയിരിക്കുകയാണ് ബ്ലോഗർ രേവതി. ഡോ ഷിനു ശ്യാമളന്‍, ശ്രുതി സത്യന്‍, സീരിയൽ നടിയായ ശ്രുതീഷ നായര്‍ , കൊല്ലം ഷാഫി എന്നിവരുടെ പേരുകളാണ് പങ്കുവെച്ചിരിക്കുന്നത്. ഇത്തവണ 12 സ്ത്രീകള്‍, 12 പുരുഷന്മാര്‍, 2 ട്രാന്‍സ്‌ജെന്റേഴ്‌സ്, 2 കോമണേഴ്‌സ് എന്നിങ്ങനെയാണ് മത്സരാർത്ഥികൾക്ക് സാധ്യത എന്നാണ് രേവതി പറയുന്നത്. സാധ്യതയുള്ള മത്സരാർത്ഥികളുടെ പേരും രേവതി പറഞ്ഞു.
ഫിറ്റ്നെസ് ട്രെയിനറായ ജിന്റോ, രാജീവ് പരമേശ്വരന്‍, മല്ലു ജെഡി, സിജോ ടോക്‌സ്, ബിനീഷ് ബാസ്റ്റിന്‍, ഋഷി, സിദ്ധാര്‍ത്ഥ് പ്രഭു, ക്രിസ്റ്റി സെബാസ്റ്റ്യന്‍, ബിനോയ് വര്‍ഗ്ഗീസ്, അജു അജ്മല്‍, കൊല്ലം ഷാഫി, കേരള ഫുഡി, മല്ലു ജെഡി. രാധിക നായര്‍, ജസീല പര്‍വീണ്‍, ജാസ്മിന്‍ ജാഫര്‍, പൂജ കൃഷ്ണ, യമുന റാണി, അനീഷ നായര്‍, ജീവ നമ്പ്യാര്‍, അപ്‌സര ആല്‍ബി, നയന ജോണ്‍സണ്‍, ഷിനു ശ്യാമളന്‍, ശ്രുതി സത്യന്‍, ശ്രുതീഷ നായര്‍, ജാന്‍ മണി, അമയ പ്രസാദ് എന്നിവരെ കൂടാതെ രണ്ട് പേരിനൊപ്പം രണ്ട് കോമണേഴ്സ് കൂടി ഉണ്ടാകുമെന്നാണ് രേവതി പറയുന്നത്. എന്തായാലും ആരൊക്കെ എത്തുമെന്ന് അറിയാൻ മാർച്ച് 10 വരെ കാത്തിരുന്നേ മതിയാകു.












Click it and Unblock the Notifications