ജാസ്മിന് മുന്നിൽ അഫ്സൽ കരഞ്ഞ് മെഴുകിയോ? അഫ്സൽ മാപ്പ് പറഞ്ഞോ? സംഭവിച്ചത് വെളിപ്പെടുത്തി സുഹൃത്ത്
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ഫിനാലെ കഴിഞ്ഞതിന് പിന്നാലെ ജാസ്മിൻ ജാഫർ തന്റെ ആദ്യ വീഡിയോ പങ്കിട്ടത് തിരുവനന്തപുരത്തെ മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ വെച്ചായിരുന്നു. ബിഗ് ബോസ് കഴിഞ്ഞിട്ടും ഒരു പോസ്റ്റ് പോലും താൻ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കിടാതിരുന്നതിന് കാരണം അക്കൗണ്ട് തന്റെ കൈയ്യിൽ ഇല്ലാതിരുന്നതിനാലാണെന്നും താൻ അതെല്ലാം തിരിച്ചുപിടിക്കുകയാണെന്നുമാണ് ജാസ്മിൻ വ്യക്തമാക്കിയത്.
എന്നാൽ അക്കൗണ്ടിന് എന്ത് സംഭവിച്ചുവെന്നോ എന്തിന് പോലീസ് സ്റ്റേഷനിൽ പോയെന്നോ ജാസ്മിൻ പറഞ്ഞിരുന്നില്ല. ഇതോടെ ജാസ്മിന്റെ അക്കൗണ്ട് ജാസ്മിനുമായി വിവാഹം ഉറപ്പിച്ചിരുന്ന (ജാസ്മിൻ-ഗബ്രി ബന്ധത്തിന്റെ പേരിൽ ജാസ്മിനുമായുള്ള ബന്ധം അവസാനിപ്പിച്ചതായി അഫ്സൽ വ്യക്തമാക്കിയിരുന്നു) അഫ്സൽ അമീർ കൈക്കലാക്കിയെന്നും ജാസ്മിനോടുള്ള വൈരാഗ്യത്തിന്റെ പേരിൽ അക്കൗണ്ടിന്റെ പാസ്വേഡും ഇമെയിൽ ഐഡിയുമെല്ലാം മാറ്റി എന്ന തരത്തിലും ചില യുട്യൂബ് ചാനലുകൾ വാർത്ത നൽകി. അക്കൗണ്ട് കിട്ടാനായി അഫ്സലിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചെന്നും ഒടുവിൽ കരഞ്ഞ് മെഴുകി അഫ്സൽ അത് കൈമാറിയെന്ന തരത്തിലായിരുന്നു വാർത്തകൾ.

ഇപ്പോഴിതാ എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അഫ്സലിന്റെ സുഹൃത്ത് കൂടിയായ വിവി. വിവി ഹിയർ എന്ന യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. 'പോലീസുകാർ അഫ്സലിനെ ഫോണിൽ വിളിക്കുകയായിരുന്നു. അല്ലാതെ അഫ്സൽ പോലീസ് സ്റ്റേഷനിൽ പോയി കരഞ്ഞ് മെഴുകിയിട്ടൊന്നുമില്ല. അഫ്സൽ എന്തിന് കരഞ്ഞ് മെഴുകണം. കൊലക്കുറ്റമോ മറ്റോ ചെയ്തോ? അവനെന്തിനാണ് ഒളിവിൽ പോകേണ്ടത്?
