Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഉർവ്വശി ജാസ്മിനെ തേച്ചൊട്ടിച്ചോ? എന്താണ് നടി യഥാർത്ഥത്തിൽ പറഞ്ഞത്, അവരുടെ മകളും ചെയ്യുന്നുണ്ടെന്ന് പറഞ്ഞു'

കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രമായ ഉള്ളൊഴുക്കിന്റെ പ്രമോഷന്റെ ഭാഗമായി നടി ഉർവ്വശി ബിഗ് ബോസ് ഹൗസിൽ എത്തിയിരുന്നു. മത്സരാർത്ഥികളുമായി ഏറെ നേരം സംസാരിച്ച ശേഷമായിരുന്നു താരം മടങ്ങിയത്. സംസാരിക്കുന്നതിനിടെ ജാസ്മിനോട് ഉർവ്വശി പറഞ്ഞ കാര്യങ്ങൾ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. മേക്കപ്പ് ഇടുന്നതുമായി ബന്ധപ്പെട്ടായിരുന്നു നടിയുടെ പരാമർശം. ഇതോടെ ഊർവ്വശിയടക്കം ജാസ്മിനെതിരെ വിമർശിച്ചെന്ന തരത്തിലാണ് ചർച്ചകൾ നടന്നത്.എന്നാൽ നടി പറയാത്ത കാര്യം ജാസ്മിനെതിരെ ചിലർ ആയുധമാക്കുകയാണെന്നാണ് ഒരു ജാസ്മിൻ ആരാധകൻ ചൂണ്ടികാട്ടുന്നത്. ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ പങ്കിട്ട കുറിപ്പിന്റെ പൂർണരൂപം വായിക്കാം

jas2

'ഒരാൾ പറയാത്ത ഒരു കാര്യം എന്തിനാണ് അവരിൽ അടിച്ചേൽപ്പിക്കുന്നത് ?
തന്റെ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഹൗസിൽ എത്തിയ ഉർവശിയോട്, അർജുൻ പാർവതിയോടൊപ്പം അഭിനയിച്ച എക്സ്പീരിയൻസിനെ പറ്റി ചോദിച്ചതിന്റെ ഉത്തരമായി തനിക്ക് അങ്ങനെ ഒരു ജനറേഷൻ ഗ്യാപ് ഫീൽ ചെയ്തിട്ടില്ലെന്നും തുടർന്ന് ഇപ്പോഴത്തെ സിനിമകളിലെ നടിമാർ എല്ലാം മികച്ചതാണ്, സ്വാഭാവിക അഭിനയമാണ്, മേക്കപ്പിന്റെ പ്രസക്തി കുറഞ്ഞു, മേക്കപ്പ് ഇല്ലാതെ റിയൽ ആയിട്ടുള്ള ലുക്കിനാണ് ഇപ്പോൾ പ്രാധാന്യം എന്നൊക്കെ പറയുന്നു.

ഈ കോൺടെക്സ്റ്റിൽ ഇൽ ആണ് ഉർവശി "ജാസ്മിനൊക്കെ ശ്രദ്ധിക്കണം കേട്ടോ, നമ്മുടെ ഒറിജിനൽ ചുണ്ടുകൾ പുറത്ത് കാണുന്നില്ലല്ലോ എന്ന് പറയുന്ന ഒരു പുരുഷ വിഭാഗം വളർന്നു വരുന്നുണ്ട്. എന്റെ മോളോടും ഇത് തന്നെയാ ഞാൻ പറയാറ്. അവളും ഇത് തന്നാ, എന്തെങ്കിലും ഒന്ന് ഇട്ടില്ലെങ്കിൽ എങ്ങനെയാ എന്നാ പറയാറ്. പക്ഷെ ഇതൊക്കെ ഒരു ഹിഡൻ ഫെയ്സ് ഉണ്ടെന്ന തോന്നൽ വരുത്തിക്കും. നമ്മൾ നമ്മളായിട്ട് തന്നെ അങ്ങ് എസ്റ്റാബ്ലിഷ് ചെയ്താൽ കുഴപ്പമില്ല, അല്ലെങ്കിൽ ഉറക്ക പിച്ചയിൽ നിന്ന് എങ്ങാനം എണീറ്റ് വന്നാൽ ഇയ്യോ ഇത് തന്നെയാണോ നേരത്തെ കണ്ടത് എന്ന് തോന്നിപ്പോകും."

ഇതിൽ എവിടെയാണ് ഉർവശി ജാസ്മിനെ തേച്ചോട്ടിച്ചത് ? അവർ എന്ത് കാര്യമാണോ ജാസ്മിനും ശ്രദ്ധിക്കണമെന്ന് പറഞ്ഞത് അതേ കാര്യം അവരുടെ മകളും ചെയ്യുന്നുണ്ടെന്ന് പറയുന്നുണ്ട്. വളരെ വാത്സല്യത്തോടെ ഉർവശി പറഞ്ഞ ഈ കാര്യത്തെ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ലൈവ് ഉം എപ്പിസോഡും കാണാത്ത ആൾക്കാർക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന ചീപ്പ് പരിപാടി കാണിക്കുന്നവർ ആണ് ജാസ്മിനെ വിമർശിക്കാൻ വരുന്നത്.
ശെരിക്കും കൺടെന്റ് ദാരിദ്ര്യം ബിഗ്‌ബോസിന് അകത്തല്ല. പുറത്താണ്', താരം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+