അപ്സരയും ബിഗ് ബോസിൽ നിന്നും പുറത്ത്?; മറ്റൊരു ട്വിസ്റ്റ് കൂടി..നെഞ്ചിടിപ്പോടെ ആരാധകർ
ചെന്നൈ: ബിഗ് ബോസ് മലയാളം സീസൺ 6 ഫൈനലിലേക്ക് അടുക്കുകയാണ്. ഇനി വെറും ദിവസങ്ങൾ മാത്രമാണ് ഷോ അവസാനിക്കാനുള്ളത്. രണ്ട് കോമണർ അടക്കം 19 പേരുമായിട്ടായിരുന്നു ഇത്തവണ ബിഗ് ബോസ് തുടങ്ങിയത്. നിലവിൽ 12 പേരാണ് ഹൗസിൽ അവശേഷിക്കുന്നത്.
ജാസ്മിൻ, അർജുൻ, ശ്രീതു, അഭിഷേക്, ജിന്റോ, നന്ദന, ഋഷി, അൻസിബ, അപ്സര, അഭിഷേക്, സിജോ,സായ് കൃഷ്ണ എന്നിവരാണ് ബിഗ് ബോസ് ഹൗസിൽ നിലവിൽ ഉള്ളത്. ഇതിൽ അഭിഷേകും നന്ദനയും സായി കൃഷ്ണയും വൈൽഡ് കാർഡായി ഹൗസിലേക്ക് കയറിയവരാണ്.ഫൈനലിലേക്ക് അടുക്കാൻ തുടങ്ങിയതോടെ മത്സരവും കടുക്കുകയാണ്. കൂടുതൽ പേർ വരും ദിവസങ്ങളിൽ ഹൗസിനോട് വിടപറഞ്ഞേക്കും. ഒടുവിൽ അവശേഷിക്കുന്ന അഞ്ച് പേരിൽ ഒരാളായിരിക്കും കപ്പ് ഉയർത്തുക.

കഴിഞ്ഞ ആഴ്ച ഹൗസിൽ മിഡ് വീക്ക് എവിക്ഷൻ നടന്നിരുന്നു. നോമിനേഷൻ ലിസ്റ്റിലുണ്ടായിരുന്ന കോമണർ മത്സരാർത്ഥി കൂടിയായ റെസ്മിനായിരുന്നു ഹൗസിനോട് വിട പറഞ്ഞത്. ഇതോടെ ഇനി ഈ ആഴ്ച എവിക്ഷൻ ഉണ്ടായേക്കില്ലെന്ന് വിലയിരുത്തപ്പെട്ടിരുന്നുവെങ്കിലും ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഹൗസിൽ നിന്നും ഒരാൾ കൂടി പുറത്തായെന്നാണ് വിവരം. അപ്സരയാണ് ബിഗ് ബോസ് ഹൗസിനോട് വിട പറഞ്ഞിരിക്കുന്നതെന്ന അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. അനൗദ്യോഗിക പോളുകളിലെല്ലാം അപ്സര ഏറ്റവും താഴെയായിരുന്നു. അതുകൊണ്ട് തന്നെ താരം പോകാനുള്ള സാധ്യത ഉണ്ടെന്നുള്ള വിലയിരുത്തലുകൾ കഴിഞ്ഞ ആഴ്ച തന്നെ ഉണ്ടായിരുന്നു.
ബിഗ് ബോസ് സീസൺ 6 ൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മത്സരാർത്ഥികളിൽ ഒരാളായിരുന്നു അപ്സര. അപ്സരയുടെ കാപ്റ്റൻസിയൊക്കെ വലിയ രീതിയിൽ അഭിനന്ദിക്കപ്പെട്ടിരുന്നു. ഹൗസിൽ ഒറിജിനലായി നിൽക്കുന്ന ചുരുക്കം മത്സരാർത്ഥികളിൽ ഒരാളാണ് അപ്സര എന്നാണ് പ്രേക്ഷകരിൽ ഒരു വിഭാഗം മുൻപ് ചൂണ്ടിക്കാട്ടിയിരുന്നത്.
അതേസമയം അപ്സരയെ കൂടാതെ മറ്റൊരാൾ കൂടി ഈ ആഴ്ച പുറത്താകും എന്നുള്ള അഭ്യൂഹങ്ങൾ ഉണ്ട്. ഋഷിയുടെ പേരാണ് സോഷ്യൽ മീഡിയകളിലെല്ലാം പറഞ്ഞ് കേൾക്കുന്നത്. അപ്സര കഴിഞ്ഞാൽ ഏറ്റവും കുറവ് വോട്ട് ഉളളയാൾ ഋഷിയാണ്. കാപ്റ്റനായുള്ള ഋഷിയുെ പ്രകടനങ്ങൾ വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
അതിനിടെ ബിഗ് ബോസ് വിജയി ആരാകുമെന്നുള്ള പ്രവചനങ്ങൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ജാസ്മിനോ ജിന്റോയോ അൻസിബയോ കപ്പ് ഉയർത്തിയേക്കുമെന്നാണ് പ്രവചനങ്ങൾ. ഒന്നാം സ്ഥാനം നേടുന്നയാൾക്ക് 50 ലക്ഷമാണ് സമ്മാനമായി ലഭിക്കുക.












Click it and Unblock the Notifications