മാർച്ച് 6 ന് ഈ പറയുന്ന മത്സരാർത്ഥിയുടെ വീട്ടിൽ ഇരുവരും ഒരുമിച്ചിരുന്നാണ് പാസ്വേഡ് അടക്കമുള്ളവ മാറ്റിയത്. മാർച്ച് 6 ലെ ചാറ്റ് എടുത്ത് നോക്കിയാൽ അതിനകത്ത് തന്നെ ആ പാസ്വേഡ് ഒക്കെ കിടപ്പുണ്ട്. മെയിൽ ഐഡിയൊന്നും മാറ്റിയിട്ടില്ല. പോലീസ് അഫ്സലിനെ വിളിച്ചപ്പോൾ അവൻ ജോലി തിരക്കിലായതിനാൽ ഫോണെടുത്തില്ല. അതിന് ശേഷം പോലീസുകാർ അഫ്സലിന്റെ ഉമ്മയുടെ നമ്പറിലേക്ക് വിളിച്ചു. അവർ വിവരം പറഞ്ഞപ്പോൾ അഫ്സൽ പോലീസിനെ തിരിച്ചുവിളിക്കുകയായിരുന്നു. പോലീസുകാർ ചോദിച്ചപ്പോൾ അവൻ പറഞ്ഞത് എല്ലാ കാര്യങ്ങളും ഞാൻ കൊടുത്തതാണ് എന്നാണ്', വിവി പറഞ്ഞു.
അഫ്സലിനെതിരെ വീഡിയോ പങ്കുവെച്ച ആർജെ ആന്റപ്പൻ എന്നയാളെ താനും അഫ്സലും ചേർന്ന് ബന്ധപ്പെട്ടെന്നും കാര്യങ്ങൾ പറഞ്ഞപ്പോൾ ആന്റപ്പൻ ക്ഷമ ചോദിച്ചെന്നും വിവി പറഞ്ഞു. ആന്റപ്പന്റെ പുതിയ വീഡിയോയും വിവി പങ്കുവെച്ചു. തനിക്ക് സത്യം ബോധ്യപ്പെട്ടെന്നാണ് വീഡിയോയിൽ ആന്റപ്പൻ പറഞ്ഞത്. 'അഫ്സലിനെ ജാസ്മിൻ പലതവണ വിളിച്ചിരുന്നു. പക്ഷെ അഫ്സൽ ഫോൺ എടുത്തില്ല. തുടർന്ന് അടുത്ത ദിവസം ജാസ്മിനും ദിയ സനയും മറ്റൊരു സുഹൃത്തും കുടുംബവും ചേർന്ന് മ്യൂസിയം പോലീസിൽ പോയി പരാതി നൽകുകയായിരുന്നു. അഫ്സൽ പോലീസിനോട് സംസാരിച്ചത് തന്നെ കേൾപ്പിച്ചിരുന്നു. കേസ് രജിസ്റ്റർ ചെയ്യുകയൊന്നും ചെയ്തിട്ടില്ല. പകരം രണ്ട് കൂട്ടരും ചേർന്ന് ഒത്തുതീർത്തു. അഫ്സൽ കരയുകയോ മെഴുകുകയോ ചെയ്തിട്ടില്ല. ഫോണിലൂടെ സംസാരിക്കുക മാത്രമാണ് ചെയ്തത്.', ആന്റപ്പൻ പറഞ്ഞു.
അതേസമയം വിവിയുടെ വീഡിയോയ്ക്ക് താഴെ ജാസ്മിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. യഥാർത്ഥത്തിൽ ജാസ്മിനെതിരെ അഫ്സൽ ആണ് കേസ് കൊടുക്കേണ്ടതെന്നും വിവാഹ വാഗ്ദാനം നൽകി ജാസ്മിൻ അഫ്സലിനെ ചതിച്ചുവെന്നുമാണ് ചിലർ കുറിച്ചിരിക്കുന്നത്. പുറത്തിറങ്ങിയതിന് ശേഷം ജാസ്മിൻ മാനിപ്പുലേഷൻ ആരംഭിച്ചുവെന്നും മാനിപ്പുലേറ്റ് ചെയ്യാൻ ജാസ്മിൻ മിടുക്കിയാണെന്നുമാണ് മറ്റ് ചില കമന്റുകൾ. ജാസ്മിൻ-അഫ്സൽ വിഷയത്തിൽ അഫ്സലായിരുന്നു ശരിയെന്നും ചിലർ കുറിക്കുന്നുണ്ട്.












Click it and Unblock the Notifications